M4 Malayalam
Connect with us

Local News

ഓണം ആഘോഷം അതിരുവിട്ടു; കോതമംഗലത്ത് ബാറിന് മുന്നിൽ കൂട്ടത്തല്ല് , ദൃശ്യങ്ങൾ വൈറൽ

Published

on

കോതമംഗലം;നഗരമധ്യത്തിലെ ബ്ലുമൂൺ ബാറിന്റെ പാർക്കിംഗ് സ്ഥലത്ത് കൂട്ടത്തല്ല്.ദൃശ്യം വൈറൽ.

വീഡിയോ കാണാം.. https://www.facebook.com/m4malayalamkerala/posts/pfbid0wiHsrjYsi1M83c5BvYpJ3itdtkSzykaFqA6qBXUQs9paHQbjwrvkm7cWnsexP8eSl

ഇന്നലെ തിരുവോണം “ആഘോഷം ” അതിരുവിട്ടതിനെത്തുടർന്നുള്ള വാക്കേറ്റം കയ്യാങ്കളിയായി മാറുകയായിരുന്നന്നാണ് പ്രാഥമീക വിവരം.ഒരു കൂട്ടം ആളുകൾ ചേർന്ന്് ഓരാളെ പലവട്ടം മർദ്ദിയ്ക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

തടയാൻ ശ്രമിയ്ക്കുന്നവരെ തള്ളിമാറ്റിയെത്തുന്ന യുവാവ് മറ്റൊരുയുവാവിന്റെ മുഖത്ത് പലവട്ടം ഇടിയ്ക്കുന്നതും ദൃശ്യത്തിലുണ്ട്.സ്ഥലത്ത് ഉണ്ടാ.ിരുന്നവരിൽ ആരോപകർത്തിയ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്.

ബാറിൽ മദ്യപിക്കാനെത്തിയ ഒരു സംഘത്തിലെ തന്നെ ആളുകൾ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന സൂചന.സംഭവം അറിഞ്ഞ് സ്ഥലത്തെത്തുമ്പോഴേയ്ക്കും പ്രശ്‌നക്കാർ സ്ഥലം വിട്ടിരുന്നെന്നും ഇത് സംബന്ധിച്ച് കേസെടുത്തിട്ടില്ലന്നുമാണ് കോതമംഗലം പോലീസ് പറയുന്നത്.

 

 

1 / 1

Local News

കള്ളവോട്ട് പരാതി ; മൂന്നു ഉദ്യോഗസ്ഥർക്ക്‌ സസ്പെൻഷൻ

Published

on

By

പത്തനംതിട്ട ; പത്തനംതിട്ട മെഴുവേലിയില്‍ ആറുവര്‍ഷം മുന്‍പ് മരിച്ച അന്നമ്മയുടെ പേരിൽ കള്ളവോട്ട്.ബില്‍ഒയുടെയും, കോണ്‍ഗ്രസ് മെഴുവേലി പഞ്ചായത്ത് മെമ്ബറുടെയും അറിവോടെയാണ് കള്ളവോട്ട് നടന്നതെന്ന് കാട്ടി എല്‍ഡിഎഫ് പരാതി നല്‍കി.

പരാതിക്കാരുടെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖപ്പെടുത്തി. വീട്ടിലേക്കുള്ള നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്ബര്‍. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്ബര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്.

മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്ബര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി. കള്ളവോട്ട് നടന്നു എന്നത് ബിഎല്‍ ഓയും സ്ഥിരീകരിച്ചു.

അന്നമ്മ പറയുന്നത് കള്ളമാണ് എന്നും മരിച്ച ആളുടെ പേരിലാണ് വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിരുന്നത് എന്നും പരാതിക്കാരും പറഞ്ഞു.കള്ളവോട്ട് നടന്ന കാര്യം 24 പുറത്ത് വിട്ടതോടെ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. നിലവില്‍ പരാതിക്കാരുടെ ഉള്‍പ്പെടെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ വീഴ്ച നടന്നു എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ബിഎല്‍ഒക്ക് പുറമേ വീട്ടില്‍ വോട്ട് ജയിക്കാന്‍ പോയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചട നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

1 / 1

Continue Reading

Local News

മേപ്പാടി മോഷണ കേസ് ; അന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പൊലീസിന്റെ പിങ്കി

Published

on

By

കൽപറ്റ ; മേപ്പാടിയിലെ റിസോര്‍ട്ടിലെ മോഷണ കേസിലെ അന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പൊലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്.

ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായം പൊലീസ് തേടേണ്ടിവന്നിരുന്നു.

കേസില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകളുടെ വസ്ത്രങ്ങള്‍ മണപ്പിച്ച്‌ മേപ്പാടി പൊലീസ് പരീക്ഷണം നടത്തി. രണ്ട് പേരുടെ വസ്ത്രങ്ങള്‍ മണം പിടിച്ചെങ്കിലും അനങ്ങാതെനിന്ന പിങ്കി, റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദിന്റെ തൊപ്പി മണപ്പിച്ചുള്ള നീക്കമാണ് കേസില്‍ നിർണായകമായത്.

പ്രതിയുടെ സഞ്ചാരപാതയും തെളിവുകളുമടക്കം ഇതിന് ശേഷം പിങ്കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീഷന്‍, ബൈജു കുമാര്‍ എന്നിവരാണ് പിങ്കിയുടെ ട്രെയിനേഴ്സ്.

1 / 1

Continue Reading

Latest news

അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published

on

By

കോതമംഗലം: അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അടിമാലി എസ് എൻ പടി എലേരി വീട്ടിൽ ചന്ദ്രനെ ( 65) യാണ് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ലിന് സമീപം വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏതാനും ദിവസവം മുമ്പ് വീട്ടിൽ നിന്നും ഇറങ്ങിയ ചന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാരുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് മിസ്സിംഗിന് കേസെടുത്ത്, അന്വേഷണം ആരംഭിച്ചിരുന്നു.
1 / 1

Continue Reading

Latest news

ഇഞ്ചത്തൊട്ടി വനംകയ്യേറ്റം; വനംവകുപ്പ് നടപടി പ്രഹസനം മാത്രം , ഇടപെടൽ മുഖം രക്ഷിക്കാനെന്നും  ആക്ഷേപം

Published

on

By

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം ; നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി വനഭൂമി മതിൽ കെട്ടിതിരിച്ചെടുത്ത സംഭവത്തിൽ വനംവകുപ്പ് നടപടി പ്രഹസനമെന്ന് പരക്കെ ആക്ഷേപം.
ഒരു മാസം മുമ്പുമുതൽ പാതയോരത്തോട് ചേർന്ന് വനഭൂമി കയ്യാലകെട്ടി,തിരിച്ചെടുക്കാൻ പ്രദേശവാസി നീക്കം ആരംഭിച്ചിരുന്നെന്നും ഇത് അറിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടഭാവം  നടിച്ചില്ലന്നും  മറ്റുമുള്ള ആക്ഷേപം ശക്തമാണ്.
സംഭവം മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് സംഭവത്തിൽ കേസെടുത്തതെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള പ്രധാന വിമർശനം. എം 4 മലയാളം ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി  മതില്‍ കെട്ടി വനഭൂമ  കൈവശപ്പെടു ത്താൻ ഉദ്യേഗസ്ഥരിൽ ചിലരുടെ  മൗനസമ്മതത്തോടെ സ്വകാര്യ വ്യക്തി നീക്കം നടത്തിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

സംഭവം വിവാദമാവുമെന്നുകണ്ടാണ് തിരക്കിട്ട നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയതെന്നും കയ്യേറ്റം നടത്തിയ പ്രദേശവാസിയിൽ സമ്മർദ്ധം ചെലത്തി, തങ്ങളുടെ ഇടപെടൽ പുറത്തുവരാതിരായ്ക്കാൻ ഉദ്യോഗസ്ഥരിൽ ചിലർ നീക്കം ആരംഭിച്ചതായും അറിയുന്നു.

കേസിൽ കാര്യമായ നടപടി ഉണ്ടാവില്ലന്നും മാധ്യമങ്ങളുടെ കണ്ണൽ പൊടിയിടാനാണ് നടപടിയെന്നും മറ്റും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നും വിശദമായ അന്വേഷണം നടത്തിയാൽ ഇത്തരത്തിൽപ്പെട്ട നിരവധി കയ്യേറ്റങ്ങൾ കണ്ടെത്താനാവു
മെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്

ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.

സംഭവത്തിൽ കഴിഞ്ഞ വിഷു ദിവസം കേസെടുത്തെന്നും നടപകൾ പുരോഗമിക്കുകയാണെന്നും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോ ഫീസർ അറിയിച്ചു.

വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.

ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

1 / 1

Continue Reading

Latest news

മുമ്പെങ്ങും ഇല്ലാത്ത പോലീസ് നടപടി, പിന്നില്‍ ബാഹ്യ ഇടപെടലെന്നും ആക്ഷേപം;കടുത്ത നിരാശയിലെന്ന് പൂരപ്രേമികള്‍

Published

on

By

തൃശൂര്‍ ; പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ഉയരുന്നത് കനത്ത രോക്ഷം.

പൂര പ്രേമികളെ നിരാശയിലാക്കിയ പോലീസ് നടപടിയ്ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.സംഭവം മുതലാക്കാന്‍ രാഷ്ട്രിയ നേതൃത്വങ്ങള്‍ തങ്ങളാവും വിധമുള്ള ഇടപെടുകളും നടത്തുന്നുണ്ട്.

രാത്രിയില്‍ പ്രഗത്ഭരുടെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചവാദ്യവും അനുബന്ധിച്ചുള്ള എഴുന്നള്ളിപ്പും കണ്ടാസ്വദിയ്ക്കുന്നതിനാണ് പൂരപ്രേമികള്‍ ഏറെയും എത്തുന്നത്. ഇത് കാണാന്‍ സ്വരാജ് റൗണ്ടിലാണ് ജനക്കൂട്ടം തമ്പടിയ്ക്കുക.

സാധാരണ പുലര്‍ച്ചെ 2 മണിവരെ ഇവിടെ ജനക്കൂട്ടം തമ്പടിച്ചിരുന്നു.എന്നാല്‍ ഇത്തവണ രാത്രി 10 മണിയോടെ തന്നെ പോലീസ് സ്വരാജ് റൗണ്ടില്‍ പ്രവേശനം വിലക്കിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പോലീസ് ഇടപെടല്‍ മൂലം ചടങ്ങുകള്‍ പേരിന് മാത്രമായി നടത്തുകയായിരുന്നു.ഇത് മണിക്കൂറുകളോളം കാത്തുനിന്ന ആസ്വാദകരെ കടുത്ത നിരാശയിലാക്കി.

പല കാരണങ്ങളാല്‍ പകല്‍പൂരം ഒഴിവാക്കി,രാത്രി പൂരം കാണാന്‍ മാത്രമായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്.മഠത്തില്‍നിന്നും പാറമേക്കാവില്‍നിന്നും തുടങ്ങുന്ന പഞ്ചവാദ്യത്തിന് അകമ്പടി ചേരുന്നതിന് ലക്ഷ്യമിട്ടാണ് ഇവര്‍ പൂര നഗരിയില്‍ എത്തുന്നത്.

രാത്രി പൂരത്തിന് സ്വരാജ് റൗണ്ട് കാലിയാക്കിയിട്ട പൊലീസ് പാറമേക്കാവ് വിഭാഗത്തില്‍നിന്നും കടത്തിവിട്ടത് ഇരുനൂറോളം പേരെമാത്രമാണെന്നാണ് ലഭ്യമായ വിവരം.മുന്‍പൊരുകാലത്തും ഇതുപോലെ എഴുന്നള്ളത്തിന് മുമ്പ് ജനത്തെ നീക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്

പല കാരണങ്ങളാല്‍ പകല്‍പൂരം ഒഴിവാക്കി,രാത്രി പൂരം കാണാന്‍ മാത്രമായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്.തീവെട്ടിയുടെ വെളിച്ചത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പും പഞ്ചവാദ്യവും പൂരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയും ആചാരവുമാണ്.

ഭഗവതിമാരെ പൂരപ്പന്തലില്‍ നിര്‍ത്തി ആസ്വാദകര്‍ മടങ്ങും. ഈ എഴുന്നള്ളിപ്പുകള്‍ വാദ്യആസ്വാദകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ്. കാരണം, പഞ്ചവാദ്യത്തില്‍ ഇതിലും വലിയ നിര എവിടെയുമുണ്ടാകാറില്ല.

ആസ്വാദകരില്ലാതെ ദേവസ്വംകാരെമാത്രം എണ്ണി സ്വരാജ് റൗണ്ടിലേക്കു വിടാമെന്ന പൊലീസിന്റെ വാശി അവസാനിച്ചത് പൂരം ബഹിഷ്‌കരണത്തിലാണ്.

നാട്ടുകാരില്ലാതെ തങ്ങള്‍ പോകില്ലെന്ന് തിരുവമ്പാടി വിഭാഗം ഉറച്ചുനിന്നു.രണ്ടു ദേവസ്വങ്ങളെയും പൊലീസ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുമില്ല.പിന്നീട് ചര്‍ച്ച കളിലൂടെ പ്രശ്‌നം പരിഹരിച്ചപ്പോഴേയ്ക്കും മണിക്കൂറികള്‍ പിന്നിട്ടു.

രാത്രിയില്‍ മാനത്ത് വര്‍ണ്ണവിസ്മയം വിടര്‍ത്തിയിരുന്ന വെടിക്കെട്ട് നടന്നത് രാവിലെ പകല്‍ വെളിച്ചത്തില്‍ ആയത് കാത്തുനിന്ന കാഴ്ചക്കാരെ വല്ലാതെ നിരാശാപ്പെടുത്തി.

.അക്ഷരാര്‍ത്ഥത്തില്‍ ഇക്കൊല്ലത്തെ പൂരം ആസ്വാദകരില്‍ വലിയ നിരാശ സൃഷ്ടിച്ചാണ് കടന്നുപോയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 

 

1 / 1

Continue Reading

Trending

error: