M4 Malayalam
Connect with us

Latest news

സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ

Published

on

ഇടുക്കി;ഹൈറേഞ്ചിലെ കുരിശുപള്ളികൾ കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ ഇടുക്കി പുളിയൻമല ബി റ്റി ആർ സ്വദേശിയെ വണ്ടൻമേട് പോലീസ് അറസ്റ്റു ചെയ്തു. പുളിയൻമല ചെറുകുന്നേൽ ജോബിൻ (35)ആണ് അറസ്റ്റിലായത്.

കട്ടപ്പന, കമ്പംമെട്ട്, ചേറ്റുകുഴി , 20 ഏക്കർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികൾ കല്ലെറിഞ്ഞ് തകർത്ത സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്.

ആക്രമണത്തിന് പിന്നാലെ വണ്ടന്മേട് എസ്.എച്ച് ഒ ഷൈൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് കട്ടപ്പന ഡിവൈ.എസ്.പി പി.വി ബേബി രൂപം നൽകിയിരുന്നു.ഈ  സംഘമാണ് പ്രതിയെ ഇന്ന് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.

തൻ്റെ വിവാഹം നിരന്തരമായി മുടക്കുന്ന സഭ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികൾ തകർക്കാൻ കാരണമായത് എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.

മാർച്ച്‌ 12 ന് പുലർച്ചെയാണ് ഇയാൾ കട്ടപ്പന മേഖലയിലെ ഓർത്തഡോക്സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികൾക്കു നേരെ ആക്രമണം നടത്തിയത്.

പുളിയൻമല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കിൽ എത്തി ഇയാൾ എറിഞ്ഞു തകർക്കുന്ന സി സി റ്റി വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

ഈ ദൃശ്യങ്ങളും, പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും, വസ്ത്രവുമാണ് കേസിന് തുമ്പുണ്ടാക്കാൻ സഹായകരമായത്. എസ് ഐ ഡിജു ജോസഫ്, എഎസ് ഐ ജെയിംസ്, ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടി കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest news

ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം കണ്ടെത്തി: വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള ഇടമെന്ന് വനപാലകർ

Published

on

By

പാലക്കാട്: കഞ്ചിക്കോട് വനമേഖലയിൽ മനുഷ്യന്റെ അസ്ഥികൂട അവശിഷ്ട്ടങ്ങൾ കണ്ടെത്തി.

ഉമനികുളം ഭാഗത്ത് നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. പിന്നാലെ ഇവിടെ ആന, ചെന്നായ, തുടങ്ങിയ വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള ഇടമാണെന്നും വനം വകുപ്പ് വ്യക്തമാക്കി.

പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി. അസ്ഥികൂടം പുരുഷന്റെതാണോ സ്ത്രീയുടെതാണോ എന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്.

കസബ പോലീസ്  അവശിട്ടങ്ങൾ പാലക്കാട് ജില്ലാ ആശുപത്രയിലേക്ക് മാറ്റി.

Continue Reading

Latest news

മാറമ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published

on

By

പെരുമ്പാവൂർ: മാറാപ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡിഷ സ്വദേശി സുരാജ് ബുറയാണ് പിടിയിലായത്.

എറണാകുളം റൂറൽ എസ്.പി വൈഭവ്‌ സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.ഒഡിഷയിൽ നിന്നും കനം കുറച്ച് പ്രത്യക പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപനക്കായി എത്തിച്ചത്.

ട്രെയിൻ മാർഗം ആലുവയിൽ ഇറങ്ങിയ ഇയാൾ പെരുമ്പാവൂരിലേക്ക് പോകുബോൾ പിടിയിലാകുകയായിരുന്നു. പോലീസ് മേൽ നടപടികൾ സ്വികരിച്ചുവരുന്നു.

Continue Reading

Latest news

സമരം ചെയ്തവരെ പിരിച്ചുവിട്ടു:എയർ ഇന്ത്യ‍ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലേബർ കമ്മിഷണർ

Published

on

By

ന്യൂഡൽഹി: അവധിയെടുത്തത് ബോധപൂർവമാണെന്ന് ചൂണ്ടിക്കാട്ടി സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ‍ എക്സ്‌പ്രസ്. അപ്രതീക്ഷിത പണിമുടക്ക് ആയിരക്കണക്കിന് യാത്രക്കാരെ പ്രയാസത്തിലാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം തൊഴിൽ നിയമത്തിൽ ചട്ടലംഘനം നടന്നു എന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ മാനേജ്മെന്റിനെതീരെ ലേബർ കമ്മിഷണർ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നു. ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലാണ് വിമർശനം ഉയർത്തിയത്.

ജീവനക്കാരുടെ പരാതികൾ ശെരിയാണെന്നും നിയമലംഘനം നടന്നുവെന്നും കമ്മീഷൻ വ്യക്തമാക്കിയതോടൊപ്പം അനുനയ  ശ്രമങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ആരെയും നിയോഗിച്ചില്ല എന്നും കമ്മീഷൻ പറഞ്ഞു.

നടപടി പിൻവലിക്കണമെങ്കിൽ ജീവനക്കാർ ഇന്ന് 4 മണിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് മാനേജ്‌മന്റിൻ്റെ തിരുമാനം. പിന്നാലെ ഇന്ന് 2 മണിക്കാണ് ജീവനക്കാരുമായുള്ള ചർച്ച തിരുമാനിച്ചിരിക്കുന്നത് .

യാത്രകൾ പിൻവലിച്ചതിന് പിന്നാലെ നിരവധി യാത്രക്കാരാണ് വിദേശത്തെത്താതെ കുടുങ്ങിക്കിടക്കുന്നത്.

Continue Reading

Latest news

പെണ്‍കുട്ടികള്‍ പിറന്നത് ഒറ്റ പ്രസവത്തില്‍, മൂവര്‍ക്കും ഫുള്‍ എ പ്ലസ്;സന്തോഷത്തിന്റെ നിറവില്‍ വാളാച്ചിറയും തട്ടായത്ത് വീടും

Published

on

By

കോതമംഗലം; ഒറ്റപ്രസവത്തില്‍ പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്.ആഹ്‌ളാത്തിന്റെ നിറവില്‍ മാതാപിതാക്കളും നാട്ടുകാരും.

നെല്ലിമറ്റം വാളാച്ചിറ തട്ടായത്ത് (മൂലയില്‍)വീട്ടില്‍ സിദ്ധിഖ് – ഖദീജ ദമ്പതികളുടെ പെണ്‍മക്കളായ അഫ്ര ഷഹാന , ഫാത്തിമ ഷെറിന്‍, ആയിഷ മെഹറിന്‍ എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ എസ് എസ് എല്‍ സി ഫലം പുറത്തുവന്നതിന് പിന്നാലെ മാതാപിതാക്കള്‍ മധുരം നല്‍കി മക്കളെ അഭിനന്ദിച്ചു.

അനുമോദനം അറിയിച്ചുകൊണ്ടുള്ള മൊബൈല്‍ വിളികള്‍ക്ക് ഇനിയും ശമനമായിട്ടില്ല.ജനപ്രതിനിധികളും അയല്‍വാസികളും നാട്ടുകാരും സഹോദരിമാരെ നേരിട്ടെത്തി അഭിനന്ദിക്കുന്നതും തുടരുന്നു.

എല്‍കെജി ,യൂകെജി ക്ലാസുകളില്‍ വാളാച്ചിറ എല്‍.പി. സ്‌കൂളിലും എല്‍ പി ക്ലാസുകളില്‍ കുടമണ്ടയിലെ സ്‌കൂളിലും യു പി ക്ലാസുകളില്‍ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂളിലുമാണ് (കുത്തുകുഴി)ഇവര്‍ പഠിച്ചത്.

എട്ടാം ക്ലാസ് മുതല്‍ മൂവരും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. പിതാവ് സിദ്ദിഖ് പ്രവാസിയാണ് സഹോദരന്‍ ജാസിം നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

Latest news

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

Published

on

By

തിരുവനന്തപുരം ; പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.

പ്ലസ് ടു ഫലം പരിശോധിക്കാൻ

www.keralaresults.nic.in ,

www.prd.kerala.gov.in,

www.result.kerala.gov.in,

www.examresults.kerala.gov.in,

www.results.kite.kerala.gov.in

ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

 

വിഎച്ച്‌എസ്‌ഇ ഫലം

www.keralaresults.nic.in,

www.vhse.kerala.gov.in,

www.results.kite.kerala.gov.in ,

www.prd.kerala.gov.in ,

www.results.kerala.nic.in

ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും.

4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് ക്യാമ്ബുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.

Continue Reading

Trending

error: