M4 Malayalam
Connect with us

Local News

അറസ്റ്റിലായത് വഞ്ചന കേസിൽ , ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് കേസും പുറത്ത്; ലിബിനക്കെതിരെ  അന്വേഷണം മുറുകി

Published

on

പെരുമ്പാവൂർ ; പണം വാങ്ങി വഞ്ചിച്ച കേസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസുകൂടി. അശമന്നൂർ നെടുങ്ങപ്ര കൂഴഞ്ചിറയിൽ വീട്ടിൽ ലിബിന ബേബി (30)യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത് ഓടക്കാലി സ്വദേശിയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്.

ദേശസാൽകൃത ബാങ്കിൽ സ്വർണ്ണം പണയം വച്ചിരിക്കുകയാന്നെന്നും അതെടുക്കാൻ സഹായിച്ചാൽ സ്വർണ്ണം ഓടക്കാലി സ്വദേശിയ്ക്ക് വിൽകാമെന്നും യുവതി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ നൽകിയത്.
പണം കിട്ടിയതിനെ തുടർന്ന് ലിബിന ബാങ്കിലെത്തി നാലായിരം രൂപ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു.

4 ലക്ഷം രൂപ ബാങ്കിൽ കൊടുത്തെന്നും, ആധാറിന്‍റെ ഒർജിനലുണ്ടെങ്കിലേ സ്വർണ്ണം തിരിച്ചെടുക്കാൻ കഴിയൂവെന്നും പറഞ്ഞ് യുവതി ബാങ്കിൽ നിന്നും മുങ്ങി.
പിന്നീടുള്ള പരിശോധനയിൽ ബാങ്കിൽ ഇവർ സ്വർണ്ണം പണയം വച്ചിട്ടില്ലെന്ന് മനസിലായി. ഈ കേസിൽ ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിലാണ് മറ്റൊരു തട്ടിപ്പു തെളിഞ്ഞത്. ഓടക്കാലിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ലിബിന തട്ടിയെടുത്തിരിക്കുന്നതായി തെളിഞ്ഞത്.ഏഴ് പ്രാവശ്യമായിട്ടാണ് 42 ഗ്രാമിലേറെ മുക്കുപണ്ടങ്ങൾ പണയം വച്ചിട്ടുളളത്.

സ്ഥാപനത്തിന്‍റെ വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്. പോലീസ് ധനകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തി അന്വേഷണം വ്യാപിപ്പിച്ചു. കുറുപ്പംപടി ഇൻസ്പെക്ടർ ഹണി.കെ.ദാസ്, സബ് ഇൻസ്പെക്ടർമാരായ ടി.ബിജു, എം.ആർ.ശ്രീകുമാർ, സീനിയർ സി.പി.ഒ മാരായ സുനിൽ.കെ.ഉസ്മാൻ, എൻ.പി.ബിന്ദു, എം.ബി.സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Local News

കനത്ത മഴയിൽ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു ; 10 പേർക്ക് പരിക്ക്

Published

on

By

കൊച്ചി ; കനത്ത മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. ഇതില്‍ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്.

മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകള്‍ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ നിർമല കോളജ് കവല ഭാഗത്താണ് അപകടം.

വാഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാർ നിയന്ത്രണം വിട്ട് എതിർ ദിശയില്‍ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിർ ദിശയില്‍ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറില്‍ കരുനാഗപ്പള്ളിയിലുള്ള ദാമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.

Continue Reading

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Local News

ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി

Published

on

By

കോതമംഗലം:കവളങ്ങാട് പല്ലാരിമംഗലം ദേശീയ വായനശാലയും അടിവാട് ഹീറോ യങ്സ് ക്ലബും സംയുക്തമായി ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി. അടിവാട് മാലിക് ദീനാർ ഗ്രൗണ്ടിൽ നടന്ന പരിപാടി ഗോൾ അടിച്ച് പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പി.ആർ.ഒ, കെ.കെ ബിജു ഉദ്ഘാടനം ചെയ്തു.

ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസുഫ് അധ്യക്ഷനായി. ചടങ്ങിൽ ഹീറോ യങ്സ് ക്ലബ് പ്രസിഡന്റ് ഹക്കീം മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് മൻസൂർ, ട്രഷറർ റമീസ് ബഷീർ, ദേശീയ വായനശാല സെക്രട്ടറി എം എം ബഷീർ, എഎസ്ഐ വി സി സജി, റിനു കുര്യൻ എന്നിവർ സംസാരിച്ചു.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Local News

വന്യമൃഗശല്യം രൂക്ഷം ; കുടിയേറ്റ മേഖലയിൽ കർഷകരുടെ കുടിയിറക്കം

Published

on

By

മുക്കം ; ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ കാട്ടുമൃഗങ്ങളോടും പ്രകൃതിയോടും കാലാവസ്ഥയോടുമെല്ലാം പടവെട്ടി ജീവിതം കരുപ്പിടിപ്പിക്കാനായി വർഷങ്ങള്‍ക്കുമുൻപ് കുടിയേറിപ്പാർത്തവർക്ക് പറയാനുള്ളത് ദുരിതകഥ മാത്രം.വന്യമൃഗശല്യവും കാർഷിക മേഖലയുടെ തകർച്ചയുംമൂലം അടുത്തിടെ മലയോരമേഖലയില്‍നിന്ന് കുടിയിറങ്ങിയത് നൂറുകണക്കിന് കുടുംബങ്ങളാണ്.

1940കളിലാണ് കിഴക്കൻ മലയോര മേഖലയിലേക്ക് കുടിയേറ്റമാരംഭിച്ചത്. കോട്ടയം ജില്ലക്കാരാണ് ഒട്ടുമിക്ക കർഷകരും. ഇവർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥകള്‍ മാത്രം.

ആദ്യകാലത്ത് വന്യമൃഗങ്ങളോടും മണ്ണിനോടും പടവെട്ടി കുടിയേറ്റ ജനത മണ്ണില്‍ പൊന്നുവിളയിച്ചപ്പോള്‍ ഇപ്പോള്‍ ഇതേ വന്യമൃഗങ്ങള്‍മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. ഇതോടെ വന്യമൃഗങ്ങളില്‍നിന്ന് രക്ഷതേടി കുടിയിറങ്ങുന്ന സങ്കടകരമായ കാഴ്ചയാണിന്ന്.

തിരുവമ്ബാടി, കൂടരഞ്ഞി, കോടഞ്ചേരി, ഊർങ്ങാട്ടിരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി രൂക്ഷമാണ്. തിരുവമ്ബാടി ഗ്രാമപഞ്ചായത്തിലെ മേലേ മുത്തപ്പന്‍പുഴ, മറിപ്പുഴ, തേന്‍പാറ എന്നിവിടങ്ങളില്‍നിന്ന് വീടുവിട്ടിറങ്ങിയ കര്‍ഷക കുടുംബങ്ങള്‍ വന്യമൃഗശല്യമില്ലാത്ത താഴ്വാരങ്ങളിലാണ് സുരക്ഷിത ഇടംതേടുന്നത്.

പല കുടുംബങ്ങളും വാടകവീടുകളിലാണ്. 60ല്‍പരം വീടുകളായിരുന്നു കുണ്ടന്‍തോടിലുണ്ടായിരുന്നത്. ഇതില്‍ മിക്കവയിലും ഇപ്പോള്‍ മനുഷ്യവാസമില്ല. മേലേ മറിപ്പുഴയില്‍ 15ഓളം വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്, കൂമ്ബാറ, കക്കാടംപൊയില്‍, അകമ്ബുഴ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അകമ്ബുഴ, കക്കാടംപൊയില്‍ മേഖലയില്‍ മാത്രം നൂറോളം കുടുംബങ്ങള്‍ വീടുവിട്ടിറങ്ങിയതായാണ് കണക്ക്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും കാട്ടാന ഉള്‍പ്പെടെയുള്ളവയുടെ ശല്യം അതിരൂക്ഷമാണ്. ഊർങ്ങാട്ടിരി പഞ്ചായത്തില്‍ അടുത്തിടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.

പുലി, കാട്ടാന, മലാന്‍, മാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യമാണ് കുടിയിറക്കത്തിന് കാരണം. വന്യമൃഗശല്യം ജീവനും സ്വത്തിനും ഭീഷണിയായതോടെ വീടുവിട്ടിറങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന് ഇവര്‍ പറയുന്നു.

വനംവകുപ്പിന്റെ വേലികളെല്ലാം തകര്‍ത്താണ് വന്യജീവികളുടെ വിഹാരം. കൊക്കോ, ജാതി, കുരുമുളക് എന്നിവ സമൃദ്ധമായി വളരുന്ന മേഖലയാണിത്. കൃഷിയെമാത്രം ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നവരായതിനാല്‍ പൂര്‍ണമായും ഇവിടെനിന്ന് പറിച്ചുനടാനാകാത്ത അവസ്ഥയാണ്.

 

Continue Reading

Trending

error: