M4 Malayalam
Connect with us

Local News

വധശ്രമക്കേസില പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

Published

on

ആലുവ ; വധശ്രമക്കേസില പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കൂവപ്പടി ആലാട്ടുചിറ തേനൻ വീട്ടിൽ ജോമോൻ(34) നെയാണ് കാപ്പ ചുമത്തി ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കോടനാട്, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിനദേഹോപദ്രവം, കവർച്ച, തട്ടികൊണ്ട് പോകൽ, മയക്കുമരുന്ന് , ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്.

കഴിഞ്ഞ നവംബറിൽ കോടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെ തട്ടികൊണ്ട് പോയി കവർച്ച നടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

Local News

പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Published

on

By

കൊച്ചി ; സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് വൻ നിരോധിത പുകയില ശേഖരം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശി നാക്കിബുർ റഹ്മാൻ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിൽ നിന്ന് കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു. വൻ തുകയ്ക്ക് അതിഥിത്തൊഴിലികൾക്കിടയിലായിരുന്നു വിൽപ്പന. മഞ്ഞപ്പെട്ടി ജംഗ്ഷനിൽ നിന്നും മൂർഷിദാബാദ് സ്വദേശിനിയായ ഷക്കീന ഖാത്തൂൺ ( 40) നെ 36 ഗ്രാം കഞ്ചാവുമായി പിടികൂടി. വിൽപ്പനയ്ക്കായി പൊതികളിലാക്കി വാനിറ്റി ബാഗിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.

കഞ്ചാവ് വിറ്റു കിട്ടിയ 23, 500 രൂപയും കണ്ടെടുത്തു. കഴിഞ്ഞ ദിവസം 93 കുപ്പി ഹെറോയിനുമായി ആസാം സ്വദേശി പെരുമ്പാവൂർ പോലീസ് പിടിയിലായിരുന്നു. മയക്കുമരുന്നിനെതിരെ എസ്.പിയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ മുന്നൂറിലേറെ ഗ്രാം എം.ഡി.എം.എ യും , പതിനേഴ് കിലോ കഞ്ചാവും ,പതിനഞ്ച് ഗ്രാമോളം ഹെറോയിനും ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിരുന്നു.

Continue Reading

Local News

കെഎസ്‌ആര്‍ടിസി തകരാറിലായി ; അര്‍ധരാത്രി യാത്രക്കാര്‍ വനമധ്യത്തില്‍ നാല് മണിക്കൂര്‍

Published

on

By

ചാലക്കുടി ; കെഎസ്‌ആർടിസി ബസ് രാത്രി വനത്തില്‍വച്ച്‌ തകരാറിലായി. രാത്രി മുഴുവൻ ഭയന്നുവിറച്ച്‌ യാത്രക്കാർ ബസില്‍ കഴിച്ചുകൂട്ടി. കഴിഞ്ഞദിവസം മലക്കപ്പാറയില്‍നിന്ന് ചാലക്കുടിയിലേക്കു യാത്രപുറപ്പെട്ട കെഎസ്‌ആർടിസി ബസിലെ യാത്രക്കാർക്കാണ് ബസില്‍ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നത്.

വൈകീട്ട് 6.10ന് മലക്കപ്പാറയില്‍നിന്ന് സ്ത്രീകളടക്കം 35 യാത്രക്കാരുമായി പുറപ്പെട്ട ബസ് പത്തടി കോളനിഭാഗത്ത് എത്തിയപ്പോള്‍ തകരാറിലായി. ബസിന്‍റെ സ്റ്റിയറിംഗ് പ്രവർത്തനരഹിതമായതാണ് കാരണം. സ്റ്റിയറിംഗിന്‍റെ പൊട്ടിയ പൈപ്പ് കെട്ടിവച്ചിരിക്കയായിരുന്നു.

കണ്ടക്ടർ ചാലക്കുടി സ്റ്റേഷനിലേക്കു വിവരം അറിയിച്ചു. പകരം ബസ് അയയ്ക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ചാലക്കുടിയില്‍നിന്ന് ബസ് മലക്കപ്പാറവരെ എത്താൻ മണിക്കൂറുകള്‍ വേണ്ടിവരും. മലക്കപ്പാറയില്‍ സ്റ്റേ ചെയ്യുന്ന ബസുകളില്‍ ഒരെണ്ണം വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

വനത്തില്‍ കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലത്തു കഴിച്ചുകൂട്ടാൻ യാത്രക്കാർ ഭയന്നു. ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. വളരെ സമയം കഴിഞ്ഞ് ഒരു ഫോറസ്റ്റ് ജീപ്പ് സ്ഥലത്തെത്തി.

ഒടുവില്‍ ചാലക്കുടിയില്‍നിന്ന് ബസ് എത്തി യാത്രക്കാരെ കയറ്റി ചാലക്കുടിയില്‍ എത്തിയതു പുലർച്ചെ രണ്ടുമണിക്കായിരുന്നു. രാത്രി ഒന്പതുമണിക്ക് എത്തേണ്ട ബസാണ് പുലർച്ചെ എത്തിയത്. ബസില്‍ കുടുങ്ങിയ യാത്രക്കാർ ഭക്ഷണവും വെള്ളവും ലഭിക്കാതെയും വലഞ്ഞു.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം

Published

on

By

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.

വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.

2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Continue Reading

Latest news

കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം

Published

on

By

കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.

18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Continue Reading

Latest news

താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു

Continue Reading

Trending

error: