Connect with us

Latest news

കൊമ്പൻ ഉൾപ്പെടെ 6 ആനകളുടെ കാവലിൽ മൂന്നാറിലെ തേയില തോട്ടത്തിൽ കാട്ടാന പ്രസവിച്ചു

Published

on

ഇടുക്കി;മൂന്നാറിൽ കന്നിമല എസ്റ്റേറ്റിൽ കാട്ടന പ്രസവിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ ആന പ്രസവിച്ചത്.കൊമ്പൻ ഉൾപ്പെടെ 6 അനികളുടെ കാവലിലായിരുന്നു പ്രസവം.

രാവിലെ മുതൽ ഇവിടെ ആനക്കൂട്ടത്തെ കണ്ടിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും ആനക്കൂട്ടം ഇവിടെ നിന്നും മാറിയില്ല.സംശയം തോന്നി വനംവകുപ്പിന്റെ എലിഫെന്റ് വാച്ചർമാർ ഇവിടെ എത്തി നിരീക്ഷണം നടത്തിയപ്പോഴാണ് ആന പ്രസവിച്ച വിവരം അറിയുന്നത്.

ഈ സമയം തള്ളയ്ക്കും കുഞ്ഞിനും ചുറ്റുമായി ആനകൂട്ടം നിലയുറപ്പിച്ചിരുന്നു.രാത്രിയോടെയാണ് തള്ളയും കുഞ്ഞും ഉൾപ്പെടുന്ന ആനകൂട്ടം കാടുകയറിയത്.ഈ സമയം വരെ പുറമെ നിന്നുള്ളവരുടെ ശല്യം ഒഴിവാക്കാൻ എലിഫെന്റ് വാച്ചർമാരുടെ കാവലും ഉണ്ടായിരുന്നു.

മൂന്നാറിലെ തേയില എസ്റ്റേറ്റിൽ കാട്ടനകൂട്ടം ഇറങ്ങാറുണ്ടെങ്കിലും പ്രസവം ആദ്യമാമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.അടുത്തിടെ മറയൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചത് വാർത്തയായിരുന്നു.ഇത് മണിക്കൂറുകളോളം ഗതാഗത തടസ്സിനും കാരണമായിരുന്നു.

 

1 / 1

Latest news

മൈക്രോ പ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ഹൈഡ്രോജെൽ: പരിസ്ഥിതി സംരക്ഷണത്തിന് അവസരോചിത കണ്ടുപിടുത്തവുമായി ഐ.ഐ.എസ്സി

Published

on

By

ബെംഗളൂരു: വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി).സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്കുകൾ ജലത്തിൽ നിന്നും ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നും പഠനത്തിൽ കണ്ടെത്തി.

വെള്ളത്തിൻ്റെ വ്യത്യസ്ത പി.എച്ച് മൂല്യങ്ങൾക്കും താപനിലകൾക്കും അനുസരിച്ച് ഇത് ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐ.ഐ.എസ്.സി മെറ്റീരിയൽസ് എൻജിനീയറിങ് പ്രഫസർ സൂര്യസതി ബോസിൻ്റെ അഭിപ്രായം.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

പ്രകൃതിദത്ത പോളിമർ സംയുക്തങ്ങളായ റബ്ബർ, ഷെല്ലാക്ക്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിജന്യമോ കൃത്രിമമോ ആയ പോളിമർ സംയുക്തങ്ങളെയാണ് പൊതുവേ പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നത്. ചെറിയ മോണോമർ തന്മാത്രകൾ കൂട്ടി യോജിപ്പിച്ചാണ് പ്ലാസ്റ്റിക്കുകളുടെ നിർമ്മാണം.

വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങൾ മൂലവും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ കാരണവും ചെറിയ പ്ലാസ്റ്റിക് തരികളായി രൂപം കൊള്ളുന്നു. വലിപ്പം കുറവായതിനാൽ ഇത് ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.

മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യനെ ബാധിക്കുമോ ?

 

മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ ഇടയാക്കും.

ഒരു വർഷം ജീവിതശൈലി ഭക്ഷണം വെള്ളം എന്നിവയിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിൽ 39,000 മുതൽ 52,000 വരെ പ്ലാസ്റ്റിക് കണികകൾ എത്തുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മത്സ്യങ്ങൾ ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് മൂലവും മനുഷ്യനെയും ഭക്ഷ്യശൃംഖലയെയും ഇത് ഒരുപോലെ ബാധിക്കും.

2024ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ കാൽലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്താനാകും എന്ന് തെളിയിച്ചിരുന്നു.
ഇത് മൂലം പ്രധാന അവയവങ്ങളിലെ വ്യക്തിഗത കോശങ്ങളിലേക്കും ഞാനോ പ്ലാസ്റ്റിക്കുകൾക്ക് പ്രവേശിക്കാനാകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2004 മുതൽ തന്നെ മൈക്രോ പ്ലാസ്റ്റിക്കുകളെ കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മണ്ണ് ജലം വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ

 

1 / 1

Continue Reading

Latest news

ചീങ്കണ്ണി ആക്രമണം:കയ്യിലും കാലിലും ആഴത്തിൽ മുറിവേറ്റു, പ്ലസ് ടു വിദ്യാർത്ഥി ചികിത്സയിൽ

Published

on

By

തൃശ്ശൂർ: വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരിക്കേറ്റത്.

അതിരപ്പിള്ളി വാൽപ്പാറ മാണം പള്ളി എസ്റ്റേറ്റിനടുത്തുള്ള പുഴയിൽ പവർഹൗസിന് സമീപമായിരുന്നു
സംഭവം.കുളിക്കുമ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്ന് അജയ് പറഞ്ഞു.

കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർ ചികിത്സയ്ക്കായി കുട്ടിയെ പൊള്ളാച്ചി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

1 / 1

Continue Reading

Latest news

മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം:പരക്കെ ഭീതി

Published

on

By

മൂന്നാർ: മാട്ടുപ്പെട്ടി മേഖലയിൽ  ഇറങ്ങിയ കാട്ടാനക്കൂട്ടം  വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു.ഫാക്ടറിക്ക് സമീപം അൽപ്പം  മുമ്പാണ് നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്.

പ്രദേശത്ത് ഇപ്പോഴും കാട്ടാനക്കൂട്ടം തുടരുന്നത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തി.ആക്രമണത്തിൽ 2 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറുകളുടെ ചില്ലുകളും മുകൾഭാഗവും പൂർണ്ണമായും തകർന്നു.

എങ്കിലും ഉള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.വിനോദസഞ്ചാരികൾ വിവരം അറിയിച്ചതിനെ തുടർന്ന്  ആർ ടി സംഘം സ്ഥലത്ത്  എത്തിയിട്ടുണ്ട്.കാട്ടാന കൂട്ടത്തെ വനത്തിലേക്ക് തുരത്താനാണ്  ഇപ്പോഴുള്ള തീരുമാനം.

അവധിക്കാലമായതിനാൽ വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് പരിസരത്തെ ആന ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

1 / 1

Continue Reading

Latest news

ഇടവിട്ടുള്ള മഴക്ക്‌ പിന്നാലെ കൊതുകുജന്യ രോഗങ്ങള്‍ , ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Published

on

By

തിരുവനന്തപുരം ; ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം.

ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ വിധക്ത പരിശോധനക്ക് വീധേയമാകണം.

 

1 / 1

Continue Reading

Film News

പ്രശസ്ത സംഗീതസംവിധായകൻ കെ ജി ജയൻ അന്തരിച്ചു

Published

on

By

കൊച്ചി; പ്രശസ്ത സംഗീത സംവിധായകനും പാട്ടുകാരനുമായ കെ.ജി.ജയൻ (90) അന്തരിച്ചു.നടൻ മനോജ് കെ ജയൻ മകനാണ്. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു.

കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്.

സന്നിധാനത്ത് നട തുറക്കുമ്ബോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്.

1 / 1

Continue Reading

Trending

error: