M4 Malayalam
Connect with us

Latest news

മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ 

Published

on

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ.
പെരുമ്പാവൂർ മുടിക്കൽ സ്വദേശി മുച്ചേത്ത് വീട്ടിൽ മാജിക് മെഹന്ദി എന്ന അജ്മൽ എം.എസ് (33) കൊച്ചി പള്ളൂരുത്തി ചിറക്കൽ ബ്രിഡ്ജ് സ്വദേശി ആഷ്ന മൻസിൽ ഷമീർ പി.എം (47) എളംകുളം കോർപ്പറേഷൻ കോളനി സ്വദേശി കുളങ്ങത്തറ വീട്ടിൽ വിഷ്ണു (24) എന്നിവരാണ് എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.
അജ്‌മലന്റെയും ഷെമീറിന്റെയും  പക്കൽ നിന്ന് 6.5 ഗ്രാം എംഡിഎംഎ യും മൂന്ന് സ്മാർട്ട് ഫോണുകളും 9500 രൂപ എന്നിവയും വിഷ്ണുവിന്റെ പക്കൽ നിന്ന് 20 ഗ്രാം കഞ്ചാവും  എക്സൈസ് പിടിച്ചെടുത്തു.
മറൈൻ ഡ്രൈവ് ഭാഗത്തെ ചില്ലറ കഞ്ചാവ് കച്ചവടക്കാരനാണ് വിഷ്ണു. അജ്മൽ, ഷെമീർ എന്നിവർ, സോഷ്യൽ മീഡിയ വഴി മൂന്നാം കണ്ണ് എന്ന പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ മറൈൻ ഡ്രൈവ് ഭാഗത്ത് എംഡിഎംഎ വിൽപ്പന നടത്തി വരുന്നവരാണ്.
മുൻ മയക്ക് മരുന്ന് കേസിൽ പ്രതികളാണ് ഇരുവരും.  ഇവരുടെ പക്കൽ മയക്ക് മരുന്ന് എത്തിക്കഴിഞ്ഞാൽ “മിഠായി റെഡി” എന്ന പ്രത്യേക തരം കോഡ് സോഷ്യൽ മീഡിയായിലെ ഗ്രൂപ്പിൽ വരുന്നു. തുടർന്ന് ആവശ്യക്കാർ മിഠായി യുടെ എണ്ണം പറഞ്ഞ ശേഷം ഗ്രൂപ്പിൽ ഉള്ള ക്യൂ ആർ കോഡ് വഴി പണം നൽകണം.
തുടർന്ന് വെളുത്ത കളറിൽ ഉള്ള പ്ലാസ്റ്റിക് കവറിൽ മിഠായി രൂപത്തിൽ മയക്ക് മരുന്ന് പാക്ക് ചെയ്ത് വച്ചതിന് ശേഷം ഗൂഗിൾ ലൊക്കേഷനും ഇത് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും ആവശ്യക്കാർക്ക് അയക്കുന്നതാണ് ഇവരുടെ രീതി. ഗ്രാമിന് 3000 രൂപ മുതൽ ഡിമാന്റ് അനുസരിച്ച് 4500 രൂപ വരെയുള്ള നിരക്കിലാണ് വിൽപ്പന.
രണ്ടാഴ്ച മുൻപ് എറണാകുളം മറൈൻ ഡ്രൈവ് ഭാഗത്ത് വച്ച് രാത്രിയോടു കൂടി സംശയസ്പദമായ രീതിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് മിഠായി കഥ പുറത്ത് വരുന്നത്. രാത്രിയാകുന്ന തോട് കൂടി ഡ്രോപ്പ് ചെയ്യുന്ന മിഠായി പെറുക്കാൻ യുവതിയുവാക്കൾ ഉൾപ്പടെയുള്ളവർ  എത്താറുണ്ടന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് എൻഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ പ്രത്യേക ഷാഡോ സംഘവും എക്സൈസ് ഇന്റലിജൻസും എറണാകുളം മറൈൻ ഡ്രൈവ് ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്നാണ് ഇതിന് പിന്നിൽ അജ്മലും ഷമീറും ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ലൊക്കേഷൻ അനുസരിച്ച്  സിസിടിവി മുഖേന നടത്തിയ പരിശോധനയിൽ ഇവരുടെ അപ്പാർട്ട്മെന്റ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ ഇരുവരും അപ്പാർട്ട്മെന്റിൽ എത്തുന്നത് വരെ കാത്ത് നിന്ന എക്സൈസ് സംഘം  രാത്രി ഒരു മണിയോട് കൂടി  അപ്പാർട്ട്മെന്റിൽ എത്തിയ അജ്മലിനേയും ഷെമീറിനേയും മയക്ക് മരുന്നുമായി പിടികൂടുകയായിരുന്നു.
ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി യുവതി യുവാക്കൾ  ഉൾപ്പെടെയുള്ളവർ ഇവരുടെ പക്കൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചുട്ടുണ്ട് എന്ന് കണ്ടെത്തി. മയക്ക് മരുന്ന് സ്റ്റെറിലൈസ് വാട്ടറിൽ ലയിപ്പിച്ച ശേഷം നേരിട്ട് കുത്തിവയ്ക്കുകയാണ് ഇവർ ചെയ്തിരുന്നത്.
ഇവർ പിടിയിലായതോടു കൂടി കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിരവധി മയക്ക് മരുന്ന് സംഘങ്ങളെക്കുറിച്ചുള്ള വളരെ നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും എക്സൈസ് കണ്ടെത്തി.
വരും ദിവസങ്ങളിലും എറണാകുളം മറൈൻ ഡ്രൈവിലുള്ള മറൈൻ വാക്ക് വേ, ക്യൂൻസ് വേ എന്നിവിടങ്ങളിലെ പരിശോധന തുടരുമെന്നും അസി.കമ്മീഷണർ ടി. എൻ. സുധീർ അറിയിച്ചു. സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ടി.പി. സജീവ് കുമാർ , എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ജി. ഗിരീഷ് കുമാർ, ഇൻസ്പെക്ടർ ടി.എൻ. അജയകുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, സിഇഒമാരായ പി.പത്മഗിരീഷൻ, അഭിഷാഷ് ടി, സാജൻ ജെ, പ്രവീൺ പി സി എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

Published

on

By

ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച്‌ അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച്‌ അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച്‌ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച്‌ അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Published

on

By

പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.

ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

11 വയസ്സുകാരിക്ക് നേരെ പീഡനം: പ്രതിക്ക് 58 വർഷം തടവ്

Published

on

By

കോഴിക്കോട്: 11 വയസ്സ് പ്രയമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പിടിപ്പിച്ച ആൾക്ക് 58 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

നാദാപുരം കോടതിയാണ് ഉത്തരവിട്ടത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയാണ് സമീപത്ത് താമസിച്ചിരുന്ന ബന്ധു കുട്ടിയെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയത്.

വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സംഭവമറിഞ്ഞ സാമൂഹ്യ പ്രവർത്തകരാണ് കുട്ടിയെ ചൈൽഡ് ഹോമിൽ എത്തിച്ചത്.

ഇവിടെ വച്ച് പീഡനവിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ കുറ്റിയാടി പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ വച്ചാണ് പിടികൂടിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചതിന്റെ പക, കത്തി കൊണ്ട് 20 തവണ കുത്തി, മൂലംകുഴി സ്വദേശിക്ക് ദാരുണാന്ത്യം;അത്തിപ്പുഴ സ്വദേശി അലന്‍ പിടിയില്‍

Published

on

By

കൊച്ചി:ലഹരി മുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ചെന്നാരോപിച്ച് തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്റിലിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ പോലീസ് പിടിയില്‍.

ഇയാളെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.

സംഭവത്തിന് ശേഷം ഒളിവിലിരുന്ന അലന്‍ പിന്നീട് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു എന്നാണ് നിഗമനം.അലന്റെ വീടിനടുത്തുതന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുപതോളം തവണ അലന്‍ ബിനോയിയെ കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ബിനോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഫോര്‍ട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപമായിരുന്നു മൃദദേഹം കണ്ടെത്തിയത്.അലന്‍ മാനസിക അസ്വാസ്ഥതകള്‍ നേരിടുന്ന ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചതിന്റെ പകയിലാണ് കൊലനടത്തിയത് എന്നാണ് സൂചന.

ബിനോയിയെ കൊല്ലും എന്ന് അലന്‍ ഭിക്ഷണി പെടുത്തിയിരുന്നതയാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു.വീടിന് അടുത്തുള്ള കടയുടെ മുന്‍പിലായിരുന്നയിരുന്നു കൊലപാതകം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഭാര്യയെ വനത്തില്‍ എത്തിച്ച് കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു,തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കലും; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

Published

on

By

തിരുവനന്തപുരം;അഭിപ്രായ വ്യത്യസങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നും പറഞ്ഞ് ഭാര്യയെ വനത്തില്‍ എത്തിച്ച് ,കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു.പിന്നാലെ കൊടിയ മര്‍ദ്ദനം.ഒടുവില്‍ വെട്ടി പരിക്കേല്‍പ്പിക്കലും.

തലസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുമണ്‍കോട് വനമേഖലയിലേക്കാണ് സോജി ഗിരിജയെ കൂട്ടിക്കൊണ്ടുപോയത്.ചുറ്റിക ഉപയോഗിച്ചാണ് സോജി ഭാര്യയുടെ കാല്‍മുട്ടുകള്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: