Connect with us

News

നേര്യമംഗലത്ത് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ കവര്‍ച്ച;കാറുകളുടെ ടയറും ബാല്‍റ്ററിയും കടത്തി,മുന്‍വശത്തെ ഗ്ലാസും തകര്‍ത്തു

Published

on

(വീഡിയോ കാണാം )
കോതമംഗലം:നേര്യമംഗലത്ത് ശ്രീനാരായണ കാര്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച.രണ്ട് കാറുകളുടെ ടയറുകളും ഒരു കാറിന്റെ പൂത്തന്‍ ബാല്‍റ്ററിയും നഷ്ടപ്പെട്ടു ഉടമയുടെ പരാതി പ്രകാരം ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്.ഗെയിറ്റിന്റെ താഴ് തകര്‍ത്ത അകത്തുകടന്നാണ് വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് എത്തിച്ചിരുന്ന കാറുകളുടെ ടയറും ബാല്‍റ്ററിയും കടത്തിക്കൊണ്ട് പോയിട്ടുള്ളത്.ഒരുകാറിന്റെ മുന്‍വശത്തെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്.ഓഫീസ് മുറി തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.

നഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിനല്‍കണമെന്നാണ് വാഹന ഉടമകള്‍ അറിയിച്ചിട്ടുള്ളത്.കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ,ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് പോകുന്നത്.ഇതിനിടയിലാണ് കവര്‍ച്ച മൂലം ഇത്രയും ബാദ്ധ്യതകൂടി ചുമലിലായിട്ടുള്ളത്.വര്‍ക്ക് ഷോപ്പുടമ ജോഷി പറഞ്ഞു.

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: