M4 Malayalam
Connect with us

Latest news

5 ദിവസം മഴ തുടരും,4 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലവസ്ഥ നീരീക്ഷണ കേന്ദ്രം

Published

on

തിരുവനന്തപുരം;സംസ്ഥാനത്ത് ഇനിയുള്ള 5 പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം.

ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴപെയ്യുന്നുണ്ട്. കൊല്ലം കടയ്ക്കൽ, മടത്തറ, ചടയമംഗലം പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശിയിരുന്നു. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ പ്രഖ്യപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയെ പരിഗണിച്ച് കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് ജൂൺ 11 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.തെക്കൻ തമിഴ്നാട് തീരം, ഇതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത നിലനിൽക്കുന്നതായും അറയിപ്പിൽ പറയുന്നു.

മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 160 മുതൽ 175 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കുമെന്നും ചില അവസരങ്ങളിൽ ഇത് 195 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നും സൂചനയുണ്ട്.

ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ആൻഡമാൻ കടൽ, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, മധ്യ-കിഴക്ക് അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാറ്റുണ്ടായേക്കാം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശാനുസരണം തീരങ്ങളിൽനിന്ന് മാറി താമസിക്കണമെന്ന് തീരദേശ വാസികൾക്കുള്ള മുന്നറയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കടലിലിറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

 

1 / 1

Advertisement

Latest news

അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി

Published

on

By

കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.

ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്  മാറ്റി.

 

1 / 1

Continue Reading

Latest news

തൂതപ്പുഴയിൽ 12 കാരന് ദാരുണാന്ത്യം :അപകടം മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ

Published

on

By

പാലക്കാട്:തൂതപ്പുഴയിൽ കുളിക്കാനെത്തിയ കുട്ടിക്ക് ദാരുണാന്ത്യം. പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നിശാൽ (12) ആണ് മരിച്ചത്. തൂതപ്പുഴയുടെ ചുണ്ടമ്പറ്റ പൊന്നീരിപ്പാറ കടവിലായിരുന്നു സംഭവം.

നാട്ട്യമംഗലം ചുണ്ടമ്പറ്റ ശിൽപിപുരത്ത് അമ്മാവന്റെ വിവാഹത്തിനെത്തിയതായിതായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടി മുങ്ങി താഴ്ന്നപ്പോൾ രക്ഷപെടുത്താൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കടവിൽ കുളിക്കാനെത്തിയവർ മുഹമ്മദിനെ ഉടനെ മുങ്ങിയെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ചികത്സയിലിരിക്കെ മരിച്ചു.

പട്ടാമ്പി ഗവ. യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

1 / 1

Continue Reading

Latest news

ചെന്നൈയിൽ മലയാളി ദമ്പതികളുടെ കഴുത്തറുത്ത നിലയിൽ: 100 പവൻ സ്വർണം കവർന്നു, അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Published

on

By

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവം. രാജസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിൽ.

സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു.

കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് അനോഷിച്ച് വരുകയാണ്.

മുത്താപ്പുതുപ്പെട്ട‌ ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തിയിരുന്നു. ഇവിടേയ്ക്ക് രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ച അക്രമികളാണ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് നിഗമനം.

വീട്ടിൽ നിന്നും അസ്വാഭാവികമായ രീതിയിൽ ബഹളം കേട്ടതിന് പിന്നാലെ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്ത് നിന്നും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മൊബൈൽ ഫോൺ കണ്ടെത്തുകയും ഹാർഡ്‌വെയർ സ്ഥാപനത്തിലെ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിമുക്തഭടനായി ശിവൻ നായർ സേവനാമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു പ്രസന്ന കുമാരി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

1 / 1

Continue Reading

Latest news

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു ; ഒരാളെ കാണാതായി

Published

on

By

തിരുവനന്തപുരം ; പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു.

അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.

പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസില്‍, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്.

മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങള്‍ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികള്‍ പറയുന്നത്. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

1 / 1

Continue Reading

Latest news

സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍; മരണങ്ങളും മുന്നറിയിപ്പും ഭീതി പരത്തുന്നു; കൊടുംചൂടില്‍ ഗതികെട്ട് പണിയെടുക്കുന്നത് ആയിരങ്ങള്‍

Published

on

By

തിരുവനന്തപുരം;സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍.ഇന്നലെ രണ്ടുപേര്‍ മരണപ്പെട്ടത് സുര്യാഘാതത്തെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ ഉഷ്ണതരംഗം വ്യാപനം സംബന്ധിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.മരണങ്ങളും മുന്നറിപ്പും പൊതുസമൂഹത്തില്‍ വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

മുന്നറിയിപ്പിന് പുല്ല
ചൂടുകൂടുതലുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തില്‍ സൂര്യരശ്മികള്‍ ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തീകമാവുമെന്ന് കണ്ടറിയണം.സ്വകാര്യസ്ഥാപനങ്ങള്‍ പൊരിവെയിലത്തും ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സെയില്‍സ്മാന്‍മാര്‍,കളക്ഷന്‍ ഏജന്റുമാര്‍,ഭക്ഷ്യവസ്തുക്കള്‍ ഏത്തിച്ചുനല്‍കുന്ന ഏജന്‍സികളിലെ ജീവനക്കാര്‍,നിര്‍മ്മാണ കരാറുകാരുടെ കീഴിലെ ജീവനക്കാര്‍ എന്നിങ്ങിനെ വിവധ മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൊടുംചൂടിലും ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ഈ സ്ഥിതി ഒഴിവാക്കാന്‍ ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനകളും ഇടപെടലുകളും ആവശ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 

1 / 1

Continue Reading

Trending

error: