M4 Malayalam
Connect with us

Latest news

തടിയമ്പാട്-മരിയാപുരം പാലം നിർമ്മാണം വൈകുന്നു,പിന്നിൽ സംസ്ഥാന സർക്കാർ ഇടപെടൽ;അവകാശ നിഷേധമെന്ന് ഡീൻ കുര്യക്കോസ് എംപി

Published

on

ഇടുക്കി;സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അനുവദിച്ച തടിയമ്പാട് മരിയാപുരം പാലം നിർമ്മാണം സർക്കാർ മനപ്പൂർവ്വം വൈകിപ്പിയ്ക്കുകയാണെന്ന് ഡീൻ കൂര്യക്കോസ് എം പി.

സിആർഐഎഫ് (Central Road infrastructure fund )പദ്ധതിയിൽ ഉള്ള പാലങ്ങളുടെ നിർമാണമാണ് സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നത്.

ഈ പദ്ധതിയിൽ കേരളത്തിന് 50 കോടി രൂപയിൽ താഴെ മാത്രമായിരുന്നു കേരളത്തിന് ലഭിയ്ക്കുമായിരുന്നുള്ളു. തടിയമ്പാട് – മരിയാപുരം പാലത്തിന്റെ ആവശ്യകത പരിഗണിച്ച്, ശക്തമായ സമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് 167 കോടി രൂപയായി കേരളത്തിന്റെ ക്വോട്ടാ വർദ്ധിപ്പിച്ചത്. എം പി പറഞ്ഞു.

തടിയമ്പാട് മരിയാപുരം ഉൾപ്പടെ കേരളത്തിൽ 7 പാലങ്ങൾക്ക് 2023 ഏപ്രിൽ മാസത്തിൽ അനുമതി ലഭിച്ചിരുന്നു.

എന്നാൽ പദ്ധതി നിർവ്വഹണ ഏജൻസി എന്ന നിലയിൽ സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കാണിച്ചിട്ടുള്ളത്.

ഏപ്രിൽ മാസത്തിൽ അനുവദിച്ച പദ്ധതി പൊതുമരാമത്ത് വകുപ്പും ധനകാര്യവകുപ്പും കണ്ടില്ലന്ന് നടിയ്ക്കുകയാണ്.കയറിയിറങ്ങി ഒരു വർഷം ആയി അനുമതിയില്ലാതെ തുടരുകയാണ്.

കഴിഞ്ഞ നവംബർ 23 ന് ധനകാര്യ മന്ത്രിയുടെ ഓഫീസിൽ എത്തിയ ഫയൽ (file nmbr 23959263 )കഴിഞ്ഞ 3 മാസമായി അവിടെ തന്നെ വിശ്രമിക്കുകയാണ്.

ആ സമയത്ത് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഓഫീസ് പറഞ്ഞത് നവകേരള സദസ്സിന് ശേഷം ഫയൽ ക്ലിയർ ചെയ്യുമെന്നാണ്.

പിന്നീട് മന്ത്രിയെ നേരിട്ട് വിളിച്ചിട്ടും പ്രയോജനമുണ്ടായില്ല.3 മാസമായി ഇന്നുവരെ അവിടെ നിന്നും ഫയൽ അനങ്ങിയിട്ടില്ല.

ഇത് ഇടുക്കിയിലെ ജനങ്ങൾക്ക് മേലുളള അവകാശ നിഷേധമാണ്.പ്രളയകാലഘട്ടത്തിലാണ് തടിയമ്പാട് ചപ്പാത്ത് തകർന്നത്.ഇത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

ആ കാലഘട്ടത്തിൽ 5 കോടി മുടക്കി വീണ്ടും ചപ്പാത്ത് നിർമ്മിച്ചെങ്കിലും അടുത്ത മഴക്കാലത്ത് അതും തകർന്നു.

വാഴത്തോപ്പ് പഞ്ചായത്തിലെ ജനപ്രതിനിധികൾ ഉൾപ്പടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യം എംപി എന്ന നിലയിൽ ഏറ്റെടക്കുകയും തിടർന്ന് ഈ പദ്ധതി യഥാർത്ഥ്യമാക്കുവാൻ പരിശ്രമം ആരംഭിയ്ക്കുകയായിരുന്നു.

ഇക്കാര്യത്തിൽ പദ്ധതി കേന്ദ്ര സർക്കാർ അനുവദിക്കപ്പെട്ടപ്പോൾ, അവകാശവാദവുമായി ഒട്ടനവധി ആളുകൾ രംഗത്തെത്തിയിരുന്നു.

താൻ കൊണ്ടുവന്ന പദ്ധതിയായതിനാൽ അതു നടപ്പിലാവേണ്ടതില്ല എന്ന ചേതോവികാരം ജില്ലയിലെ ഇടത് പക്ഷ നേതാക്കൾക്കുണ്ടോയെന്ന് വ്യക്തമാക്കണം.

ധനകാര്യ മന്ത്രി ഇനിയും ഫയൽ വൈകിപ്പിച്ച് പദ്ധതി നഷ്ടപ്പെടുത്തരുത്.ഇക്കാര്യ മുന്നയിച്ച് മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട് ഡീൻ കുര്യാക്കോസ് വിശദമാക്കി.

 

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത് മാതാവ്; ഉടൻ അറസ്റ്റെന്ന് പോലീസ്

Published

on

By

കൊച്ചി:എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറില്‍ നവജാത ശിശുവിനെ കൊന്ന് ,കവറിലാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മാതാവെന്ന് പോലീസ്.

ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി മാതാവ് സമ്മതിച്ചതായി പോലീസ് അറയിച്ചു.

ഇന്ന് 7.30 തോടെയാണ് നവജാത ശിശുവിന്റെ മൃതദ്ദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്.സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടാം നിലയിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 24 വയസുള്ള കുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു.

ജനിച്ച്് 3 മണിക്കൂറിനുള്ളില്‍ കുട്ടിയെ കൊലപ്പെടുത്തി ,മാതാവ് കൊറിയര്‍ കവറിലാക്കി വലിച്ചെറിയുകയായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് വെളിപ്പെടുത്തിയിട്ടുള്ളത്.മാതാവിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
കുട്ടിയുടെ മാതാവ് ലൈംഗീക പീഡനത്തിനിരയായി എന്നുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

റോഡിലേക്ക് വീണ പൊതി സമീപവാസി തുറന്നുനോക്കിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ വിവരം പോലീസ് അറയിക്കുകയായിരുന്നു.

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വലിച്ചെറിഞ്ഞു എന്ന് സംശയം ,ദുരൂഹത നീങ്ങുന്നു

Published

on

By

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറിൽ ആൺകുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു.

സമീപത്തുള്ള ഫ്ലാറ്റിൽ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.എന്നാൽ ഫ്ലാറ്റിൽ ഉള്ളവരെ ചോദ്യം ചെയ്തതിലൂടെ രണ്ടാം നിലയിലെ ഫ്ലാറ്റിലെ ശുചിമുറിയിൽ പോലീസ് രക്തക്കറ കണ്ടെത്തുകയായിരുന്നു.

രാവിലെ 8:40 ഓടെയാണ് സംഭവം.റോഡിലേക്ക് തെറിച്ച് വീണ പൊതി കണ്ടെത്തിയ സമീപവാസി ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടക്കത്തിൽ പ്രസവശേഷം മരിച്ചതാകാം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തലെങ്കിലും
ചോദ്യം ചെയ്യലിലൂടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണെന്ന് തെളിയുകയായിരുന്നു.സംഭവമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ് .

Continue Reading

Latest news

കുസാറ്റ് പ്രവേശന പരീക്ഷ തീയതികള്‍ പ്രസിദ്ധീകരിച്ചു

Published

on

By

കൊച്ചി ; കൊച്ചി സർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്-24) ഈ മാസം 10, 11, 12 തീയതികളില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.അപേക്ഷകർക്ക് പ്രൊഫൈലില്‍ നിന്ന് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകള്‍ക്കായി വെവ്വേറെ അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

admissions.cusat.ac.in. 0484 2577100.

കേരളത്തിന് അകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: https://admissions.cusat.ac.in/

Continue Reading

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Trending

error: