M4 Malayalam
Connect with us

News

3 ലക്ഷം നല്‍കിയില്ലങ്കില്‍ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷിണി ;ഡോക്ടറുടെ പരാതിയില്‍ 2 യുവതികള്‍ അറസ്റ്റില്‍

Published

on

തൃശൂര്‍;ഡോക്ടറെ ഭീഷിണിപ്പെടുത്തി പണം തട്ടുന്നതിനുള്ള ഹണിട്രാപ്പ് സംഘത്തിന്റെ നീക്കം പൊളിഞ്ഞു.ഫിറ്റനസ് ട്രെയിനറടക്കം 2 യുവതികള്‍ പിടിയില്‍.സംഘത്തില്‍ കണ്ണിയായ പ്രവാസിയെക്കുറിച്ച് സൂചന ലഭിച്ചെന്നും പോലീസ്.

നഗരത്തിലെ പ്രമുഖ ഡോക്ടറെയാണ് സംഘം വലയിലാക്കാന്‍ നീക്കം നടത്തിയത്.ഭീഷിണി സന്ദേശം പതിവായതോടെ ഡോക്ടര്‍ പോലീസിനെ സമീപിയ്ക്കുകയായിരുന്നു.

ഡോക്ടറുടെ സമ്മതത്തോടെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാട്‌സാപ്പ് പോലീസ് ഉപയോഗിയ്ക്കുകയും തന്ത്രപരമായ നീക്കത്തിലൂടെ യുവതികളെ വളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

മണ്ണുത്തി സ്വദേശി നൗഫിയ കായംകുളം സ്വദേശിനിയും ബംഗ്ലുരുവിലെ ഫിറ്റ്്‌നസ് ട്രെയിനറുമായ നിസയുമാണ് അറസ്റ്റിലായിട്ടുള്ളത്.നൗഫിയയാണ് ഡോക്ടറുടെ ഫോണിലേയ്ക്ക് തുടരെ തുടരെ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നത്.

പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സന്ദേശമായതിനാല്‍ ഡോക്ടര്‍ ആദ്യം പ്രതീകരിച്ചില്ല.തുടര്‍ന്ന് ഭീഷണിയും പണം ചോദിക്കലായി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്നായിരുന്നു ഭീഷിണി. വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ വിളിക്കുന്ന ആളുമാറി.

പീന്നീട് ഇന്റര്‍നെറ്റ് കോളിലൂടെ വിദേശത്തുനിന്നാണ് കോളുകള്‍ എത്തിയത്.വിളിച്ചിരുന്നത് ഒരു പുരുഷനും.ഇയാളെയും പോലീസ് തിരച്ചറിഞ്ഞിട്ടുണ്ട്.ആദ്യം നിസയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഈ സമയം നിസയുടെ ഫോണിലേയ്ക്ക് ഇടതടവില്ലാതെ നൗഫിയയുടെ കോളുകള്‍ എത്തിയിരുന്നു.

മൊബൈല്‍ സ്പീക്കര്‍ ഫോണ്‍ മോഡിലാക്കി,നിസയോട് കോള്‍ അറ്റന്റ് ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. 3 ലക്ഷവുമായി മുങ്ങരുത്,വേഗം ഉടന്‍ കാണണം.. കോള്‍ എടുത്തപ്പോള്‍ നൗഫിയ ആദ്യം പറഞ്ഞത് ഇതാണ്.പോവീസ് പറഞ്ഞതുപ്രകാരം സ്ഥലവും സമയവും നിസ നൗഫിയയെ അറിയിച്ചു.ഇതുപ്രകാരം പോലീസ് ഒരുക്കിയ കെണിയിലേയ്ക്ക് നൗഫിയും പെട്ടു.

ആസുത്രകനായ പ്രാവാസിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്.സാധാരാണ നാണക്കേട് ഓര്‍ത്ത് ഇത്തരം കേസുകളില്‍ ആരും പരാതിപ്പെടാറില്ല.ഡോക്ടര്‍ വിവരം കൃത്യസമയത്ത് പോലീസില്‍ അറിയച്ചതാണ് ഹണിട്രാപ്പ് സംഘം അഴിയ്ക്കുള്ളിലാവാന്‍ വഴിതെളിച്ചത്.

 

1 / 1

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Local News

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

By

ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.

തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം

1 / 1

Continue Reading

Local News

പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി

Published

on

By

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.

തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.

2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Latest news

മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം

Published

on

By

ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.

മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.

1 / 1

Continue Reading

Trending

error: