M4 Malayalam
Connect with us

Latest news

കോതമംഗലം നെല്ലിക്കുഴിയിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു

Published

on

കോതമംഗലം; നെല്ലിക്കുഴിയിൽ വാഹനാപകടം.ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു.

ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാലുദ്ദീൻ (28),ഒപ്പമുണ്ടായിരുന്ന കുഴിപ്പിള്ളി വലിയ വീട്ടിൽ മുഹമ്മദ് സാജിദ് (23)എന്നിവരാണ് മരണപ്പെട്ടിട്ടുള്ളത് എന്നാണ് പോലീസിൽ നിന്നും ലഭിയ്ക്കുന്ന പ്രാഥമീക വിവരം.

ഇവർ വിനോദയാത്രയ്ക്കായി 2 ദിവസം മുമ്പ് വീടുകളിൽ നിന്നും പുറപ്പെട്ടതായിട്ടാണ് ഏറ്റവും ഒടുവിൽ പോലീസിന് ലഭിച്ചിട്ടുള്ള വിവരം.കോതമംഗലം ഭാഗത്തുനിന്നും ആലുവ ഭാഗത്തേയ്ക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന.

പുലർച്ചെ 4 മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ട് ,ഇതുവഴിയെത്തിയവർ നടത്തിയ തിരച്ചിലിലാണ് ഇവരെ സമീപത്തെ കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഇരുവരെയും കോതമംഗലത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

ഗ്രേഡ് എഎസ്റ്റിഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വിൽസൺ,അനുരാജ്,,രാഗേഷ് ,വൈശാഖ്,സുധീഷ് ,ജേക്കബ്ബ്,ബിനുകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ബൈക്ക് യാത്രക്കാരെ മറ്റെതെങ്കിലും വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയതായിരിക്കാം എന്നാണ് പൊതുവെ ഉയർന്നിട്ടുള്ള സംശയം.

കോതമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.അപകടത്തെക്കുറിച്ചും മരണപ്പെട്ടവരെക്കുറിച്ചും മറ്റും കൃത്യാമായ വിരവരങ്ങൾ ശേരിച്ചുവരുന്നതെയുള്ളുവെന്നും ഇതിന് ശേഷമെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാവു എന്നുമാണ് പോലീസ് നിലപാട്.

വീഡിയോ കാണാം

 

Latest news

ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു

Published

on

By

ഒമാൻ: സലാലയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫി (35)ആണ് മരിച്ചത്.

മുഹമ്മദ് ജോലി ചെയ്തിരുന്ന കടയിൽ നിന്നും സാധങ്ങൾ എത്തിച്ചുനൽകനായി പോകുമ്പോഴായിരുന്നു അപകടം.

വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു. മൃതദ്ദേഹം സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.

കെഎംസിസിയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

Latest news

കുഞ്ഞ് കാറിനുള്ളിൽ: താക്കോൽ മറന്നു, രക്ഷയായത് അഗ്നിശമനസേനയുടെ ഇടപെടൽ

Published

on

By

കൊച്ചി:അബദ്ധത്തിൽ കാറിനുള്ളിൽ കുടിങ്ങിയ കുരുന്ന് ജീവന് രക്ഷയായി അഗ്നിശമനസേനയുടെ ഇടപെടൽ. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസിക്കുന്ന ഷാജുവിന്റെ മകൻ ഋതിക് (2) ആണ് രാവിലെ 8 മണിയോടെ കാറിനുള്ളിൽ കുടുങ്ങിയത്.

താക്കോൽ കാറിൽ നിന്നും ഊരാൻ മറന്നതും സ്പെയർ കീ ഇല്ലാതിരുന്നതും രക്ഷാദൗത്യത്തിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചു. സംഭവത്തിന് പിന്നാലെ ഏലൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഇളക്കിമാറ്റിയത്.

കുട്ടിക്ക് ആരോഗ്യ പ്രേശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. ഏലൂരിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി. ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിമോൻ, എം.വി സ്റ്റീഫൻ, എസ്.എസ് നിതിൻ, വി.പി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെറിയ കുട്ടികളുളള വീട്ടിൽ വാഹനങ്ങളുടെ സ്പെയർ കീ കരുതുന്നത് ഇത്തരം സാഹചര്യങ്ങളിൽ സഹായകരമായിരിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

Latest news

കോതമംഗലം നെല്ലിക്കുഴിയിൽ ഹജ്ജ് യാത്രയയപ്പും ദുആ:മജ്ലിസും സംഘടിപ്പിച്ചു

Published

on

By

കോതമംഗലം:ഹജ്ജ് യാത്രയയപ്പും ദുആ:മജ്‌ലിസും സംഘടിപ്പിച്ചു.കോതമംഗലം നെല്ലിക്കുഴിയിലെ കെ ടി എൽ ഓഡിറ്റോറിയത്തിൽ കൂട്ടുങ്ങൽ കുടുംബ അംഗങ്ങളിൽ നിന്നും ഹജ്ജിന് പോകുന്നവർക്കായി കുടുംബ യോഗത്തിൻ്റെ നേതൃത്വത്തിൽ ഹജ്ജ് യാത്രയയപ്പും ദുആ:മജ്‌ലിസും സംഘടിപ്പിച്ചു.

കുടുംബയോഗം പ്രസിഡന്‍റ് പി.എച്ച് ഷിയാസ് പടിഞ്ഞാറേച്ചാലിൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സംഗമം കുടുംബയോഗം രക്ഷാധികാരി മക്കാർ ആലക്കട ഉദ്ഘാടനം നിർവഹിച്ചു.

നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൾ സത്താർ ബാഖഫി ദുആ :മജ്‌ലിസിന് നേതൃത്വം നൽകി. സെക്രട്ടറി മൈതു നാറാണകോട്ടിൽ, ബാവു ചാലാങ്ങൽ, ഫാത്തിമ്മ അൽമാസ് ഇളംബ്രകുടി,അനസ് മറ്റപ്പിള്ളികുടി, പി വി ഹസ്സൻ, ബാവ പിള്ള, പരീകുട്ടി എൻ എം തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Health

ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ മരണം ; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

By

മലപ്പുറം ;  ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ 41 വയസുകാരനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഇന്നലെ രാവിലെ മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച്‌ 19 ന് യുവാവിന്‍റെ വീട്ടിലുള്ള ഒമ്ബതു വയസുകാരി പെണ്‍കുട്ടിക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു.

ഏപ്രില്‍ 22ന് ഈ വ്യക്തിക്ക് ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഏപ്രില്‍ 26 ന് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്‍റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് രോഗിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ഇരിക്കവേ അണുബാധ ഉണ്ടായി ഇന്നലെ മരണപ്പെടുകയുമായിരുന്നു.

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ 3184 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും ഉണ്ടായി.

മാര്‍ച്ച്‌ മാസത്തില്‍ ഒരു മരണവും ഏപ്രില്‍ മാസത്തില്‍ നാലു മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.

Continue Reading

Latest news

കനാലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു

Published

on

By

കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു. ആശാരികണ്ടി വാഴയിൽ സ്വദേശി യെദുവാണ് (24)മരിച്ചത്.

കുട്ടുക്കാരുമൊത്ത് മാറുകരയിലേയ്ക്ക് നിന്തുമ്പോഴായിരുന്നു അപകടം. അഗ്നിരക്ഷാസേനയുടെയും നീന്തൽ വിദഗ്ധരുടെയും പോലീസിന്റെയും മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യെദുവിനെ കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Trending

error: