M4 Malayalam
Connect with us

Latest news

14 കാരിക്ക് നേരെ ഉടുമുണ്ട് പൊക്കി നഗ്നത പ്രദർശനം; പ്രവാസി അറസറ്റിൽ,സംഭവം പറവൂർ വടക്കെക്കരയിൽ

Published

on

പറവൂർ:സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോയിരുന്ന വിദ്യാർത്ഥിനിയുടെ അരികിൽ കാർ നിർത്തി,ഉടുമുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തിയ പ്രവാസി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ(42)യാണ് പോക്‌സോ കേസിൽ വടക്കേക്കര പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.സ്റ്റേഷൻ പരിധിയിലെ പ്രമുഖ സ്‌കൂളിൽ പഠിക്കുന്ന 14 കാരിയ്ക്കു നേരെയാണ് ഇയാൾ നഗ്‌നത പ്രദർശനം നടത്തിയത്.

വൈകിട്ട് സ്‌കൂൾ വിട്ട് വിദ്യാർത്ഥിനി തനിയെ നടന്നു പോകുന്നത് കണ്ട പ്രതീഷ് കാറിൽ പുറകെ ചെന്ന് വഴി ചോദിക്കാൻ എന്ന വ്യാജേന അടുത്ത് നിർത്തുകയും സമീപത്തേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം ഉടുമുണ്ട് പൊക്കിക്കാണിയ്ക്കുകയുമായിരുന്നു,

ഭയന്നുപോയ കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയും മതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പ്രതിഷ് പിടിയിലാവുന്നത്.ദീർഘകാലം പ്രവാസിയായിരുന്ന ഇയാൾ സമീപകാലത്താണ് നാട്ടിൽ താമസമാക്കിയത്.ഇയാൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളിയുടെ നിർദ്ദേശപ്രകാരം വടക്കേക്കര സിഐ സൂരജ് വി.സി,എസ് ഐ ഷെറി എം. എസ് എ.എസ് .ഐ മാരായ റസാഖ്,ഷൈൻ,ഗ്രേസി എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

 

1 / 1

Advertisement

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Latest news

അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം

Published

on

By

കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.

എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.

ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.

1 / 1

Continue Reading

Trending

error: