Connect with us

News

ലഹരി നീണ്ടുനിൽക്കും , ജീവനും ഭീഷിണി ; ‘ സ്‌നോബോൾ ‘ കടത്തിയ ആസാംസ്വദേശി പിടിയിൽ

Published

on

ആലുവ:മൈക്രോഗ്രാം അളവിൽ അകത്തുചെന്നാൽ പോലും ഡി ജെ പാർട്ടികളിൽ ക്ഷിണിയ്ക്കാതെ പങ്കെടുക്കാൻ കഴിയുന്ന മാരകലഹരി മരുന്നുമായി ആസാം സ്വദേശി ആലുവയിൽ പിയിയിൽ.

അസ്സം സ്വദേശി ഇംദാദുൾ ഹക്കി(29) നെയാണ് മുന്തിയ ഇനം ഹെറോയിനുമായി ആലുവ റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. ആലുവയിലും പരിസരങ്ങളിലും വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

‘ സ്‌നോബോൾ ‘എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഹെറോയിനാംണ് എക്‌സൈസ് സംഘം ഇയാളിൽ നിന്നും കണ്ടെടുത്തത്.ഇയാളുടെ പക്കൽ നിന്നും 3 ഗ്രാം ഹെറോയിൻ കണ്ടെടുത്തിട്ടുള്ളത്.കിക്ക് ഏറെ നേരം നിൽക്കുമെന്നതിനാൽ ഈ ഇനത്തിൽപ്പെട്ട ഹെറോയിന് ആവശ്യക്കാർ ഏറെയാണ്.

2 മില്ലിഗ്രാമിന് 3000 രൂപ ഈടാക്കിയാണ് താൻ ഹെറോയിൻ നിൽപ്പന നടത്തിയിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ ഹെറോയിൻ എത്തിച്ചുനൽകിയിരുന്നത്.

അസ്സാമിലെ ഗുവഹത്തിലുള്ള ലഹരി മാഫിയ സംഘങ്ങളിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് കേരളത്തിൽ എത്തിക്കുന്നത്.വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ നിശാ പാർട്ടികൾക്കും മറ്റും ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ക്ഷീണം, തളർച്ച എന്നിവ കൂടാതെ കൂടുതൽ ഉന്മേഷത്തോടു കൂടി ഡി ജെ പാർട്ടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു എന്നതാണ് ഇതിന് പ്രിയം ഏറാൻ കാരണം.എന്നാൽ ഇതിന്റെ ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

ഏതാനും മാസങ്ങൾക്ക് മുൻപ് മയക്ക് മരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾ ആലുവ റേഞ്ച് എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ആലുവ മാറമ്പിള്ളിക്ക് സമീപം ഹെറോയിനുമായി ആവശ്യക്കാരെ  കാത്തുനിൽക്കുനിൽക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇയാളിൽ നിന്നും നിന്ന് മയക്കുമരുന്നുകൾ വാങ്ങുന്ന ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റിന്റെ സാദ്ധ്യമായ എല്ലാ മാർഗ്ഗത്തിലും മറ്റുവകുപ്പുകളുടെ സഹകരണത്തോടെയും സമഗ്ര അന്വേഷണം നടത്തുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

ഇൻസ്‌പെക്ടർ ആർ. അജിരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ടി.വി.ജോൺസൻ ഷാഡോ ടീം അംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ രജിത്ത് ആർ നായർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

News

ആലപ്പുഴയിൽ 2025 വരെ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം

Published

on

By

ആലപ്പുഴ ; 2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി ദില്ലിയില്‍ പറഞ്ഞു. വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും.

ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ വ്യാപകമായ നിലയിൽ പക്ഷിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യമാണ്.

ആലപ്പുഴ കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എല്ലാവർഷവും ദേശാടന പക്ഷികൾ വരുമ്പോൾ രോഗബാധ ഉണ്ടാകുന്നു. മുമ്പ് ഉള്ളതുപോലുള്ള വൈറസല്ല, ഇത്തവണ വേറെ വൈറസാണ് ഉണ്ടായത്. പറക്കുന്ന പക്ഷികളിലും വൈറസ് ബാധ ഉണ്ടായി.

പക്ഷിപ്പനി സ്ഥിരീകരിക്കാൻ കേരളത്തിൽ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനിയിൽ ഫണ്ടിങ് ക്യത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാനം ചിലവഴിച്ച തുക ഉടൻ നൽകണമെന്ന് കേന്ദ്രത്തോട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

മെഡിക്കൽ കോളേജിൽ രോഗി കുടുങ്ങിയ സംഭവം ; മൂന്ന് ജീവനക്കാർക്കെതിരെ നടപടി

Published

on

By

തിരുവനന്തപുരം ; മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

നടപടി സ്വീകരിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിനെതുടര്‍ന്നാണ്. നിരവധി രോഗികള്‍ എത്തുന്ന ഒപിയുടെ അടുത്തുള്ള ലിഫ്റ്റാണ് തകരാറിലായത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. രോഗി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തുകയായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

Published

on

By

തിരുവനന്തപുരം ; ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതശരീരം കണ്ടെത്തിയതായി സൂചന.ജീർണ്ണാവസ്ഥയിലുള്ള മൃതശരീരം പഴവങ്ങാടി-തകരപ്പറമ്ബ് ഭാഗത്തെ കനാലില്‍ നിന്നാണ് ലഭിച്ചത്. മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്ബാരത്തില്‍ കുടുങ്ങിയത്. തോട് വൃത്തിയാക്കുന്നതിനിടെ മഴ വന്നു. ഒപ്പമുണ്ടായിരുന്നവർ കരയ്‌ക്ക് കയറിയെങ്കിലും ജോയ് തോടിന്റെ മറുഭാഗത്തേക്ക് പോയി. ഇതിനിടെ ഒഴുക്ക് കൂടുകയും മാലിന്യത്തില്‍ കുടുങ്ങുകയുമായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

കോപ്പ അമേരിക്ക ഫൈനലിനിടെ മെസ്സിക്ക് പരിക്ക്

Published

on

By

ഫ്ലോറിഡ ; കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിക്ക് പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഷോട്ടിനിടെ വലതു കാലില്‍ കടുത്ത വേദനയെ തുടർന്ന് മൈതാനത്തു കിടന്ന മെസ്സി വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു. കളത്തില്‍ നിന്ന് കണ്ണീരണിഞ്ഞാണ് മെസ്സി മടങ്ങിയത്. പിന്നാലെ ഡഗ്‌ഔട്ടിലിരുന്നും കരയുന്ന മെസ്സിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. ടൂർണമെന്റിന്റെ ഭൂരിഭാഗം സമയവും കാലിലെ പരിക്ക് മെസ്സിയെ അലട്ടിയിരുന്നു.

ടൂർണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരായ രണ്ടാം മത്സരത്തിനിടെ മെസ്സിയുടെ വലത് കാല്‍ത്തുടയിലെ പേശികള്‍ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പെറുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അഭിമന്യൂവിന്റെ ജീവൻ നഷ്ടപ്പെടാൻ സ്‌കൂൾ ബാഗിന്റെ ഭാരവും കാരണമായോ ? വിശദമായ അന്വേഷണത്തിലെന്ന് പോലീസ്

Published

on

By

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യൂവിന്റെ ജീവനെടുത്തത് രോഗാവസ്ഥയെന്ന് പരക്കെ സംശയം.സ്‌കൂൾ ബാഗിന്റെ ഭാരമായിരിക്കാമെന്നും നിഗമനം.വീഴ്ചയിൽ കല്ലിൽ തലയിടിച്ചോ മറ്റോ ബോധം നഷ്ടപ്പെട്ടിരിക്കാമെന്ന വാദഗതികളും ശക്തം.കൃത്യമായ വിവരം ഇനിയും സ്ഥിരീകരിയ്ക്കാനായിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

ഈ മാസം 12-ന് വൈകിട്ട് 4.45 ഓടെ നിന്നും കഷ്ടി 200 മീറ്റർ മാത്രം അകലെയുള്ള ഇടുങ്ങിയതും കഷ്ടി മൂന്നോ നാലോ അടിമാത്രം ആഴമുള്ളതുമായ കനാലിലാണ് കള്ളാട് പരേതനായ കീഴേത്തുകുടി ബിനോജിന്റെ മകൻ അഭിമന്യു (12) അനക്കമറ്റനിലയിൽ കണ്ടെത്തുന്നത്.സ്‌കൂളിൽ നിന്ന് വിട്ടിലേക്ക് മടങ്ങും വഴി കാൽവഴുതി കനാലിൽ അകപ്പെടുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീ കനാലിന്റെ സമീപത്ത് കുട കിടക്കുന്നത് കണ്ട് അടുത്തെത്തി നോക്കുമ്പോഴാണ് വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ അഭിമന്യൂവിനെ കാണുന്നത്.

ഇവർ അറിയിച്ചത് പ്രകാരം ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷയിക്കാനായില്ല.

ചേലാട് ബസ് ആനിയ പബ്‌ളിസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിമന്യു.കോതമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.കളമശേരി മെഡിയ്ക്കൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വെള്ളം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.

ശക്തമായ മഴയുള്ളപ്പോൾ മാത്രം വെള്ളമൊഴുക്കുള്ളതും കഷ്ടി ഒരാൾക്ക് ഇറങ്ങി നിൽക്കാൻ പാകത്തിന് വീതിയുള്ളതുമായ കനാലിലാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ അഭിമന്യുവിനെ നാട്ടുകാർ കണ്ടെത്തിയത്.ഈ സമയം മഴയുണ്ടായിരുന്നു.

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം ഏകദേശം 300 മീറ്ററോളം നടന്നാണ് അഭിമന്യു വീട്ടിലെത്തിയിരുന്നത്.ബസിറങ്ങി ,സമീപവാസിയായ ഗോപാൻ നടത്തിവന്നിരുന്ന കടയിൽ നിന്നും ലെയ്‌സ് വാങ്ങി കഴിച്ചുകൊണ്ടാണ് അഭിമന്യു വീട്ടിലേയ്ക്ക് നടന്നുനീങ്ങിയിരുന്നത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

സാമ്ാന്യു വീതിയുള്ള റോഡിന്റെ ഒരു ഭാഗത്താണ് കനാൽ സ്ഥിതി ചെയ്യുന്നത്.കനാൽ സംരക്ഷിയ്ക്കുന്നതിനായി ഇവിടെ കരിങ്കൽകെട്ടും തീർത്തിട്ടുണ്ട്്.ഈ ഭാഗത്തുകൂടി വീട്ടിലേയ്ക്ക് നടക്കുമ്പോൾ കാൽവഴുതി അഭിമന്യു കനാലിൽ വീണു എന്നാണ് പോലീസ് അനുമാനം.ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രദേശവാസികളിൽ ഏറെപ്പേരുടെയും വിലയിരുത്തൽ.

വീണാൽ തന്നെ കഷ്ടി ഈ സമയം കഷ്ടി രണ്ടോ മൂന്നോ അടി വെള്ളം മാത്രമുള്ള കനാലിൽ നിന്നും അഭിമന്യുവിന് നിഷ്പ്രയാസം എഴുന്നേൽക്കാനാവുമായിരുന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

കണ്ടെത്തുമ്പോൾ സ്‌കൂൾ ബാഗ് പുറത്തുണ്ടായിരുന്നു.ബാഗിന്റെ ഭാരവും വീണതിന്റെ ആഘാതവും കൂടിയായപ്പോൾ കൂട്ടിക്ക് എഴുന്നേൽക്കാൻ പറ്റാതായിരിയ്ക്കാമെന്നും കമിഴ്ന്നുവീണതിനാൽ വെള്ളംകുടിച്ചിരിയ്ക്കാമെന്നും മറ്റുമുള്ള സംശയവും പ്രദേശവാസികൾ പങ്കുവയ്ക്കുന്നുണ്ട്.

മരണപ്പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഭിമന്യുവിന് പനിയുണ്ടായിരുന്നു എന്നും ഇതെത്തുടർന്നുള്ള അസ്വസ്തകൾ മൂലം തലകറക്കോ മറ്റോ ഉണ്ടായിരിയ്ക്കാമെന്നും ഇതായിരിക്കാം കുട്ടി കനാലിൽ അകപ്പെടുന്നതിന് കാരണമായതെന്നും മറ്റുമുള്ള വാദഗതികളും ശക്തിപ്പെട്ടിട്ടുണ്ട്.എല്ലാവശങ്ങളും വിശദമായി പരിശോധിയ്ക്കുന്നുണ്ടെന്നും സംഭവിച്ചത് എന്താണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വിശദമാക്കി.

അന്ത്യവിശ്രമം അച്ഛനും ജേഷ്ഠനും ഒപ്പം

വീട്ടിൽ നിന്നാൽ കാണാവുന്ന ദൂരത്തിൽ ,കൂടുംബക്കാർക്കുമാത്രമുള്ള ശ്മശാനത്തിൽ, അച്ഛൻ ബിനോജും ജേഷ്ഠൻ അർജ്ജുനും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ, അവരുടെ തൊട്ടടുത്തായിട്ടാണ് അഭിമന്യുവിനെ അടക്കിയിട്ടുള്ളത്

ഏകദേശം 5 വർഷങ്ങൾക്ക് മുമ്പാണ് ബിനോജിന്റെയും അർജ്ജുന്റെയും ജീവൻ വിധി വിളയാട്ടത്തിൽ നഷ്ടമായത്. ബിനോജും അർജ്ജുനും അഭിമന്യുവും ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തി മടങ്ങി വരുമ്പോൾ കോലഞ്ചേരി കടാതിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ഇടയിക്കുകയായിരുന്നു.

അപകടത്തിൽ നിന്നും അന്ന് പരിക്കുകളോടെ അഭിമന്യു രക്ഷപെട്ടിരുന്നു.ബിനോജിന്റെയും അർജ്ജുന്റെയും വേർപാട് തീർത്ത വേദനയിൽ നിന്നും കരകയറും മുമ്പാണ് കീഴത്തുകുടി വീട്ടിലേയ്ക്ക് വീണ്ടും മരണവാർത്ത എത്തുന്നത്.

ഭർത്താവിന്റെയും മൂത്തമകന്റെയും വേർപാട് സമ്മാനിച്ച ഉള്ളം നുറുങ്ങും വേദനയിലും അഭിമന്യു ഒപ്പമുണ്ടല്ലോ എന്ന ആശ്വസത്തിലായിരുന്നു മാതാവ് മായ.അഭിമന്യുവിന്റെ വേർപാട് താങ്ങാനാവതെ അലമുറയിട്ടിരുന്ന ഇവരെ ആശ്വസിയ്പ്പിക്കാൻ ഉറ്റവരും അടുപ്പക്കാരും വാക്കുകൾ കിട്ടാതെ വിഴമിയ്ക്കുന്നതും കാണാമായിരുന്നു.ആർത്തനാദത്തിന്റെ അലയൊലികൾ കാഴ്ചക്കാരുടെ മിഴികളിലും ഈറൻ പകർന്നിരുന്നു.

ദുരന്തവാർത്തയറിഞ്ഞ് എം 4 മലയാളം കള്ളാട് അഭിമന്യുവീട്ടിലെത്തുമ്പോൾ നിർത്താതെ തേങ്ങലുകൾ ഉയർന്നിരുന്നു.ദു;ഖത്തിൽ പങ്കുചേരാനെന്നവണ്ണം മഴയും എത്തി.പ്രദേശത്ത് കണ്ടവരുടെയെല്ലാം മുഖത്ത്് ദു;ഖം ഘനീഭവിച്ച ഭാവം.അഭിമന്യു എത്രത്തോളം പ്രയപ്പെട്ടവനായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു അവരിൽ ഓരോരുത്തരുടെയും ഭാവ ചലനങ്ങൾ.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: