Connect with us

News

പിടി , ഉപ്പുതോട്ടിൽ നിന്നും ഉദിച്ചുയർന്ന നക്ഷത്രം ; നഷ്ടമായത് ആർശ ശുദ്ധിയുടെ നിറകുടം

Published

on

ഇടുക്കി; ഇടുക്കിയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരോട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഒരാളാണ് ഇന്ന് അന്തരിച്ച പിടി എന്ന് അടുപ്പക്കാർ വിളിയ്ക്കുന്ന പിടി തോമസ്സ്.

ഏതുകാര്യത്തിലും തന്റെതായ ഒരു ടച്ച് നിലനിർത്തിപ്പോരുന്നതിൽ പിടി ക്ക് പ്രത്യേക കഴിവുണ്ട് എന്നത് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിയ്ക്കുന്ന കാര്യമാണ്.
ഇടുക്കിയിലെ ഉപ്പുതോട് എന്ന കുഗ്രാമത്തിൽ നിന്നും രാഷ്ട്രീയ മണ്ഡലത്തിൽ ഫിനിക്‌സ് പക്ഷിയെപ്പോലെ പറയുന്നയുർന്ന വ്യക്തിത്വമാണ് പിടിയുടേത്.

വേലിക്കെട്ടുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല പിടിയുടെ പ്രവർത്തന ശൈലി.അപ്രിയ സത്യങ്ങൾ തുറന്നുപറയാൻ മടില്ലാത്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് പിടി.

തന്റെ രാഷ്ട്രീയഭാവിയ്ക്ക് വെല്ലുവിളിയാവുമെന്ന തിരിച്ചറിവിലും മാധവ് ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ സ്വന്തം നിലപാട് തുറന്നുപറയാൻ പിടി മടിച്ചില്ല.പിടി അന്ന് പറഞ്ഞത് ശരിയായിരുന്നെന്ന് കാലം തെളിച്ചതും യാദൃശ്ചീകം.

മുമ്പ് ഇടുക്കിയിൽ സജീവപ്രവർത്തനവുമായി നടന്നിരുന്ന കാലത്താണ് പിടിക്ക് അറ്റാക്ക് ഉണ്ടാവുന്നത്.ഇതെത്തുടർന്ന് പ്രവർത്തകരിൽ പലരും അതീവ ദുഖിതരായിരുന്നു.
ശാരീക അസ്വസ്ഥതകളെത്തുടർന്ന് അവശനായിരുന്ന പിടിയെ എങ്ങിനെ ആശ്വസിപ്പിയ്ക്കണമെന്നറിയാതെ അടുപ്പക്കാരായ പ്രവർത്തകരും നേതാക്കളും ഏറെ വിഷമിച്ച സമയമായിരുന്നു അത്.

എന്നാൽ പിടി ക്ക് ഇതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല.ഒരാൾ ഒരു തവണയെ ജനിയ്ക്കു,ഒരുതവണയെ മരിക്കു..എന്ന് പറഞ്ഞ് തോളിൽതട്ടിയാണ് വിഷമം പങ്കിട്ട പ്രവർത്തകനെ പിടി അന്ന് ആശ്വസിപ്പിച്ചത്.

കുത്തും ചവിട്ടും കുതികാലുവെട്ടുമെല്ലാം കൊടുംപിരി കൊണ്ടിരുന്ന കോൺഗ്രസ് രാഷ്ട്രീയത്തിൽ മുന്നേറാൻ പിടിക്ക് തുണയായത് പകരംവയ്ക്കാനില്ലാത്ത ആദർശ ശുദ്ധിയായിരുന്നെന്നാണ് ഇടുക്കിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകരുടെ വിലയിരുത്തൽ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കളത്തിലിങ്ങി,കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായി തിളങ്ങി നിൽക്കുമ്പോഴാണ് വിധി പിടി യുടെ ജീവനെടുത്തത്.

രോഗബാധിതനായിരുന്നെങ്കിലും ചികത്സയിലൂടെ പിടി രക്ഷപെടുമെന്നും കർമ്മരംഗത്ത് സജീവമാവുമെന്നുമൊക്കെയാണ്് നേതാക്കളും അടുപ്പക്കാരും കരുതിയിരുന്നത്.

എല്ലാവരുടെയും പ്രതീക്ഷ തകർത്ത്,ഇന്ന് രാവിലെ 11 മണിയോടെയാണ് ചികത്സയിലിരുന്ന വെല്ലൂരിലെ ആശുപത്രിയിൽ അദ്ദേഹം മരണമടഞ്ഞതായുള്ള വാർത്ത പുറത്തുവന്നത്.

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Trending

error: