Uncategorized
ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ വ്യാജ ഒപ്പിട്ട് 20 ലക്ഷം തട്ടിയെടുത്തതായി പരാതി;പോലീസുകാരെ പ്രതിചേർത്ത് കേസെടുത്തു
നപടികകൾ കൃത്യമെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും പ്രസിഡന്റ്
ഇടുക്കി:ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ പൊലീസുകാർക്കെതിരെ കേസ്.ഇടുക്കി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇടുക്കി വാത്തിക്കുടി പടമുഖം കാനത്തിൽ സിജു നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.0116/24 നമ്പറായി തയ്യാറാക്കിയിട്ടുള്ള എഫ് ഐ ആറിൽ 6 പേരെ പ്രതി ചേർത്തിട്ടുണ്ട്.
സിപിഒ അജീഷ് ,പോലീസ് സഹകരണ സംഘത്തിന്റെ നിലവിലെ പ്രസിഡന്റ് സനൽ,സെക്രട്ടറി അഖിൽ,മുൻ പ്രസിഡന്റ് കെ കെ ജോസ്,സെക്രട്ടറി ,സെക്രട്ടറി ശശി, ഡിപിഒ ഓഫീസിലെ അക്കൗണ്ട് മീന കുമാരി എന്നിവരെയാണ് പ്രതി പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 2-ന് അജീഷ് സഹകരണ സംഘത്തിൽ സമർപ്പിച്ച അപേക്ഷയിൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെ മൂന്നാം ജാമ്യക്കാരന്റെ കോളത്തിൽ പേരെഴുതി വ്യാജ ഒപ്പിട്ടിട്ടുണ്ടെന്നും ഈ അപേക്ഷയിൽ സൊസൈറ്റി 20 ലക്ഷം രൂപ അനുവദിച്ച് നൽകിയിട്ടുണ്ടെന്നുമാണ് സിജുവിന്റെ പരാതി.
6802 രൂപ നെറ്റ് സാലറിയുള്ള അജീഷിന് മാസം 22639 രൂപ തിരച്ചടവ് വരത്തക്കവിധത്തിൽ,മീന കുമാരി അനുവദിച്ച് നൽകിയ സാലറി സർട്ടിഫിക്കറ്റ് മുഖേനയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും സിജു പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
അജീഷ് വായ്പ തിരച്ചടവിൽ വീഴ്ച വരുത്തിയതോടെ തനിയ്ക്കെതിരെ റിക്കവറി നടപടികൾ സ്വീകരിയ്ക്കുമെന്ന് സഹകരണ സംഘത്തിൽ നിന്നും അറയിച്ചിരുന്നെന്നും ഈ സമയം നിലവിലെ ഭാരവാഹികളെ കണ്ട് കാര്യം ധരിപ്പിച്ചെന്നും എന്നിട്ടും സംഭവത്തിൽ നടപടിയുണ്ടായില്ലന്നും സിജു പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എസ് ഐ ഷാജി എസ് നായർക്കാണ് അന്വേഷണ ചുമതല.പരാതിയിൽ ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്തുവരുന്നതിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
ഇത്തരം തട്ടിപ്പുകൾ മുമ്പും നടന്നിരിയ്ക്കാമെന്നും അതിനാൽ ഇതുവരെയുള്ള വായ്പ ഇടപാടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും മറ്റുമുള്ള ആവശ്യം അംഗങ്ങളിൽ ഒരു വിഭാഗം ഉന്നയിച്ചതായുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും ഔദ്യോഗീക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അപേക്ഷകൻ സ്റ്റേഷൻ എസ് എച്ച് ഒ മുഖേനയാണ് ശമ്പള സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിയ്ക്കുന്നതെന്നും ഇതു പ്രകാരം ബന്ധപ്പെട്ട അധികാരി അനുവദിയ്ക്കുന്ന സർട്ടിഫിക്കറ്റ് പ്രകാരമാണ് ലോൺ അനുവദിച്ച് നൽകിയിട്ടുള്ളതെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും പോലീസ് സഹകരണ സംഘം പ്രസിഡന്റ് സനൽ പറഞ്ഞു.
മൂന്ന് ജാമ്യക്കാരും അപേക്ഷനും സഹകരണ സംഘത്തിലെ രേഖകളിൽ ഒപ്പിട്ടാലെ തുക കൈമാറുകയുള്ളു.പോലീസുകാരാണെന്നുള്ളതുകൊണ്ട് തന്നെ ഒപ്പിടാൻ എത്തുന്നവരുടെ തിരിച്ചറിയിൽ രേഖകൾ വാങ്ങുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നില്ല.
.പരാതിക്കാരൻ വ്യാജ ഒപ്പ് വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചിരുന്നു.സഹകരണ സംഘത്തിലെ രേഖകൾ പ്രകാരം എല്ലാം കൃത്യമാണെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി.പോലീസിൽ പരാതി നൽകാനും നിർദ്ദേശിച്ചു.
സൊസൈറ്റിയിൽ 3000 ത്തോളം അംഗങ്ങളുണ്ട്.ഇതുവരെ ഇത്തരത്തിൽ ഒരുപരാതി ഉയർന്നതായി അറിവിൽ ഇല്ല.മാത്രമല്ല സൊസൈറ്റി അഭിമാനർഹമായ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്
വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റവാളി താനായാലും ശിക്ഷിക്കപ്പടണമെന്നാണ് നിലപാട്.അദ്ദേഹം കൂട്ടിച്ചേർത്തു.
Uncategorized
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന് ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
Uncategorized
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്