Latest news
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗീക അതിക്രമം; അധ്യാപകൻ അറസ്റ്റിൽ
തലക്കുളത്തൂർ (കോഴിക്കോട്);ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ.
ഇയാൾ വിദ്യാർഥികളോട് പലതവമ ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായിട്ടാണ് പരാതി ഉയർന്നിട്ടുള്ളത്.
അത്തോളി കൊടശ്ശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസർ (52) ആണ് അറസ്റ്റിലായത്. സ്റ്റേഷൻ ഇൻസ്പക്ടർ എ. സായൂജ് കുമാറാണ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ എലത്തൂർ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളുടെ പരാതിയിലാണ് 5 കേസും റജിസ്റ്റർ ചെയ്തിട്ടുള്ളത്.പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
Latest news
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്
തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.
ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.
മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Latest news
കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ‘കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം’:സംഭവം പുലർച്ചെ അത്യാഹിത വിഭാഗത്തിൽ
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാതിൽ കടന്ന് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം. ഇന്നലെ പുലർച്ചെ 3 മണിക്കാണ് സംഭവം.
ഇസിജി മുറിക്ക് സമീപം രോഗികളെ കിടത്താനുള്ള സ്ട്രെക്ചറിനും വീൽചെയറിനും ഇടയിലൂടെ ഓടിയ പന്നി പരിഭ്രാന്തി പരത്തി.മുന്നിലെ ഭിത്തിയിൽ ഇടിച്ച് വീണ പന്നി പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു.
ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച് വീണങ്കിലും തിരികെയെത്തി എയ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടത് ഭാഗത്തുകൂടി ഓടിപോകുകയായിരുന്നു.
മുറിയുടെ വാതിൽ അടഞ്ഞ് കിടന്നതിനാൽ പന്നിക്ക് ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല.പുലർച്ചെ സമയം രോഗികൾ കുറവായിരുന്നെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സുമാരാടക്കം ആർക്ക് നേരെയും പന്നിയുടെ ആക്രമണം ഉണ്ടായില്ല.
ആശുപത്രിയിൽ ഈ സമയം ഉണ്ടായിരുന്ന അന്തേവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്.പ്രധാന വാതിൽ തുറന്ന് കിടന്നതും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാതിരുന്നതിനാലുമാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരില്ലാതെ പ്രധാന വാതിലിൽ തെരുവ് നായ കാവലിരിക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
Latest news
കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.
അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ
Latest news
ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.
പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821
Latest news
മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം
ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.
മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news1 day ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ