M4 Malayalam
Connect with us

Latest news

കട്ടപ്പന ഇരട്ടക്കൊല; ഗൃഹനാഥനെ തലയ്ക്കടിച്ചും നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി, കൊല്ലപ്പെട്ട വയോധികൻ്റെ ഭാര്യയും പ്രതി

Published

on

ഇടുക്കി; കട്ടപ്പന ഇരട്ടകൊലപാത കേസിൽ വമ്പൻ ട്വസ്റ്റ്.നവജാത ശിശുവും വയോധികനും കൊല്ലപ്പെട്ടതായിട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.ഈ സംഭവത്തിൽ കൊല്ലപ്പെട്ട വയോധികന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസം വർക്ക്ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പിള്ളി വിഷ്ണു വിജയൻ (27),പുത്തൻപുരയ്ക്കൽ നിതീഷ്(31) എന്നിവരെ കട്ടപ്പന പോലീസ് പിടികൂടിയിരുന്നു.

ചോദ്യം ചെയ്യലിനിടെ പിതാവിനെയും സഹോദരിയുടെ നവജാത ശിശുവിനെയും താൻ കൊലപ്പെടുത്തിയതായി വിഷ്ണു പോലീസിൽ വെളിപ്പെടുത്തുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിതീഷ് കുറ്റം സമ്മതിച്ചെന്നും തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്നും  പോലീസ് വ്യക്തമാക്കി.

പിടിയിലായതിന് പിന്നാലെ പോലീസ് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ കെട്ടിയിട്ട നിലയിൽ മാതാവ് മഞ്ജുളയെയും സഹോദരി വിദ്യയെയും കണ്ടെത്തിയിരുന്നു.

കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ പോലീസ് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.നേരാംവണ്ണം ആഹാരം ലഭിയ്ക്കാതിരുന്നതിനാൽ മഞ്ജുള ക്ഷീണിച്ച് ,അസ്ഥികൾ ഉന്തിയ നിലയിലായിരുന്നു.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷ്ണുവിന്റെ പിതാവ് വിജയനെയും സഹോദരിയുടെ കൂട്ടിയെയും കണ്ടെത്താൻ പോലീസ് പലവഴിക്കും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

2015-ൽ കട്ടപ്പന സിറ്റിക്കടുത്തുള്ള വീട്ടിൽ ഇവർ താമസിച്ചിരുന്നപ്പോൾ വിഷ്ണുവിന്റെ സഹോദരി ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.വിദ്യ പ്രസവിച്ചോ എന്നുപോലും തങ്ങൾക്കറയില്ലന്നും ഇവർ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ റിമാന്റിലായിരുന്ന  പ്രതികളിൽ ഒരാളായ നിതീഷിനെ കോടതി ഇന്നലെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കേസിലെ നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്ക്  താമസിച്ചിരുന്ന വീട്ടിലെ ഹാളിൽ വച്ച് താൻ വിജയനെ  ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും മൃതദ്ദേഹം മറവുചെയ്യാൻ വിജയന്റെ ഭാര്യ മഞ്ജുളയും മകൻ വിഷ്ണുവും സഹായിച്ചെന്നും ചോദ്യം ചെയ്യലിൽ നിതീഷ് വെളിപ്പെടുത്തി.

വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്ത് മൃതദ്ദേഹം മറവുചെയ്‌തെന്നാണ് ഇയാൾ പോലീസിനെ അറയിച്ചിട്ടുള്ളത്.ഈ വീട്ടിൽ ഇന്ന് തറകുഴിച്ച് അവശിഷ്ടങ്ങൾ കണ്ടെത്താൻ പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

വിജയൻ്റെ മകൾ വിദ്യ തന്നിൽ നിന്ന് ഗർഭിണിയായെന്നും വിവാഹം കഴിയ്ക്കാതെ കുട്ടി ജനിച്ചതിൻ്റെ നാണക്കേട് മറയ്ക്കാൻ

 2016-ൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയെന്നും ഇയാൾ പോലീസിൽ സമ്മതിച്ചതായും
പോലീസ് വെളിപ്പെടുത്തി.

പൂജാരിയായ നിതീഷിന്റെ നിയന്ത്രണത്തിലായിരുന്നു കുടുംബം. പൂജാകർമങ്ങളിൽ എല്ലാം വിശ്വസിച്ചിരുന്ന കുടുംബം നിതീഷ് പറയുന്നതെല്ലാം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. സംഘംചേർന്ന് കൊലപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

സാമാന്യം ഭേതപ്പെട്ട സാഹചര്യത്തിലാണ് വിജയനും കൂടംമ്പവും കഴിഞ്ഞിരുന്നതെന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നു.

കട്ടപ്പന സിറ്റിയിലെ വീടുവിറ്റ് കിട്ടയ തുക അടക്കം ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും വിജയിന്റെ കൈയ്യിൽ സമ്പാദ്യമായിട്ടുണ്ടായിരുന്നെന്നാണ് ബന്ധുക്കളുടെയും അടുപ്പക്കാരുടെയും നിഗമനം.പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന വിജയനെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമാണുള്ളത്.

മന്ത്രവാദവും തരികിടപരിപാടികളുമായി നടന്നിരുന്ന നിതീഷ് ഇടക്കാലത്ത് വിഷ്ണുമായി അടുപ്പത്തിലായെന്നും ഈ അടുപ്പം മുതലെടുത്ത് ഇയാൾ ഇടയ്ക്കിടെ വിജയന്റെ വീട്ടിൽ എത്തിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പൂറത്തുവന്നിട്ടുണ്ട്.

ചെറുപ്പംമുതൽ ആഭിചാര ക്രിയകളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന നിതീഷിനെ വീട്ടുകാർ അകറ്റിനിർത്തിയിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: