M4 Malayalam
Connect with us

Latest news

റവന്യൂ ജില്ല സ്‌കൂള്‍ കായിക മേള; മെഡല്‍ വേട്ടയില്‍ കോതമംഗലം മുന്നില്‍

Published

on

കോതമംഗലം: ഇത്തവണയും പതിവ് തെറ്റിയില്ല, റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം മെഡല്‍വേട്ടയുമായി കോതമംഗലം ഉപജില്ല കുതിപ്പ് തുടങ്ങി.

കോതമംഗലം എം.എ കോളജ് ഗ്രൗണ്ടില്‍ തുടങ്ങിയ മീറ്റില്‍ 27 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 12 സ്വര്‍ണവും, 14 വെള്ളിയും, ആറ് വെങ്കലവുമടക്കം 106 പോയിന്റാണ് കോതമംഗലത്തിന്റെ സമ്പാദ്യം.

മൂന്ന് വീതം സ്വര്‍ണവും വെള്ളിയും, രണ്ട് വെങ്കലവുമായി രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് പറവൂരിന്റെ അക്കൗണ്ടില്‍ 27 പോയിന്റുണ്ട്.രണ്ട് സ്വര്‍ണമടക്കം 26 പോയിന്റുള്ള അങ്കമാലി ഉപജില്ലയാണ് തൊട്ടുപിന്നില്‍.

വൈപ്പിന്‍ 22, കോലഞ്ചേരി 19 ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. മറ്റു ഉപജില്ലകളുടെ പോയിന്റ് നില: മൂവാറ്റുപുഴ 18, പെരുമ്പാവൂര്‍ 15, കലൂര്‍കാട് 13, ആലുവ 13, കൂത്താട്ടുകുളം 5, എറണാകുളം 3, തൃപ്പൂണിത്തുറ 2. എറണാകുളം, തൃപ്പൂണിത്തുറ ഉപജില്ലകള്‍ ഒഴികെയുളള ടീമുകള്‍ ആദ്യദിനം സ്വര്‍ണപട്ടികയില്‍ ഇടം നേടി.

കോതമംഗലം ഉപജില്ലയുടെ പകുതി പോയിന്റുകളും നിലവിലെ ചാമ്പ്യന്‍മാരായ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റേതാണ്.

ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 48 പോയിന്റ്.രണ്ടാം സ്ഥാനത്തുള്ള കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫന്‍ എച്ചഎസ്എസ് 39 പോയിന്റുമായി (5 സ്വര്‍ണം, 4 വെളളി, 2 വെങ്കലം) സ്‌കൂള്‍ ചാമ്പ്യന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.

അങ്കമാലി മൂക്കന്നൂര്‍ സാക്രഡ് ഹേര്‍ട്ട് ഓര്‍ഫനേജ് എച്ച്്എസാണ് മൂന്നാം പടിയില്‍. ഒരോ വീതം സ്വര്‍ണവും വെങ്കലവും രണ്ട് വെള്ളിയുമടക്കം 12 പോയിന്റ്. നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് 9, കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് എച്ച്എസ് 9, വൈപ്പിന്‍ നായരമ്പലം ബിവിഎച്ച്എസ് 6, മൂവാറ്റുപുഴ നിര്‍മല എച്ച്എസ്എസ് 6, നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സെന്റ് ജോസഫ്സ് എച്ച്എസ്എസ് 6 ടീമുകളാണ് യഥാക്രമം നാലു മുതല്‍ എട്ടുവരെ സ്ഥാനങ്ങളില്‍.

മണ്‍ട്രാക്കിലെ മത്സരം താരങ്ങളുടെ പ്രകടനത്തെയും ബാധിച്ചു.ആദ്യദിനം മീറ്റ് റെക്കോഡുകളുണ്ടായില്ല.മതിയായ ടീമുകളില്ലാത്തതിനാല്‍ സബ്ജൂനിയര്‍ പെണ്‍ 4-100 റിലേ, ജൂനിയര്‍ ആണ്‍, പെണ്‍ വിഭാഗങ്ങളുടെ 4-400 റിലേ മത്സരങ്ങളുടെ ഫൈനല്‍ നേരിട്ട് നടത്തി.

ഗ്ലാമര്‍ ഇനങ്ങളായ സീനിയര്‍ 100 മീറ്റര്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ഇന്ന് 34 ഇനങ്ങളിലാണ് ഫൈനല്‍.

മേള ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.കെ ടോമി അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച്പാസ്റ്റില്‍ കോതമംഗലം സെന്റ് ജോര്‍ജ്, മാര്‍ബേസില്‍, സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫ്ളാഷ്മോബും ഡിസ്പ്ലേയും ശ്രദ്ധേയമായി

പ്രതിഷേധവുമായി കായിക അധ്യാപകര്‍

കോതമംഗലം: ജില്ലാ സ്‌കൂള്‍കായികമേളയില്‍ പ്രതിഷേധവുമായി കായിക അധ്യാപകര്‍.

കെ.ഇ.ആര്‍ പരിഷ്‌ക്കരണത്തില്‍ കായിക അധ്യാപകരെ ഒഴിവാക്കുന്നതിലും,ഹൈസ്‌കൂള്‍, യു.പി നിയമനം ലഭിച്ച കായിക അധ്യാപകരെ സ്പെഷലിസ്റ്റ് കാറ്റഗറിയില്‍ ഒതുക്കി തരംതാഴ്ത്തുന്ന സര്‍ക്കാര്‍ സമീപനത്തിലും പ്രതിഷേധിച്ചായിരുന്നു സമരം.

ഉദ്ഘാടന സമ്മേളനത്തിനിടെ അധ്യാപകര്‍ ഗ്രൗണ്ടിലിറങ്ങി പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കുകയായിരുന്നു. ഡി.പി.ഇ.ടി.എ, കെ.പി.എസ്.പി.ഇ.ടി.എ എന്നീ കായിക അധ്യപക സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കായിക അധ്യാപക മേഖലയെ തകര്‍ക്കാന്‍, സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി സ്ഥിരം നിയമനങ്ങള്‍ ഇല്ലായ്മ ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഘടന നേതാക്കളായ വി.എ സൈന, അമേഴ്സണ്‍ ലൂയിസ്, ഷൈജി ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കായിക മേളയില്‍ സിനിമ ചിത്രീകരണവും

മത്സരങ്ങള്‍ നടക്കുമ്പോള്‍ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും കൂട്ടരും സിനിമ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു.

ഇന്നലെ രാവിലെ ഗ്രൗണ്ടില്‍ മത്സരംഗങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ സിനിമ ചിത്രീകരണവും ആരംഭിച്ചിരുന്നു.വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ഇടിയന്‍ ചന്തു എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് മത്സരത്തിനൊപ്പം മുന്നേറിയത്.

ഗ്രൗണ്ടില്‍ സംഘാടകര്‍ക്ക് ഒരു വിധത്തിലുള്ള തടസങ്ങളും സൃഷ്ടിയ്ക്കാതെയായിരുന്നു.ചിത്രീകരണം.

ആദ്യമൊന്നും സിനിമ ചിത്രീകരണം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.പിന്നീട് വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ കാമറയുമായി കൂട്ടം കൂടിയതോടെയാണ് കാണികള്‍ ഇതെക്കുറിച്ച് അറിയുന്നത്.ഗ്രൗണ്ടില്‍ കാണികള്‍ക്കായുള്ള ഇരിപ്പിടത്തില്‍ ,താരം നായികയ്ക്കൊപ്പം ഇരിയ്ക്കുന്നതും ഇവര്‍ തമ്മില്‍ സൗഹൃദം പങ്കിടുന്നതുമായ ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരുന്നത്.

സിനിമയില്‍ മുഖം കാണിക്കാനായതിന്റെ സന്തോഷത്തില്‍ വിദ്യാര്‍ത്ഥിനികള്‍

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനുമായി സൗഹൃദം പങ്കിടാനും സിനിമ ചിത്രീകരണത്തില്‍ പങ്കാളികളാവാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോതമംഗലം സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ഇടിയന്‍ ചന്തു എന്ന ചിത്രത്തിനുവേണ്ടിയുള്ള രംഗത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ പങ്കാളികളായത്.നടനും നായികയും കായിക മത്സരങ്ങള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിച്ചത്.

കൈകളില്‍ വെള്ള റിബണ്‍ കെട്ടി റോസ് നിറത്തിലുള്ള ടോപ്പും കറുത്ത പാന്റും വെള്ളത്തൊപ്പിയും അണിഞ്ഞാണ് ഇന്നലെ രാവിലെ വിദ്യാര്‍ത്ഥിനികള്‍ കളിക്കളത്തിലെത്തിയത്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

Published

on

By

ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച്‌ അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച്‌ അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച്‌ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച്‌ അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Published

on

By

പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.

ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

11 വയസ്സുകാരിക്ക് നേരെ പീഡനം: പ്രതിക്ക് 58 വർഷം തടവ്

Published

on

By

കോഴിക്കോട്: 11 വയസ്സ് പ്രയമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പിടിപ്പിച്ച ആൾക്ക് 58 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

നാദാപുരം കോടതിയാണ് ഉത്തരവിട്ടത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയാണ് സമീപത്ത് താമസിച്ചിരുന്ന ബന്ധു കുട്ടിയെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയത്.

വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സംഭവമറിഞ്ഞ സാമൂഹ്യ പ്രവർത്തകരാണ് കുട്ടിയെ ചൈൽഡ് ഹോമിൽ എത്തിച്ചത്.

ഇവിടെ വച്ച് പീഡനവിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ കുറ്റിയാടി പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ വച്ചാണ് പിടികൂടിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചതിന്റെ പക, കത്തി കൊണ്ട് 20 തവണ കുത്തി, മൂലംകുഴി സ്വദേശിക്ക് ദാരുണാന്ത്യം;അത്തിപ്പുഴ സ്വദേശി അലന്‍ പിടിയില്‍

Published

on

By

കൊച്ചി:ലഹരി മുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ചെന്നാരോപിച്ച് തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്റിലിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ പോലീസ് പിടിയില്‍.

ഇയാളെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.

സംഭവത്തിന് ശേഷം ഒളിവിലിരുന്ന അലന്‍ പിന്നീട് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു എന്നാണ് നിഗമനം.അലന്റെ വീടിനടുത്തുതന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുപതോളം തവണ അലന്‍ ബിനോയിയെ കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ബിനോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഫോര്‍ട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപമായിരുന്നു മൃദദേഹം കണ്ടെത്തിയത്.അലന്‍ മാനസിക അസ്വാസ്ഥതകള്‍ നേരിടുന്ന ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചതിന്റെ പകയിലാണ് കൊലനടത്തിയത് എന്നാണ് സൂചന.

ബിനോയിയെ കൊല്ലും എന്ന് അലന്‍ ഭിക്ഷണി പെടുത്തിയിരുന്നതയാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു.വീടിന് അടുത്തുള്ള കടയുടെ മുന്‍പിലായിരുന്നയിരുന്നു കൊലപാതകം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഭാര്യയെ വനത്തില്‍ എത്തിച്ച് കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു,തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കലും; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

Published

on

By

തിരുവനന്തപുരം;അഭിപ്രായ വ്യത്യസങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നും പറഞ്ഞ് ഭാര്യയെ വനത്തില്‍ എത്തിച്ച് ,കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു.പിന്നാലെ കൊടിയ മര്‍ദ്ദനം.ഒടുവില്‍ വെട്ടി പരിക്കേല്‍പ്പിക്കലും.

തലസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുമണ്‍കോട് വനമേഖലയിലേക്കാണ് സോജി ഗിരിജയെ കൂട്ടിക്കൊണ്ടുപോയത്.ചുറ്റിക ഉപയോഗിച്ചാണ് സോജി ഭാര്യയുടെ കാല്‍മുട്ടുകള്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: