News
ഇടിച്ചിട്ടിട്ട് പെട്ടിഓട്ടോക്കാർ മുങ്ങി ; ബൈക്ക് യാത്രക്കാരനായ വ്യാപാരി രക്തം വാർന്ന് മരിച്ചു
കോതമംഗലം :ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.
ഹൈറേഞ്ച് ജംഗ്ഷനിലെ മരിയ മെറ്റൽസ് ഉടമ രാമല്ലൂർ പറപ്പിള്ളിൽ ജോബി(54) യാണ് മരണമടഞ്ഞത്.രാത്രി 9.30 തോടെ ബൈക്കിൽ കോതമംഗലത്തുനിന്നും വീട്ടിലേക്ക് പോകവെ കോതമംഗലം-ചേലാട് റോഡിൽ രാമല്ലൂരിനടുത്താണ് അപകടമുണ്ടായത്.
ചേലാട് ഭാഗത്തുനിന്നും എതിരെ വന്ന പെട്ടിഓട്ടോ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു.അപകടം സൃഷ്ടിച്ച ഓട്ടോ നിർത്തിയില്ല.രക്തംവാർന്ന് ഏറെനേരം റോഡിൽ കിടന്ന ജോബിയെ ഇതുവഴി എത്തിയവർ ഓട്ടോയിൽ ധർമഗിരി ആശുപത്രിയിലെത്തിച്ചു.തുടർന്ന് വിദഗ്ധ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ശോഭനപ്പടിയിൽ ഫുട്ബോൾ കളി കഴിഞ്ഞുമടങ്ങിയ വിദ്യാർത്ഥികൾ ഓട്ടോറിക്ഷയുടെ നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്.ഇതുപ്രകാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2-ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ: അങ്കമാലി ചെന്നേക്കാട്ട് ഷൈനി. മക്കൾ : വിദ്യാർഥിനികളായ അന്ന, റോസ്. മാതാവ് നെല്ലിമറ്റം ചിറമേൽ കുടുംബാംഗം അന്നമ്മ. സഹോദരങ്ങൾ: പോളി,ടോമി,ബിന്ദു.
Latest news
സുഗന്ധഗിരി മരംമുറി;ഡിഎഫ്ഒ അടക്കം 3 പേരുടെ സസ്പെന്ഷന് മരവിപ്പിച്ചെന്ന് സൂചന,പിന്നില്‍ ബാഹ്യ ഇടപെടല്‍ എന്നും ആക്ഷേപം
കോഴിക്കോട്; സുഗന്ധഗിരി മരംമുറി സംഭവത്തില്‍ നടപടി താഴെത്തട്ടില്‍ ഒതുക്കാന്‍ നീക്കമെന്ന് ആക്ഷേപം.
സംഭവത്തില്‍ കല്പറ്റ ഡിഎഫ്ഒ ഷജ്ന, കല്‍പ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ എം.സജീവന്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) ബീരാന് കുട്ടി എന്നിവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ മന്ത്രി ഇടപെട്ട് മരവിപ്പിച്ചതായി സൂചന.
സസ്പെന്ഷ്ന് ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളതെന്നും ഇതിന് പിന്നില്‍ ശക്തമായ ബാഹ്യഇടപെടല്‍ ഉണ്ടെന്നുമാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആരോപണം.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷജ്ന ഉള്‍പ്പെടെ മൂന്നുപേരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
വയനാട് സുഗന്ധഗിരിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജിലന്‍സ് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്.
18 ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.വിജിലന്‍സ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടി ശുപാര്‍ശ ചെയ്തിരുന്നത്.
ഫലത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെതിരെയുള്ള സസ്പെന്ഷന് നടപടി മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
പരിശോധനകളില്ലാതെ മരം മുറിക്കാന്‍ അനുമതി നല്കി, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ മരം കടത്തി, പ്രതികളെക്കുറിച്ച് അറിവുണ്ടായിട്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
Latest news
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
റാന്നി;യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനേയാണ് (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാളുടെ പോരില്‍ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മരിയ്ക്കാന്‍ തീരുമാനിച്ചെന്നും സൗമ്യയ്ക്ക് ജീവനൊടുക്കാന്‍ ഫാനില്‍ കയര്‍ കെട്ടികൊടുത്ത് ശേഷം സുനില്‍കുമാര്‍ തീരുമാനത്തില്‍ നിന്ന്് പിന്മാറുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തിട്ടുള്ളതെന്നുമാണ് പോലീസ് വിശദീകരണം.
Latest news
മോഷണകേസില്‍ “കുടുക്കി”,പിന്നാലെ ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം; മനോവിഷമം മൂലം ഡ്രൈവര്‍ ജീവനൊടുക്കി
കൊല്ലം;മോഷണകുറ്റത്തിന് പോലീസ് അറസ്റ്റുചെയ്യുകയും നിരപരാധി എന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ജീവനൊടുക്കി.
പോലീസിന്റെ ശാരീരിക പീഡനങ്ങള്‍ മൂലം ആരോഗ്യവും കേസ് നടത്തിപ്പുമൂലം വന്‍തുകയും നഷ്ടപ്പെട്ടിരുന്നെന്നും ഇതെത്തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കുകയായിരുന്നെന്നാണ് കുടുംബാംഗങ്ങള്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.
കേസില്‍ രതീഷ് മാസങ്ങളോളം റിമാന്റിലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.
അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പോലീസ് മോഷണ കേസില്‍ കുടുക്കിയത്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അവശനായി രതീഷ് സെല്ലില്‍ തളര്‍ന്ന് വീണെന്നും മറ്റുമുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. രരതീഷിനെതിരെ തട്ടിക്കൂട്ടിയ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയതെന്നും മറ്റുമുള്ള ആരോപങ്ങളും ഉയര്‍ന്നിരുന്നു.
സംഭവം കുടുംബത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ചെറുതല്ല.നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും മൂലം രതീഷിന്റെ ഭാര്യയും കുട്ടികളും അനുഭവിച്ച മനോവിഷമം വിവരണാതീതമാണ്.ഉറ്റവരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല.
കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തുരുമ്പെടുത്ത് നശിച്ചു.ഇതും രതീഷിന്റെ മാനസിക വിഷമം വര്‍ദ്ധിയ്ക്കുന്നതിന് കാരണമായി എന്നാണ് ചൂണ്ടികാണിയ്്ക്കപ്പെടുന്നത്.
Latest news
ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ
തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.
പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.
നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.
കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.
എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.
Latest news
ആശ്രയം യു എ ഇ ഈദ് ആഘോഷ പരിപാടികൾ; കാണികൾക്ക് സമ്മാനിച്ചത് അനുഭൂതികളുടെ നിറവ് ,മിഴിവേകിയത് ഒപ്പനയും ഗാനമേളയും
അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങ് ലോക കേരള സഭാഅംഗം അനുര മത്തായി ഉദ്ഘാടനം ചെയ്തു.
ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി .
ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി,ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു.ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും സങ്കടിപ്പിച്ചു.
ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മിഴിവേകി.
ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി.
ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്