News
കാടിന്റെ മക്കൾക്ക് പഠനം ഓൺലൈനിൽ മാത്രം ; ഇടമലയാറിൽ സ്‌കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ

കൊച്ചി:വനമേഖലയിലെ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണ്ണായ പങ്കുവഹിയ്ക്കുന്ന ഇടമലയാർ ട്രൈബൽ യു പി സ്‌കൂളിൽ ക്ലാസ്സുകൾ ആരംഭിയ്ക്കുന്നത് അനിശ്ചിതത്വത്തിൽ.
കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും തുറക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്്.ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ സ്‌കൂൾ പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും.തുടർന്ന് നാളെ മുതൽ ക്ലാസ്സുകളും ആരംഭിയ്ക്കും.
എന്നാൽ ഇടമലയാർ ട്രൈബൽ യു പി സ്‌കൂളിലെ കുട്ടികളെ ഇന്ന നടക്കുന്ന പ്രവേശനോത്സവത്തിലേയ്ക്ക് മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്.പരിപാടി കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഊരുകളിലേയ്ക്ക് മടങ്ങിപ്പോകാമെന്നും ക്ലാസ്സുകൾ എന്ന് ആരംഭിയ്ക്കുമെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിട്ടുള്ളത്.
കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം, വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചോട് എന്നി ആദിവാസി ഊരുകളിലെ 43 വിദ്യാർത്ഥികളുടെ സ്‌കൂളൾ പഠനം അനിശ്ചിതത്വത്തിലായിട്ടുള്ളത് .
കോവിഡ് പ്രതിസന്ധിയ്ക്കുശേഷം ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും തുറക്കുമ്പോൾ കോളനിവാസികളായ വിദ്യാർത്ഥികൾക്ക് തട്ടിയും മുട്ടിയുമുള്ള ഓൺലൈൻ പഠനം തുടരാനാണ് വിധി.
ഇടമയാർ പദ്ധതി പ്രദേശത്ത് ,വൈദ്യുതവകുപ്പിന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ട്രൈബൽ യു പി സ്‌കൂളിലാണ് ഇവർ പഠിച്ചിരുന്നത്.ഇവർക്കായി ഇവിടെ ട്രൈബൽ ഹോസ്റ്റലും പ്രവർത്തിച്ചുവന്നിരുന്നു.
ഇവിടെ താമസിച്ചാണ് ഇവർ സമീപത്തെ സ്‌കൂളിൽ പോയി വന്നിരുന്നത്.ചാലക്കുടിക്കടുത്ത് വനമേഖലയിൽ നിന്നും ഉരുൾപൊട്ടൽ ഭീഷിണിയെത്തുടർന്ന് സുരക്ഷിതമായ താമസൗകര്യം അന്വേഷിച്ചിറങ്ങിയ അറാക്കപ്പ് ആദവാസി കോളിനിവാസികളാണ് ഇപ്പോൾ ഈ ഹോസ്റ്റലിൽ താമസിച്ചുവരുന്നത്.
തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ലഭിയ്ക്കാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്.ഇതാണ് കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യസം പ്രതിസന്ധിയിലാവാൻ പ്രധാനകാരണം.
മൊബൈൽ റെയിഞ്ച് കൃത്യമായി ലഭിയ്ക്കാത്തതിനാൽ കോളനികളിലെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ നേരാംവണ്ണം നടക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.റെയിഞ്ച് കിട്ടുന്നതിനായി മലമുകളിലും മരത്തിനുമുകളിലുമെല്ലാം കയററേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.
സ്‌കൂൾ തുറക്കുന്നതോടെ ഈ ദുരവസ്ഥിയ്ക്ക് പരിഹാരമാവുമെന്ന് കരുതിയിരുന്നപ്പോഴാണ് പുനരധിവാസപ്രശ്‌നത്തിൽ ഇടഞ്ഞ ആദിവാസി കുടുംബംഗങ്ങൾ ഹോസ്റ്റൽ വിട്ടൊഴിയാൻ തയ്യാറല്ലന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുന്നത്.
ആദിവാസി മേഖലകളിലും തീരദേശപ്രദേശങ്ങളിലും സ്‌കൂളുകളുടെ പ്രവർത്തനം കൃത്യാമായി നടക്കുന്നുണ്ടെന്നുറപ്പിയ്ക്കാൻ കളക്ടർമാരുടെ നേതത്വത്തിൽ നിരീക്ഷണം വേണമെന്ന്
സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
ഇതെത്തുടർന്ന് ഈ മേഖലകളിലെ സ്‌കൂളുകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.എന്നാൽ ഇടമലയാർ സ്‌കൂളിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നടപ്പിലാവില്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലന്നും സർക്കാരുമായി വിവിധതലത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും താമസിയാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും മൂവാറ്റുപുഴ റ്റി ഡി ഒ അറിയിച്ചു.
ഓൺലൈൻ പഠനം തുടരാനാണ് ട്രൈബൽ വകുപ്പ് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുള്ളത്.ഹോസ്റ്റലിൽ താമസിയ്ക്കുന്ന കുട്ടികൾക്ക് ഭക്ഷണകാര്യങ്ങൾക്കായി 3000 രൂപയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഹോസ്റ്റലിൽ താമസമില്ലാത്തതിനാൽ ഈ തുക ഈ അദ്ധ്യേന വർഷം ആരംഭം മുതൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നുണ്ട്. റ്റി ഡി ഒ അറിയിച്ചു.
കോളനികളിൽ നിന്നും വിദ്യാർത്ഥികളോട് സ്‌കൂളിലെത്തണമെന്ന് അധ്യാപകർ കഴിയാവുന്ന മാർഗ്ഗങ്ങളിലെല്ലാം അറിയിപ്പ് നൽകിയിട്ടുണ്ട്.ഇതുപ്രകാരം കുറച്ചുകുട്ടികളെങ്കിലും ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ചടങ്ങുകൾ പൂർത്തിയായശേഷം കുടികളിലേയ്ക്ക് മടങ്ങാമെന്നാണ് കുട്ടികളുടെ മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇടമലയാർ ഡാമിനടുത്ത് വൈശാലി ഗുഹയ്ക്ക് സമീപം വനമേഖലയിൽ കുടിൽകെട്ടി താമസിയ്ക്കുന്നതിനാണ് അറാക്കപ്പ് കോളനിനിവാസികൾ ഊരുവിട്ടത്.
ഇവിടെ കുടിൽകെട്ടിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവിടെ ഇവർകെട്ടിയിരുന്ന കുടിലുകൾ പൊളിച്ചുമാറ്റി.ഇതോടെ കോളനിവാസികൾ കനത്തപ്രതിഷേധമുയർത്തി.
ഊരിലേയ്ക്ക് മടങ്ങണമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉഗ്രശാസനം വെറുതെയായി.സുരക്ഷിതമായ താമസസൗകര്യം ലഭിയ്ക്കാതെ തങ്ങൾ ഒരടി പിന്നോട്ടില്ലന്നായിരുന്നു കോളനിവാസികളുടെ നിലപാട്.
തുടർന്ന് ഗത്യന്തരമില്ലാതെ വനംവകുപ്പ് അധികൃതർ സർക്കാർ വാഹനത്തിൽ കോളനിവാസികളെ ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിലേയ്്ക്ക് മാറ്റുകയായിരുന്നു.
ഹോസ്റ്റൽ തുറക്കാതെ കോളനിവാസികളെ മുറ്റത്തുനിർത്തി പാഠം പഠിപ്പിയ്്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നിക്കം ഉണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു.
പലകോണുകളിൽ നിന്നുള്ള സമ്മർദ്ധത്തെത്തുടർന്നാണ് രാത്രി വൈകി പൂട്ട് തുറന്ന് നൽകിയപ്പോഴാണ് കോളനിവാസികൾക്ക് ഹോസ്റ്റലിൽ പ്രവേശിയ്ക്കാനായത്.
ഇതാണ് ഇപ്പോൾ ഒരു കൂട്ടം ആദിവാസികുട്ടികളുടെ നേർവഴിയ്ക്കുള്ള വിദ്യാഭ്യസത്തിന് വിലങ്ങുതടിയായിത്തീർന്നിരിയ്ക്കുന്നത്.
1972-ലാണ് ഇടമലയാറിൽ സ്‌കൂൾപ്രവർത്തനം ആരംഭിയ്ക്കുന്നത്.ഡാം നിർമ്മാണത്തിനെത്തിയിരുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യസത്തിന് മുൻഗണനൽകിയാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയത്.
Latest news
നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കല്‍ സെക്രട്ടറി ഇ വി രാധാകൃഷ്ണന്‍ അറിയിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍, എരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാര്‍ കെ കെ ടോമി എന്നിവര്‍ പങ്കെടുക്കും.
Latest news
ഗുരുദേവ മഹാസമാധി ദിനാചരണം;ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും ചടങ്ങുകളും നടത്തി

കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു.
രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
തുടര്‍ന്ന് 10.30 ന് ഡോ. സായ്കുമാര്‍ (കോട്ടയം)പ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥനയോടെ വൈകിട്ട് 3.30 ന് ചടങ്ങുകള്‍ സമാപിച്ചു.
യുണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് കെ എസ് ഷിനില്‍കുമാര്‍, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, ക്ഷേത്രം കണ്‍വീനര്‍ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകന്‍, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യൂണിയന് കീഴിലുള്ള 26 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ബാഗമായി പ്രാര്‍ത്ഥനയും ഉപവാസവും നടന്നു.
Latest news
കവര്‍ച്ചയ്ക്കുള്ള സ്ഥലം പകല്‍ കണ്ടുവയ്ക്കും, രാത്രിയില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം;മുപ്പതിലേറെ മോഷണ കേസില്‍ പ്രതിയായ സിദ്ദിഖ് പിടിയില്‍

മൂവാറ്റുപുഴ;മുപ്പതിലേറെ മോഷണ കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍.ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയില്‍ മോചിതനായത്.മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയുമാണ് രീതി.ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല.
രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു.
ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
English description – The thief, accused in more than 30 theft cases, has been arrested by the police
Latest news
കാണാതായ വയനാട് സ്വദേശിയായ യുവതിയും 5 മക്കളും സുരക്ഷിതര്‍; ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍, പോലീസിന് പരക്കെ കയ്യടി

പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി.
പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9),അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെയാണ് പോലീസ് സംഘം ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയത്.
സെപ്റ്റംബര്‍ 18-ന് ഇവരെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസിനെ സമീപിയ്ക്കുന്നത്.ഇവര്‍ ആദ്യം കണ്ണൂരില്‍ എത്തിയെന്നും ഇവിടെ നിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊര്‍ണൂരിലും എത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഇന്നലെ ഉച്ചയോടെ ഗുരുവായൂരിലെത്തിയ ഇവരെ രാത്രി ഏഴു മണിയോടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു.ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെയും മക്കളെയും കണ്ടെത്തിയത്.
ഇവര്‍ ഇത്തരത്തില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയയാലെ കൂടുതല്‍ എന്തെങ്കിലും വിവരം വെളിപ്പെടുത്താന്‍ കഴിയു എന്നുമാണ് പോലീസ് നിലപാട്.
English Description -Police found missing woman and 5 children from Wayanad in Guruvayur
Latest news
മഴ കനത്തു,മലയോരങ്ങള്‍ ഭീതിയില്‍;കോട്ടയം ജില്ലയില്‍ പരക്കെ നാശ നഷ്ടം

കോട്ടയം;ഇന്നലെ പെയ്്ത കനത്ത മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശിങ്ങളില്‍ ജന ജീവിതം ദുസഹമാക്കി.മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറികളോളം ഗതാഗതം തടസപ്പെട്ടു.
രാത്രി വൈകിയാണ് കല്ലും മണ്ണും നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തി വിട്ടത്.ഇന്നലെ വൈകിട്ട്,മഴ ആരംഭിച്ച് താമസിയാതെ റോഡിലേയ്ക്ക് മലവെള്ളം എത്തുകയായിരുന്നു.
നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്നു,പിന്നാലെ ജില്ല കളക്ടര്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്‌കൂളില്‍ ക്യാംപ് ആരംഭിച്ചു.
-
News2 years ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News2 years ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News2 years ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news1 year ago
പക്ഷി എൽദോസ് യാത്രയായി;മൃതദ്ദേഹം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news1 year ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
Latest news1 year ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി