M4 Malayalam
Connect with us

Latest news

നിര്യാതനായി

Published

on

കോതമംഗലം; പല്ലാരിമംഗലം മടിയൂർ കളപ്പുരയിൽ (കാക്കാട്ടുകുടിയിൽ ) വീട്ടിൽ കെ എം അലിയാർ (74) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10-ന് പത്തിന് മടിയൂർ മുഹ്യിദ്ധീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

ഭാര്യ : കുറ്റിലഞ്ഞി മേക്കക്കുടി വീട്ടിൽ മിസ്റി (മീരാമ്മ ). മക്കൾ : മുഹമ്മദ് ഷാ, അസ്ലം. മരുമകൾ : ഫാത്തിമ (കളമശ്ശേരി )

 

 

1 / 1

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Latest news

അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം

Published

on

By

കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.

എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.

ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.

1 / 1

Continue Reading

Latest news

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം

Published

on

By

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Latest news

ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി

Published

on

By

കോതമംഗലം,: ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി.

എസ് എം എൽ പി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള 41-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് രാവിലെ 8 മണിക്ക് ശേഷവും ആരംഭിച്ചിട്ടില്ല.
വോട്ടിംഗ് യന്ത്രം തകരാറിൽ ആയതാണ് വോട്ടിംഗ് മുടങ്ങാൻ കാരണം. വേറെ വോട്ടിംഗ് യന്ത്രം സ്ഥലത്തെത്തിച്ചിട്ടുണ്ട്. താമസിയാതെ പോളിംഗ് ആരംഭിയ്ക്കു
മെന്നാണ് സൂചന.
1 / 1

Continue Reading

Latest news

ലോക്സഭ തിരഞ്ഞെടുപ്പ് ; വിധിയെഴുത്തിന് തുടക്കമായി, എവിടെയും വോട്ടർമാരുടെ നീണ്ടനിര

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ രാവിലെ 7 മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു.

ജില്ലകളിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ  കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

1 / 1

Continue Reading

Trending

error: