M4 Malayalam
Connect with us

Latest news

അഹല്യയ്ക്ക് അച്ഛനെ കാണണം, കൂട്ടുവരാമെന്ന് അർച്ചനയും; ഏലപ്പാറയിലെ വിദ്യാർത്ഥിനികൾ പോയത് ശിവകാശി ക്കെന്ന് പോലീസ്

Published

on

കട്ടപ്പന:9-ാം ക്ലാസുകാരി അഹല്യ പിതാവിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ 10-ാം ക്ലാസുകാരി അർച്ചന കൂടെ പോകാൻ സന്നദ്ധയായവുകയായിരുന്നെന്നും ഇരുവരും പോയത് ശിവകാശിയിലേയ്‌ക്കെന്നും പോലീസ് .

തിങ്കളാഴ്ച രാവിലെയാണ് ഏലപ്പാറ ഗവൺമെന്റ് സ്‌കൂളിൽ പഠിച്ചിരുന്ന ഇരുവരും നാട്ടിൽ നിന്നും ശിവകാശിയിലേയ്ക്ക് പുറപ്പെട്ടത്.സ്‌കൂളിലേയ്ക്ക് എന്നും പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്.

ക്ലാസിൽ എത്താത്തതിനെത്തുടർന്ന് സ്‌കൂൾ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് വിദ്യാർത്ഥിനികളെ കാണാതായ വിവരം പുറത്തറിയുന്നത്.തുടർന്ന് സ്‌കൂൾ അധികൃതർ വിവരം പീരിമേട് പോലീസിലും അറയിച്ചു.പെൺകുട്ടികൾ താമസിച്ചിരുന്നത് ഉപ്പുതറ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാൽ പിന്നാലെ ഇവിടെ മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിൽ ഇന്നലെ രാവിലെ കട്ടപ്പന ബസ്സ്സ്റ്റാന്റിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളെ കണ്ടെത്തി.തുടർന്ന് നടന്ന വിവരശേഖരണത്തിലാണ് പെൺകുട്ടികൾ തങ്ങളുടെ യാത്ര ലക്ഷ്യത്തെക്കുറിച്ചും പോയ സ്ഥലങ്ങളെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയത്.

അമ്മയുടെ അച്ഛൻ ബാലകൃഷ്ണനൊപ്പമാണ് അഹല്യ താമസിച്ചിരുന്നത്.അഹല്യയുടെ ചെറുപ്രായത്തിൽ തന്നെ പിതാവ് ജോലി അന്വേഷിച്ച് നാടുവിട്ടിരുന്നു.പിന്നീട് തിരച്ചുവന്നിരുന്നില്ല.ശിവകാശിയിൽ അച്ഛൻ ജോലി നോക്കുന്നുണ്ടെന്നുള്ള വിവരം താൻ മനസ്സിലാക്കിയിരുന്നെന്നും അതിനാലാണ് കൂട്ടുകാരിയെയും കൂട്ടി അവിടേയ്ക്ക് പോയതെന്നും അഹല്യ പോലീസിനോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

അഹല്യയുടെ കഴുത്തിൽക്കിടന്നിരുന്ന സ്വർണ്ണമാല ഏലപ്പാറയിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ വിറ്റിരുന്നു.ഇതുവഴി ലഭിച്ച 14500 രൂപയിൽ 9500 രൂപയ്ക്ക് മൊബൈൽ വാങ്ങി.ബാക്കി തുകയിൽ നിന്നാണ് ഇവർ യാത്രയ്ക്കായി പണം ചിലവഴിച്ചിരുന്നത്.

ആദ്യം തിരുവന്തപുരത്തിന് ബസ്സ് കയറി.ഇവിടെ നിന്നും കന്യാകുമാരി വഴി ശിവകാശിയിൽ എത്തി.ഇവിടെ പറ്റുന്നപോലെ അന്വേഷിച്ചെങ്കിലും അഹല്യയുടെ പിതാവിനെ കണ്ടെത്താനായില്ല.ഇതോടെ ഇവിടെ നിന്നും കമ്പം തേനി വഴി നാട്ടിലെത്തുന്നതിനായി പെൺകുട്ടികളുടെ നീക്കം.ഇതിന്റെ അവസാനഘട്ടത്തിലാണ് കട്ടപ്പന ബസ്സ്സ്റ്റാന്റിൽ കൂട്ടികൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ അകപ്പെടുന്നത്.

എങ്ങും തങ്ങാതെ യാത്ര ചെയ്തതാണ് ആപത്തിലൊന്നും പെടാതെ നാട്ടിലെത്താൻ കൂട്ടികൾക്ക് തുണയായതെന്നാണ് പോലീസിന്റെയും ഉറ്റവരുടെയും അനുമാനം.കുട്ടികൾ സുരക്ഷിതരായി നാട്ടിൽ എത്തിയത് പോലീസിനും വലിയൊരളവിൽ ആശ്വാസമായി.

കുട്ടികളെ കണ്ടെത്താൻ തലങ്ങും വിലങ്ങും ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടെയാണ് കട്ടപ്പന ബസ്റ്റാന്റിൽ അന്വേഷണ സംഘാംഗം കുട്ടികളെ കണ്ടെത്തുന്നത്.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: