M4 Malayalam
Connect with us

Latest news

മോദിയുടേത് കർഷകരെ കഷ്ടത്തിലാക്കുന്ന കോർപ്പറേറ്റ് നയം; മന്ത്രി കെ.കൃഷ്ണൻകുട്ടി

Published

on

ഇടുക്കി; ജനതാദൾ (എസ്) ഇടുക്കി പാർലമെൻറ് മണ്ഡലം കൺവെൻഷൻ അടിമാലിയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു .

കർഷകരെ കഷ്ടത്തിലാക്കുന്ന കോർപ്പറേറ്റ് നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് മൂലം കർഷക ആത്മഹത്യകൾ രാജ്യത്ത് വർദ്ധിച്ച് വരുന്നതായും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

ഇടുക്കി പാർലമെൻറ് മണ്ഡലം പൂർണമായും കാർഷിക മേഖലയാണ്.

85 ശതമാനവും കൃഷിക്കാർ.

ഈ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിൽ ഒരുപാട് റബ്ബർ കർഷകർ ഉണ്ട്.

റബറിന്റെ വിലകുറഞ്ഞതിന് കോൺഗ്രസ്, കേരള സർക്കാരിനെ കുറ്റപ്പെടുന്നത് തീർത്തും വിവരമില്ലായ്മയാണ്.

കാരണം കേന്ദ്ര ഗവൺമെൻ്റ് രാജ്യത്തെ നാല് കുത്തക ടയർ കമ്പനികൾക്ക് വേണ്ടി കൊള്ള ലാഭം കൊയ്യുന്നതിന് വേണ്ടി വിയറ്റ്നാം ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്യുകയാണ്.

ഇതുമൂലം കേരളത്തിലെ ബഹുഭൂരിപക്ഷം റബ്ബർ കർഷകയും വലിയ സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ്.

ഈ സത്യം മറച്ചുവയ്ക്കുകയാണ് കേരളത്തിലെ 18 എംപി മാരും സ്വീകരിക്കുന്നത്.

ഇത് ശരിയല്ലെന്നും കേരളത്തിലെ റബർ കർഷകരുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കാണുന്നതിന് റബർ ഇറക്കുമതി കുറച്ച് രാജ്യത്തെ റബർ കർഷകരെ രക്ഷിക്കണമെന്നാണ് ജനതാദൾ എസിന്റെയും കേരള ഭരിക്കുന്ന ഇടത് സർക്കാരിൻ്റെയും നിലപാട്. മന്ത്രി കൂട്ടിച്ചേർത്തു.

കൺവെൻഷനിൽ ജനതാദൾ എസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ.എം റോയ് അധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻമന്ത്രിയുമായ അഡ്വ.ജോസ് തെറ്റയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ സാബു ജോർജ്ജ്,ജനതാദൾ എസ് പാർലമെൻ്ററി ബോർഡ് ചെയർമാൻ കെ എസ് പ്രദീപ് കുമാർ സംസ്ഥാന ട്രഷറർ സിബി ജോസ് ,സംസ്ഥാന കമ്മിറ്റി അംഗം സണ്ണി ലില്ലിക്കൽ, ജനതാദൾ എസ് എറണാകുളം ജില്ല ഉപാധ്യക്ഷൻ മനോജ് ഗോപി ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ മോഹൻദാസ് പി പി, അനിൽകുമാർ ,പൊന്നമ്മ തങ്കച്ചൻ ,ജില്ലാ ഭാരവാഹികളായ ഐൻസ് തോമസ് ,മാത്യൂസ് കുറുക്കൻമല, സനൽകുമാർ മംഗലശ്ശേരി, ഷിജു തൂങ്ങാലയിൽ, മനോജ് പുളിക്കൽ, എം പി ഷംസുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ സി എച്ച് അഷ്റഫ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.എം. സാബു നന്ദിയും പറഞ്ഞു

Latest news

തെരഞ്ഞെടുപ്പ് ചട്ടലംഘനം ; അല്ലു അര്‍ജുനെതിരെ കേസ്

Published

on

By

ഹൈദരാബാദ് ; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു.

വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി.

സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പോലീസ് കേസെടുത്തത്. സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Latest news

ചേർന്നിരിക്കാം അമ്മയോടൊപ്പം ; ഇന്ന് മാതൃദിനം

Published

on

By

മെയ്‌ മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഭൂമിയിലേക്ക് വന്നനാള്‍ മുതല്‍ കാണുന്ന അമ്മയെ ഓര്‍ക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നേക്കാം.

എന്നാല്‍ സ്വന്തം അമ്മയെ അതിക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി വർധിച്ചുവരികയാണ്. മാതൃദിനത്തിന്റെ ചരിത്രത്തെയും സവിശേഷതകളെയും കുറിച്ച്‌ വിശദമായി നോക്കാം.ലോകത്ത് മാതൃദിനം പല രീതിയിലാണ് ആഘോഷിക്കുന്നത്.

പല രാജ്യങ്ങളിലും ആളുകള്‍ അവരുടെ അമ്മമാർക്ക് കാർഡുകളോ സമ്മാനങ്ങളോ പൂക്കളോ സമ്മാനിക്കുന്നു. പല കുടുംബങ്ങളും പ്രത്യേക ഭക്ഷണമൊരുക്കി ഈ ദിവസം ഒത്തുകൂടുന്നു അല്ലെങ്കില്‍ അമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ ഒരു ദിവസം ആസൂത്രണം ചെയ്യുന്നു. ചില ആളുകള്‍ അവരുടെ അമ്മമാരുടെ ബഹുമാനാർത്ഥം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും അല്ലെങ്കില്‍ സഹായം ആവശ്യമുള്ള അമ്മമാരെ സഹായിക്കാൻ അവരോടൊപ്പം സമയം ചെലവഴിക്കാനും തിരഞ്ഞെടുക്കുന്നു.

സ്‌കൂളുകള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും അമ്മമാരെ ആദരിക്കുന്നതിനും മാതൃ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് മാതൃദിനം.

 

പലരാജ്യങ്ങളിലും പലദിവസമാണ് മാതൃദിനം ആഘോഷിക്കാറുള്ളത്.എല്ലാ രാജ്യത്തും ഈ ദിവസമല്ല. തായ്‌ലന്‍ഡില്‍ നിലവിലെ രാജ്ഞിയായ സിരികിറ്റിന്റെ ജന്മദിനമായ ഓഗസ്റ്റ് 12നാണ് മാതൃദിനം. അറബ് രാഷ്ട്രങ്ങളില്‍ മാര്‍ച്ച്‌ 21നാണ് മാതൃദിനം. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച്‌ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുത്ത മേയ് 27 നാണ് ബൊളീവിയയില്‍ മാതൃദിനമാചരിക്കുന്നത്. ആദ്യ ഇൻഡൊനീഷ്യന്‍ വുമണ്‍ കോണ്‍ഗ്രസ് നടന്ന ഡിസംബര്‍ 22 നാണ് ഇൻഡൊനീഷ്യയില്‍ ഈ ദിനാചരണം.

 

Continue Reading

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Trending

error: