M4 Malayalam
Connect with us

Latest news

വ്യാപാരസ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; അമ്മയും മകളും അറസ്റ്റില്‍

Published

on

മൂവാറ്റുപുഴ;ആയൂര്‍വ്വേദ ചികിത്സയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ (52) ഇവരുടെ മകള്‍ ലക്ഷ്മി നായര്‍ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴയിലെ ആയുര്‍വ്വേദ ഉല്‍പനങ്ങള്‍ നിര്‍മ്മിക്കുന്ന ദ്രോണി എന്നസ്ഥാപനത്തില്‍ നിന്നാണ് പണം തട്ടിയത്.

2021 മുതല്‍ രാജശ്രീ ഈ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് കം സെയില്‍സില്‍ ജോലി ചെയ്തു വരുന്നു.ഉല്‍പ്പന്നങ്ങള്‍ വിറ്റു ലഭിക്കുന്നതുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് തട്ടിപ്പ് ഉടമസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്.

ആയുര്‍വ്വേദ ഉപകരണങ്ങള്‍ വാങ്ങിയവര്‍ രാജശ്രീ പറഞ്ഞ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

Latest news

തെരഞ്ഞെടുപ്പ് ചട്ടലംഘനം ; അല്ലു അര്‍ജുനെതിരെ കേസ്

Published

on

By

ഹൈദരാബാദ് ; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു.

വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി.

സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പോലീസ് കേസെടുത്തത്. സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Latest news

ചേർന്നിരിക്കാം അമ്മയോടൊപ്പം ; ഇന്ന് മാതൃദിനം

Published

on

By

മെയ്‌ മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഭൂമിയിലേക്ക് വന്നനാള്‍ മുതല്‍ കാണുന്ന അമ്മയെ ഓര്‍ക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നേക്കാം.

എന്നാല്‍ സ്വന്തം അമ്മയെ അതിക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി വർധിച്ചുവരികയാണ്. മാതൃദിനത്തിന്റെ ചരിത്രത്തെയും സവിശേഷതകളെയും കുറിച്ച്‌ വിശദമായി നോക്കാം.ലോകത്ത് മാതൃദിനം പല രീതിയിലാണ് ആഘോഷിക്കുന്നത്.

പല രാജ്യങ്ങളിലും ആളുകള്‍ അവരുടെ അമ്മമാർക്ക് കാർഡുകളോ സമ്മാനങ്ങളോ പൂക്കളോ സമ്മാനിക്കുന്നു. പല കുടുംബങ്ങളും പ്രത്യേക ഭക്ഷണമൊരുക്കി ഈ ദിവസം ഒത്തുകൂടുന്നു അല്ലെങ്കില്‍ അമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ ഒരു ദിവസം ആസൂത്രണം ചെയ്യുന്നു. ചില ആളുകള്‍ അവരുടെ അമ്മമാരുടെ ബഹുമാനാർത്ഥം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും അല്ലെങ്കില്‍ സഹായം ആവശ്യമുള്ള അമ്മമാരെ സഹായിക്കാൻ അവരോടൊപ്പം സമയം ചെലവഴിക്കാനും തിരഞ്ഞെടുക്കുന്നു.

സ്‌കൂളുകള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും അമ്മമാരെ ആദരിക്കുന്നതിനും മാതൃ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് മാതൃദിനം.

 

പലരാജ്യങ്ങളിലും പലദിവസമാണ് മാതൃദിനം ആഘോഷിക്കാറുള്ളത്.എല്ലാ രാജ്യത്തും ഈ ദിവസമല്ല. തായ്‌ലന്‍ഡില്‍ നിലവിലെ രാജ്ഞിയായ സിരികിറ്റിന്റെ ജന്മദിനമായ ഓഗസ്റ്റ് 12നാണ് മാതൃദിനം. അറബ് രാഷ്ട്രങ്ങളില്‍ മാര്‍ച്ച്‌ 21നാണ് മാതൃദിനം. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച്‌ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുത്ത മേയ് 27 നാണ് ബൊളീവിയയില്‍ മാതൃദിനമാചരിക്കുന്നത്. ആദ്യ ഇൻഡൊനീഷ്യന്‍ വുമണ്‍ കോണ്‍ഗ്രസ് നടന്ന ഡിസംബര്‍ 22 നാണ് ഇൻഡൊനീഷ്യയില്‍ ഈ ദിനാചരണം.

 

Continue Reading

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Trending

error: