Connect with us

Latest news

കലിതുള്ളി കാലവർഷം,ഞെട്ടി വിറച്ച് മലയോരം;5 മരണം,4 പേർക്ക് പരിക്ക്, പരക്കെ നാശനഷ്ടം

Published

on

ഇടുക്കി: ഇന്നലത്തെ കനത്തമഴയിലും കാറ്റിലും ഇടുക്കിയിൽ 3 ജീവനുകൾ പൊലിഞ്ഞു.4 പേർക്ക് പരിക്കേറ്റു.ഇവരിൽ ഒരാളുടെ നില ഗുരുതരം.

ഉടുമ്പൻചോല താലൂക്കിൽ ഏലത്തോട്ടങ്ങളിൽ മരം ഒടിഞ്ഞുവീണുണ്ടായ അപകടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളിയടക്കം 3 പേർ മരണപ്പെട്ടത്.പരിക്കേറ്റ 4 പേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

ഇതോടെ മരിച്ചവരുടെ എണ്ണം 5 ആയി.മൺതിട്ടിയിടിഞ്ഞ് വീണ് വെള്ളത്തൂവലിലും ഏലപ്പാറയിലും ഓരോ മരണങ്ങൾ സംഭവിച്ചിരുന്നു.ദേവിയാർ പുഴയിൽ കാണാതായ മച്ചിപ്ലാവ് സ്വദേശി അഖിലിനെ ഇനിയും കണ്ടെത്താനിയിട്ടില്ല.ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലവസ്ഥ കേന്ദ്രം മുന്നറയിപ്പും നൽകിയിട്ടുണ്ട്.

മൈലാടുംപാറ, പൊന്നാങ്കാണി, തോണ്ടിമല എന്നിവിടങ്ങളിലെ ഏലത്തോട്ടങ്ങളിലാണ് മരങ്ങൾ ഒടിഞ്ഞ് വീണത്.നെടുങ്കണ്ടം മയിലാടുംപാറ സെന്റ.മേരീസ് എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്ന മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി(56), നെടുങ്കണ്ടം പൊന്നാങ്കാണിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി സോമ ലക്ര(60), തോണ്ടിമല എസ്റ്റേറ്റിൽ ചുണ്ടൻ സ്വദേശി ലക്ഷ്മി പാണ്ടി(65) എന്നിവരാണ് മരിച്ചത്.

മൈലാടുംപാറയിൽ ജോലിക്കിടെയാണ് മുത്തുലക്ഷ്മിയുടെ ദേഹത്തേക്ക് മരം വീണത്. ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. പൊന്നാങ്കാണിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹത്തേയ്ക്ക് മരം വീഴുകയായിരുന്നു.ഇരുവരുടേയും മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഒപ്പം ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി ബാജ്ജു കിൻഡോയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

തോണ്ടിമല എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികളുടെ ദേഹത്തേയ്ക്ക് വൻ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ലക്ഷ്മി മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.7 പേരാണ് തോട്ടത്തിൽ ജോലിയ്ക്കുണ്ടായിരുന്നത്. മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റിണ്ടുണ്ട്.രണ്ട് പേർ ഓടിമാറിതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.

പരിക്കേറ്റ മീന, സെൽവി, ദർശിനി എന്നിവരെ തേനി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ഇന്ന് ഉച്ചക്കഴിഞ്ഞ് മഴയ്ക്കൊപ്പം ശക്തമായ കാറ്റു വീശിയിരുന്നു.ഇതേ തുടർന്നാണ് മരം ഒടിഞ്ഞ് നിലം പതിച്ചത്.

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: