Connect with us

News

ദൈവ വഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരക്ക് നൂറിന്റെ നിറവ്

Published

on

 

കോതമംഗലം:ദൈവവഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരയ്ക്ക് നൂറിന്റെ നിറവ്.

മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ സ്വന്തമാക്കിയ കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ സാധു ഇട്ടിയവിരക്ക് 100 വയസ് പിന്നിട്ടു.

ദൈവസ്‌നേഹത്തിന്റെ മഹത്വവും ശക്തിയും സഹജീവികളെ പറഞ്ഞ് പഠിപ്പിക്കാൻ സാധു നടത്തിയ ഇടപെടലുകൾ വേറിട്ടുനിൽക്കുന്നതാണ് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഇതിനായി അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ ചെറുതല്ല.ചിലപ്പോഴൊക്കം വിശപ്പും ദാഹവുമെല്ലാം മാറ്റിവച്ചും നഗ്നപാദനായും അദ്ദേഹം ഇതിനായി കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ട്.വർഷങ്ങളോളം ഈ ലക്ഷ്യത്തിലേയ്ക്കായി സാധു പലനാടുകളിൽ ചുറ്റിക്കറങ്ങി.

നാലാൾ കൂടുന്നിടത്തെല്ലാം അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ദൈവസ്‌നേഹത്തെക്കുറിച്ച് മാത്രമായിരുന്നു.മുഖത്തെ പുഞ്ചിരി അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.വാക്കുകളിലും നോട്ടത്തിലും സ്‌നേഹം തുളുമ്പും.അതുകൊണ്ട് തന്നെ എവിടെച്ചെന്നാലും അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ലഭിച്ചിരുന്നു.ലാളിത്യമാർന്ന ജീവിത ശൈലിയായിരുന്നു അദ്ദേഹം പിൻതുടർന്നിരുന്നത്.

1981 -ലാണ് ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് സാധു ഇട്ടിയവിരക്ക്ലഭിക്കുന്നത്.മലയാളത്തിലും ഇംഗ്ലീഷിലുമായി ഏകദേശം 150-ഓളം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ഈ ദൈവദാസൻ.1983-ൽ അൽബേറിയൻ അന്തർദേശീയ അവാർഡ്,97-ൽ ദർശന അവാർഡ് 98-ൽ മങ്കുഴിക്കരി അവാർഡ് 2005-ൽ ബിഷപ് വയലിൽ അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു.

1960-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി പിതാവും പുത്രനും 80000 കോപ്പികൾ വിറ്റഴിക്കപ്പെട്ടു.ഇത് പത്തോളം ഇൻഡ്യൻ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.7000-ത്തിൽപ്പരം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേൽ മത്തായിയുടെയും അന്നമ്മയുടെയും 5 -ാമത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.1978 ൽ തന്റെ 56-ാം വയസിലാണ് തിരുവല്ല മണലേൽ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകൾ ലാലിയെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിക്കുന്നത്.

മകൻ ജിജോ ഹൈസ്‌കൂൾ അദ്ധ്യാപകനാണ്.ജിജോയുടെ ഭാര്യ ജെയ്സി, ചെറുമകൾ എമ്മ എന്നിവർ അടങ്ങുന്നതാണ് കുടുംബം.കാണാൻ എത്തുവന്നരോട് ആവും വിധം ദൈവസ്‌നേഹത്തെക്കുറിച്ച് ഇന്നും സാധു ഇട്ടിയവിര വാചാലനാവും.സ്‌നേഹത്തിന് മേലെ മറ്റൊന്നുമില്ല.പരസ്പരം സ്‌നേഹിച്ചാൽ എല്ലാം ശരിയാവും.സാധു പുഞ്ചിരിയോടെ പറയുന്നു.

സാധു ഇട്ടിയവിര സ്‌നേഹസംസ്‌കാരത്തിന്റെ പ്രവാചകൻ:മാർ ജോസഫ് കല്ലറങ്ങാട്ട്

കൊച്ചി:ക്രൈസ്തവ സമൂഹത്തിലെ സഞ്ചരിക്കുന്ന പാഠപുസ്തകവും,സമകാലിക ലോകത്തിന് ഒരു പുതിയ സ്‌നേഹസംസ്‌കാരവും പ്രദാനം ചെയ്ത വ്യക്തിയാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

തന്റെ ബാല്യ-കൗമാരങ്ങളിലും,മെത്രാൻ ശുശ്രൂഷയിലും ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ്. ഇന്നത്തെ ലോകത്തിലെ സഞ്ചരിക്കുന്ന സിനഡിനു സമാനമാണ് ഇട്ടിയവിര സാറിന്റെ ജീവിതം.എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രകൃതവും,പ്രായ- ദേശ-അവസ്ഥാ വ്യത്യാസമില്ലാതെ വി.പൗലോസിനെപ്പോലെ തന്നെ കണ്ടുമുട്ടുന്ന എല്ലാവരോടും സ്‌നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന സവിശേഷ പ്രകൃതവുമാണ്.

ദൈവസ്നേഹത്തിന്റെ വഴിയിലൂടെ നടക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ലാളിത്യവും മനുഷ്യത്വവും കൊണ്ട് മാതൃക കാണിച്ചു.കർമ്മം കൊണ്ടും ജീവിത സാക്ഷ്യം കൊണ്ടും ആധുനിക ലോകത്തിലെ വലിയ അൽമായ പ്രേഷിതനായി സാധു ഇട്ടിയവിര ഇന്നും നിലകൊള്ളുന്നുവെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ജീവിതവ്രതങ്ങളായി സ്വീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള അന്വേഷണതൽപരത പ്രത്യേകം പ്രസ്താവ്യമാണ്.’ദൈവം സ്‌നേഹമാണ്’ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ജീവിത ചിന്തകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സമ്പന്നമാണ് അദ്ദേഹത്തിന്റെ ജീവിതം.നൂറാം വയസ്സിലും വളരെ ഊർജസ്വലതയോടെ ദൈവവചനങ്ങൾ ഉരുവിട്ടും പഠിപ്പിച്ചും ജീവിക്കുന്ന അദ്ദേഹം സഭയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണെന്നും മാർ കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അൽമായ കമ്മീഷന്റെ ആദരിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോതമംഗലത്തെ ഇരമല്ലൂരിലെ സാധു ഇട്ടിയവിരയുടെ വസതിയോടനുബന്ധിച്ചുള്ള ജീവജ്യോതിയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും,ഉപഹാരം നൽകിയും മാർ കല്ലറങ്ങാട്ട് ആദരിച്ചു.സീറോ മലബാർ സഭ പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അധ്യക്ഷനായിരുന്നു.അന്തർദേശീയ മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ,ജിജോ ഇട്ടിയവിര തുടങ്ങിയവർ സംസാരിച്ചു.അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ചടങ്ങുകൾക്ക് നേതൃത്വം നൽകി.സാധു ഇട്ടിയവിര മറുപടി പ്രസംഗവും നടത്തി.

 

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: