Connect with us

News

കണ്‍മണി പിറക്കാൻ കാത്തുനിൽക്കാതെ ദമ്പതികളുടെ ആത്മഹത്യ ; ഉള്‍ക്കൊള്ളാനാവാതെ അടുപ്പക്കര്‍

Published

on

വൈക്കം:യുവാവും മൂന്നുമാസം ഗര്‍ഭിണിയായ ഭാര്യയും ആത്മഹത്യ ചെയ്യാന്‍ കാരണം അമ്മാവന്റെ കാര്‍ തല്ലിപ്പൊളിച്ചതിലുള്ള മനോവിഷമം മാത്രമോ എന്ന് പരക്കെ സംശയം.

മറവന്‍തുരുത്ത് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു മരിച്ചത്. ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത.

ശ്യാം പെന്റിംഗ് തൊഴിലാളി ആയിരുന്നു. 5 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.അരുണിമ 3 മാസം ഗര്‍ഭിണിയായിരുന്നു.

യാത്രയ്ക്കായി അമ്മാവന്റെ കാര്‍ ചോദിച്ചെന്നും നല്‍കാതിരുന്നതിന്റെ ദേഷ്യത്തില്‍ ശ്യം കാര്‍ തല്ലിപ്പൊളിച്ചെന്നും ഇത് പോലീസ് കേസിലെത്തിയതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന്റെ വിഷമത്തിലായിരിക്കാം ശ്യം ആത്മഹത്യ ചെയ്തതെന്നും പിന്നാലെ അരുണിമയും അത്മഹത്യ ചെയ്തിരിയ്ക്കാമെന്നുമാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

വിവാഹത്തിന് അരുണിമയുടെ വീട്ടുകാരുടെ ചില്ലറ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നെന്നും അരുണിമ ഗര്‍ഭണിയായതോടെ ഇവരുടെ ബന്ധം ഒന്നുകൂടി ഊഷ്മളമായിരുന്നു എന്നുമാണ് വീട്ടുകാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

നിലവിലെ സാഹചര്യത്തില്‍ പോലീസ് കേസില്‍ പെട്ടതുകൊണ്ട് മാത്രം ശ്യം ആത്മഹത്യ ചെയ്യില്ലന്നാണ് അടുത്തറിയാവുന്നവരും സുഹൃത്തുക്കളും വിശ്വസിയ്ക്കുന്നത്.കൃത്യമായ അന്വേഷണം നടത്തി,ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നിലെ യാഥാത്ഥ കാരണം പോലീസ് പുറത്തുകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശ്യാമിന്റെ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടില്‍ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്.

മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ഒരു കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്.എസ്ഐ അജ്മല്‍ ഹുസൈന്റെ നേതൃത്വത്തില്‍ വൈക്കം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരിന്നു.കുലശേഖരമംഗലം യശോദഭവനത്തില്‍ സന്തോഷിന്റെയും രശ്മിയുടെയും മകളാണ് അരുണിമ. ഏക സഹോദരന്‍ കാശിനാഥന്‍.

 

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: