M4 Malayalam
Connect with us

Latest news

എംഎം മണി രാജേന്ദ്രന് കൈ കൊടുക്കുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച സജീവം;അനുനയ നീക്കം വിജയിച്ചെന്നും സൂചന

Published

on

മൂന്നാർ;പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കൾ രംഗത്തിറങ്ങിയതായി അഭ്യൂഹം.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവർ മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ രാജേന്ദ്രനുമായി രണ്ടുമണിക്കൂറോളം ചർച്ച നടത്തിയതായിട്ടുള്ള വിവരമാണ് പരക്കെ പ്രചരിയ്ക്കുന്നത്.

എന്നാൽ ഇക്കാര്യം ബന്ധപ്പെട്ടവർ ഇനയും സ്ഥിരീകരിച്ചിട്ടില്ല.വീട്ടിലെത്തി ബിജെപി നേതാക്കൾ തന്നെ കണ്ടിരുന്നു എന്ന് രാജേന്ദ്രൻ വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ രാജേന്ദ്രനെ അനുനയിപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത് എന്നാണ് ചൂണ്ടി കാണിയ്ക്കപ്പെടുന്നത്.

നേരത്തേ സിപിഎം പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു.സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.

ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിന്റെ പ്രചാരണാർഥം ഇന്ന് 11ന് പഴയ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുക്കുമെന്നും പാർട്ടി സ്വീകരണം നൽകുമെന്നുമാണ് സൂചന.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് രാജേന്ദ്രനെ പാർട്ടി നടപടി സ്വീകരിച്ചത്.സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല.

പിന്നീട് പലവട്ടം എം എം മണിയും എസ് രാജേന്ദ്രനും തമ്മിൽ വാക്‌പോര്് നടന്നിരുന്നു.ഇത് മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

 

Latest news

പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍

Published

on

By

കോതമംഗലം;അമ്മയെ ശ്വാസം മുട്ടിച്ചുകൊന്നിട്ടും ഭാവ ഭേതമില്ല.അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലന്ന മട്ടില്‍ നടപ്പും ഭാവഭേതങ്ങളും.ശാപവാക്കുകള്‍ക്കും പുല്ലുവില.

ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മകന്‍ ജിജോയെ അടിവാട് വെളിയംകുന്ന് കോളനിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള നേര്‍കാഴ്ചകള്‍ ഇങ്ങിനെ.

3 പവന്റെ മാലയ്ക്കും അരലക്ഷം രൂപയ്ക്കും വേണ്ടിയാണ് താന്‍ അമ്മയെ കൊന്നതെന്ന് ജിജോ ചോദ്യം ചെയ്യലിനിടെ പോലീസില്‍ സമ്മതിച്ചതിക്കുകയായിരുന്നു.

മരണം സ്ഥിരീകരിയ്ക്കാന്‍ പഞ്ചായത്തംഗം വിളിച്ചു
കൊണ്ടുവന്ന ഡോക്ടറുടെ ഇടപെടലാണ് അരുംകൊല പുറത്തറിയുന്നതിന് വഴിയൊരുക്കിയത്.

സംഭവത്തില്‍ കലൂര്‍ക്കാട് പോലീസ്
കൗസല്യയുടെ ആണ്‍മക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവെ ഇളയമകന്‍ ജിജോ പോലീസ് മുമ്പാകെ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.റിമാന്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി, കലൂര്‍ക്കാട് പോലീസ് തെളിവെടുപ്പ് നടത്തി.

അടിവാട്, വെളിയാംകുന്ന് കോളനിയിലെ ജിജോയുടെ വീട്ടില്‍ ഇന്ന് രാവിലെയാണ് തെളിവെടുപ്പ് നടന്നത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വെളിയംകുന്ന് കോളനിയിലെ വീട്ടിലെത്തി, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബക്കറ്റില്‍ അഴിച്ചിട്ടശേഷം മൃതദ്ദേഹം കാണപ്പെട്ട കലൂര്‍ക്കാട്ടെ തറവാട്ടുവീട്ടിലേയ്ക്ക് പോവുകയായിരുന്നു.

കല്ലൂര്‍ക്കാട് സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്ഐ എഡിസണ്‍ മാത്യു, ജിഎഎസ്ഐ ഗിരീഷ് കുമാര്‍, കെ ആര്‍ ബിനു, പോത്താനിക്കാട് എസ്ഐ ശരണ്യ എസ് ദേവന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.

 

 

Continue Reading

Latest news

സൈബർ കുറ്റകൃത്യങ്ങളിൽ പങ്കെന്ന് സൂചന;28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി;സൈബർ കുറ്റകൃത്യങ്ങളിൽ പങ്കെന്ന് സൂചന.28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ (ഡിഒടി) നിർദേശം.
 കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും ഇക്കാര്യത്തിൽ ഡിഒടിക്ക് ഒപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻഡ്സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഇത്രയും നാളിനിടയിൽ രാജ്യത്താകമാനം 348 മൊബൈൽ ഹാൻഡ്സെറ്റുകളും ബ്ലോക്ക് ചെയ്തു. 10,834 നമ്പരുകൾ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
1.58 ലക്ഷം ഐഎംഇഐകൾ ഡിഒടി ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 30 വരെ 1.66 കോടി മൊബൈൽ കണക്ഷനുകളാണ് ഡിഒടി റദ്ദാക്കിയിരിക്കുന്നത്.
ഇതിൽ 30.14 ലക്ഷം റദ്ദാക്കിയത് ആളുകളുടെ പരാതി മൂലവും 53.78 ലക്ഷം റദ്ദാക്കിയത് അനുവദനീയമായതിലും അധികം സിം കാർഡുകൾ ഒരേ അക്കൗണ്ടിൽ എടുത്തതും മൂലമാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
Continue Reading

Latest news

ഐ പാഡ് പരസ്യത്തിന് രൂക്ഷ വിമർശനവുമായി കാണികൾ: പിന്നാലെ ക്ഷമ ചോദിച്ച് ആപ്പിൾ

Published

on

By

കാലിഫോർണിയ: പുതുതലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സവിശേഷതകളുമായാണ് ഐപാഡ് പ്രൗ കഴിഞ്ഞദിവസം ആപ്പിൾ പുറത്തിറക്കിയത്. 35 മിനിറ്റുകൾ മാത്രമാണ് ഇവൻറെ നീണ്ടുനിന്നത്.

ഇതിന് പിന്നാലെ കാണികളുടെ പ്രതീക്ഷ കൂട്ടുന്ന തരത്തിലുള്ള ഒരു പരസ്യവും കൂടി ആപ്പിൾ പുറത്ത് വിട്ടു. എന്നാൽ പരസ്യം വേണ്ട തരത്തിൽ ഉപകരിച്ചില്ല എന്ന് മാത്രമല്ല ആപ്പിളിന് തന്നെ അത് വിനയാവുകയും ചെയ്തു.

ഒരു പിയാനോ ഓഡിയോ പ്ലെയർ, വീഡിയോ ഗെയിം, പുസ്തകങ്ങൾ, ഒരു പെയിന്റ് ക്യാൻ, എന്നിവയെല്ലാം ഹൈഡ്രോളിക് പ്രസ്സിൽ തകർക്കുന്ന കാഴ്ചയാണ് പരസ്യത്തിൽ ആരാധകരെ ചൊടിപ്പിച്ചത്.

ഐ പാഡിൻ്റെ ശക്തി കാണിക്കാനാണ് മറ്റുള്ള മാർഗങ്ങളെ തകർക്കുന്നതായി കാണിക്കുന്നത് എന്നായിരുന്നു ചിലരുടെ മറുപടി. പിന്നാലെ നിരവധി താരങ്ങളും മോഡലുകളും വിമർശനങ്ങളെ പിന്തുണച്ച് രംഗത്തെത്തി.

ഏറ്റവും പുതിയ ഐപാഡിലേക്ക് എന്ത് തന്നെ വീണാലും ഒന്നും സംഭവിക്കില്ല എന്നതാണ് കാണികളെ കാണിക്കാൻ ഉദ്ദേശിച്ചത് എന്ന് ആപ്പിൾ വിശദീകരണം നൽകിയെങ്കിലും സാങ്കേതികവിദ്യയെ നശിപ്പിക്കുന്നത് എങ്ങനെ ഒരു പരസ്യമായി കാണാൻ സാധിക്കും എന്നായിരുന്നു വിമർശകരുടെ വാദം

Continue Reading

Latest news

മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരു മരണം

Published

on

By

കാസർകോട്: പെരളത്ത് മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുല്ലൂർ മാടിക്കൽ സ്വദേശി ശിവദാസാണ് മരിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടം.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന സഹോദരൻ കൃഷ്ണകുമാർ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു മാസം മുൻപായിരുന്നു കൃഷ്ണദാസ് അവധിക്ക് നാട്ടിലെത്തിയത്. മടങ്ങാൻ രണ്ടാഴ്ച ബാക്കി നിൽക്കുകയാണ് അപകടം

Continue Reading

Latest news

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

Published

on

By

കോട്ടയം: ഇടനാട് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിയിൽ ടൗണിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മരത്തിലിടിച്ച് അപകടം.നിരവധി പേര്‍ക്ക് പരിക്ക്.ആരൂടെയും നില ഗുരുതരമല്ല.

എറണാകുളത്ത് നിന്നും കുമളിയിലേക്ക് പോയ ബസ് മഴ വെള്ളത്തിൽ ടയർ തെന്നിയതിനെ തുടർന്ന് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടനാട് പോലീസും ഈരാറ്റുപേട്ട ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Continue Reading

Trending

error: