Local News
“പെങ്ങൾ നട്ടപൂക്കൾ”പ്രകാശനം ചെയ്തു; കാലത്തിന്റെ നേർക്കാഴ്ചയെന്ന് വായനക്കാർ, യൂസഫിന് അഭിനന്ദന പ്രവാഹം.

കോതമംഗലം;മാധ്യമപ്രവർത്തകനായ കെ എ യൂസഫ് പല്ലാരിമംഗലത്തിന്റെ കവിതാസമാഹാരം പെങ്ങൾ നട്ടപൂക്കൾ പ്രകാശനം ചെയ്തു
50 കവിതകളുടെ സമാഹാരമാണ് പെങ്ങൾ നട്ട പൂക്കൾ. അടിവാട് വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.കവി മടവൂർ രാധാകൃഷ്ണൻ പ്രമുഖ മാധ്യമപ്രവർത്തകൻ ആർ സാംബന് നൽകി പുസ്തക പ്രകാശനം നടത്തി.
പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈ. പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതവും യൂത്ത് കോ ഓർഡിനേറ്റർ ഹക്കീം ഖാൻ നന്ദിയും പറഞ്ഞു.
മഞ്ജരി ബുക്സ് ചീഫ് എഡിറ്റർ പൈമ പ്രദീപ്, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, എം എം ബക്കർ, ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ, കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ ട്രഷറർ പോൾ സി ജേക്കബ്, കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, പോത്താനിക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് അനിൽ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

മാവുടി ഫ്രണ്ട്സ് ലൈബ്രറി പ്രസിഡന്റ് എം പി പ്രദീപ്കുമാർ, വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ ക്ലബുകളുടെ പ്രസിഡന്റുമാരായ യു.എച്ച്. മുഹ്യിദ്ദീൻ, അനീഷ് മീരാൻ, ടി.എസ്. അറഫൽ, എം.എസ്. സിദ്ദീഖ്, പി.എം. അജ്മൽ, വി.എം. ഷിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.
ചെറുകഥാകൃത്തും അധ്യാപകനുമായ നിയാസ് മൈതീൻ, അജിൽസ് ഒ ജമാൽ എന്നിവർ പുസ്തക പരിചയം നടത്തി. കുമാരി ആബിദ ഹല്ലാജ്, കുമാരി ജെസ്നി ജബ്ബാർ എന്നിവർ യൂസുഫിന്റെ കവിതകൾ ആലപിച്ചു.
Local News
വിജയ് സിനിമ കാണണം,അച്ഛൻ കടം വാങ്ങിയ പണം തരുന്നില്ല;14 കാരൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ

നെടുങ്കണ്ടം ; ”അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്ക് വിളിക്കേണ്ട,എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി”. 9 ക്ലാസുകാരന്റെ വാക്കുകൾ കേട്ടപ്പോൾ നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനുവിന് ആദ്യം തോന്നിയത് അത്ഭുതം.
മകന് അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയ സിഐ പ്രശ്നം രമ്യമായി പരിഹരിയ്ക്കാമെന്ന് ഉറപ്പുനൽകിയപ്പോൾ വിദ്യാർത്ഥിയുടെ മുഖത്ത് പുഞ്ചിരിയുടെ തിളക്കം.
സിനിമ കാണാൻ ലക്ഷ്യമിട്ടപ്പോൾ പണം കയ്യിലില്ല.അച്ഛൻ കടമായി 300 രൂപ നേരത്തെ വാങ്ങിയിരുന്നു.ഇത് തിരികെ കിട്ടിയാൽ സിനിമ കാണാം.ഇതിന് സഹായം തേടിയാണ് വിദ്യാർത്ഥി സ്റ്റേഷനിൽ എത്തുന്നത്.
മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങുകയായിരുന്നെന്നും ചോദിച്ചിട്ട് തിരിച്ചകെ തരുന്നില്ലന്നുമായിരുന്നു വിദ്യാർത്ഥിയുടെ പരാതി. പൊലീസ് ഇടപെട്ടാൽ പണം കിട്ടുമെന്നുള്ള കൂട്ടുകാരുടെ വാക്കുകൾ വിശ്വസിച്ചാണ് താൻ സ്റ്റേഷിൻ എത്തിയതെന്നും കുട്ടി വെളിപ്പെടുത്തി.

ആദ്യം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തിയാണ് കുട്ടി പരാതിപ്പെട്ടത്.വിവരം കേട്ടപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കും കൗതുകമായി.തുടർന്നാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വിവരം സിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വിദ്യാർത്ഥിയുടെ പിതാവിനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇന്നു രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാണ് സിഐ വിദ്യാർത്ഥിയെ യാത്രയാക്കിയത്.
Local News
വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.
മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773
Latest news
പുതപ്പിൽ കിടത്തി,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി;ചിമ്മയെ കൊലപ്പെടുത്തിയത് ആഭരണം കവരാനെന്ന് സംശയം

ചെറുതോണി(ഇടുക്കി):ആദ്യം പുതപ്പിൽ കിടത്തി.പിന്നാലെ മുകളിൽ തുണികൾ കൂട്ടിയിട്ട്,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി.അവ ശേഷിച്ചത് കാൽപാദം മാത്രം.തങ്കമണി പോലീസ് സ്റ്റേഷൻ പരിധയിലെ നാരകക്കാനത്ത് നടന്നത് മോഷണം ലക്ഷ്യമിട്ടുള്ള ആരുംകൊലയെന്ന് സംശയം.പോലീസ് അന്വേഷണം ഊർജ്ജിതം.
കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ(66) യുടെ ജഡമാണ് ഒട്ടുമുക്കാലും കത്തികരിഞ്ഞ നിലയിൽ വീടിന്റെ അടുക്കളയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ പലയിടത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.കൊലപാതമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു.ചിന്നമ്മ അണിഞ്ഞിരുന്ന 7 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായിട്ടുണ്ട്.ഇതാണ് മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയം ഉയരാൻ കാരണം.
പുറത്ത് പോയിട്ട് വൈകിട്ടോടെ മടങ്ങിയെത്തിയ മകന്റെ മകൾ അനഘയാണ് കത്തിക്കരിഞ്ഞ നിലയിൽ ജഡം ആദ്യം കാണുന്നത്. അപ്പോൾ തന്നെ ചായക്കട നടത്തുകയായിരുന്ന പിതാവിനേയും നാട്ടുകാരേയും വിവരമറിയിച്ചു. ആദ്യനോട്ടത്തിൽ തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു.

വീടിന്റെ മുറികളിലെ ഭിത്തികളിൽ പലഭാഗത്തും രക്തകറകൾ കണ്ടെത്തിയിരുന്നു.മൃതശരീരം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിരുന്നുള്ളു എന്നും പരിശോധനകളിൽ വ്യക്തമായി.വീട്ടിലെ ഉപകരണങ്ങൾക്കും സ്റ്റൗവിനും യാതൊരുകേടുപാടുകളും സംഭവിച്ചിരുന്നില്ല.സ്റ്റൗവിൽ നിന്ന് ഗ്്യാസ് എത്തുന്ന ട്യൂബ് ഊരിമാറ്റിയ നിലയിലായിരുന്നു.
മൃതശരീരം കിടന്നതിനടിയിൽ പുതപ്പിട്ടിരുന്നതും വീട്ടിലെ മറ്റ് തുണികൾ മൃതശരീരത്തിനോടൊപ്പം കണ്ടതും സംശയത്തിനിടയാക്കിയിരുന്നു.ശരീരത്തിൽ മാത്രമാണ് കത്താചെ അവശേഷിച്ചിരുന്നത്.ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ സ്ഥിരം ഉപയോഗിച്ചിവന്നിരുന്നെന്നും പെട്ടെന്ന് തീപടരുകയോ മറ്റോ ചെയ്താൽ അത് നിയന്ത്രിയ്ക്കാൻ തക്ക പരിചയം ഉണ്ട്ായിരുന്നെന്നും വീട്ടകാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ചിന്നമ്മ ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാൽ തന്നെ ഇതു കൊലപാതകമെന്ന് ആദ്യനോട്ടത്തിൽ തന്നെ വീട്ടുകാരും നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു.
മകന്റെ മകളും ചിന്നമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ 9 ന് ശേഷം പേരക്കുട്ടി സ്കൂളിലെ ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്നു.5 മണിയോടെയാണ് തിരികെ വന്നത്. ഈ സമയം ഒറ്റക്കാണ് ചിന്നമ്മ വീട്ടിലുണ്ടായിരുന്നത്.മൂന്ന് മണിയോടെ വീട്ടിൽ നിന്നും ഉയർന്നിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
മൃതശരീരം കിടന്നഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. കിടത്തിയിരുന്ന പുതപ്പിന്റെ ബാക്കിഭാഗം കത്താതെ കിടന്നതിലും ദുരൂഹതയുണ്ട്. പോലീസ് സർജന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇന്നലെ വൈകിട്ടോടെ നാരകക്കാനം പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. സംഭവത്തിൽ ദുരൂഹത ബോധ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് വീട് പൂട്ടി സിൽ ചെയ്തിട്ടുണ്ട്.
സംഭവസ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സംഭവസ്ഥലത്തെത്തി,വിവരങ്ങൾ ശേഖരിച്ചിരുന്നു.കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി എസ് പി അറിയിച്ചു.
വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.വീട്ടിൽ നിന്ന് മണം പിടിച്ച പോലീസ് നായ സമീപത്തുള്ള മറ്റൊരു വീടുവരെയെത്തി മടങ്ങുകയായിരുന്നു.
Latest news
പോലീസും മോട്ടോർ വാഹനവകുപ്പും തൊഴിൽ ചെയ്യാൻ സമ്മതിയ്ക്കുന്നില്ല; ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

കൊച്ചി;എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊലീസും മോട്ടർ വാഹന വകുപ്പും പീഡിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
ഒരേ ദിവസം ബസ് ജീവനക്കാർക്കെതിരെ പല സ്ഥലങ്ങളിലും കേസ് റജിസ്റ്റർ ചെയ്യുന്നത് പതിവായിട്ടുണ്ട്. ചിലയിടങ്ങളിൽ ബസ് പിടിച്ചെടുക്കുകയും ചെയ്യുന്നു. പ്രശ്ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
നടപടിയുണ്ടായില്ലെങ്കിൽ നവംബർ 30 മുതൽ അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

Local News
പള്ളിവാസലിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തി;ഡ്രൈവറുടെ കരുതലിൽ ഒഴിവായത് ദുരന്തം

മൂന്നാർ:ബ്രേക്ക് നഷ്ടപ്പെട്ട കാർ ഡ്രൈവർ മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തി.ഒഴിവായത് ദുരന്തമെന്ന് നാട്ടുകാർ.സംഭവം മൂന്നാർ പള്ളിവാസലിൽ.
ബംഗാൾ സ്വദേശികളായ വിനോദസഞ്ചാരികളുമായി എത്തിയ കാറാണ് പള്ളിവാസലിൽ അപകടത്തിൽപ്പെട്ടത്.ഇറക്കം ഇറങ്ങുമ്പോൾ് കാറിന്റെ ബ്രേക്ക് നഷ്ടപ്പെതായി ഡ്രൈവർക്ക് ബോദ്ധ്യപ്പെട്ടെന്നും തുടർന്ന് പാതയോരത്തെ മൺതിട്ടിൽ കാർ ഇടിപ്പിച്ച് നിർത്താൻ ശ്രമിയ്ക്കുകയായിരുന്നെന്നുമാണ് സൂചന.
മൺതിട്ടയിൽ ഇടിച്ച കാർ റോഡിൽ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ലന്നാണ് ഓടിക്കൂടിയ രക്ഷപ്രവർത്തർ പുറത്തുവിട്ടിട്ടുള്ള വിവരം.കാറിൽ ഡ്രൈവർ അടക്കം 4 പേരാണ് ഉണ്ടായിരുന്നത്.
ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ അവസരത്തിനൊത്തഉയർന്ന് ഡ്രൈവർ പ്രവർത്തിച്ചതിനാൽ ദുരന്തം വഴിമാറികയായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

-
News12 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News11 months ago
അടിമാലി കൊരങ്ങാട്ടിയില് ഗൃഹനാഥനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി
-
News11 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില് നാടന് തോക്കുമായി 8 പേര് പിടിയില്
-
Latest news8 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news7 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News1 year ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News1 year ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Film News1 year ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ