Connect with us

Latest news

ഓണം പടിവാതിലില്‍; വിദേശ വിപണിയിലേയ്ക്ക് വിഭവങ്ങള്‍ എത്തിക്കാന്‍ നെട്ടോട്ടം,ആകര്‍ഷക ഇനങ്ങള്‍ പൂക്കളും പച്ചക്കറികളും

Published

on

തിരുവനന്തപുരം; രണ്ടാഴ്ചയ്ക്ക് അപ്പുറം എത്തുന്ന ഓണത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടും മലയാളികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

വസ്ത്രങ്ങള്‍ ,സദ്യവട്ടങ്ങള്‍ ,പൂക്കള്‍ അടക്കം ഓണത്തിനായി കരുതി വയ്‌ക്കേണ്ട വിഭങ്ങളെക്കുറിച്ചുള്ള കൂട്ടിക്കിഴിക്കലുകള്‍ വ്യാപകമാണ്.ഓണവിപണി കൊഴുപ്പിക്കാന്‍ വ്യാപാര മേഖലയിലും തകൃതിയായ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.

മറുനാടുകളിലും സ്ഥിതി വിഭിന്നമല്ല.ഓണം വിപണി ലക്ഷ്യമിട്ടുള്ള വിഭവങ്ങള്‍ കേരളത്തില്‍ നിന്നും വരും ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തും.വിവിധ രാജ്യങ്ങളില്‍ മലയാളി കൂട്ടായ്മകള്‍ ഓണത്തെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന ആഘോപരിപടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ചേന, ചേമ്പ്, കാച്ചില്‍, ഏത്തക്കായ, വെള്ളരി അടക്കം പെട്ടെന്ന് കേടുവരാത്ത പച്ചക്കറികളുമായുള്ള കണ്ടെയ്‌നര്‍ തിങ്കളാഴ്ച കൊച്ചി തുറമുഖത്തു നിന്നും ദുബായിലേയ്ക്ക് പുറപ്പെടും.

ഇത്തവണ പച്ചക്കറികള്‍ കയറ്റി അയയ്ക്കാന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ വരെ ഒരുക്കിയിട്ടുണ്ട്.ഗള്‍ഫ് വിപണിയിലേക്ക് മാത്രമായി എത്തുന്നത് ഏകദേശം 2200 ടണ്‍ പച്ചക്കറികളാണ്. ഇതില്‍ 60 ശതമാനവും യുഎഇയിലേക്കാണ്.

ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ പഴവും പച്ചക്കറിയും എത്തിക്കുന്നത് ലുലുവാണ്. ഗള്‍ഫിലെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രത്യേക ഓണവിപണിയും ലുലു ഒരുക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള ചരക്ക് കൂലി കുറവായതിനാല്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറികള്‍ കൊച്ചിയില്‍ നിന്നാണ് കപ്പല്‍ കയറ്റി പുറം രാജ്യങ്ങളിലേയ്ക്ക് വിടുന്നത്.അയക്കുന്നത്.

പൂക്കളം ഒരുക്കാന്‍ ടണ്‍ കണക്കിന് പൂക്കളാണ് വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത്.കേരത്തില്‍ പൂക്കളം മനോഹരമാവണമെങ്കില്‍ തമിഴനാട്ടില്‍ നിന്നും പൂക്കള്‍ എത്തണമെന്നതാണ് നിലവിലെ സ്ഥിതി.

ഓണ വ്യാപാരം ലക്ഷ്യമിട്ട് ഹോസൂര്‍, ബെര്ംഗളൂരു, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നു ശേഖരിക്കുന്ന 35 ടണ്‍ പൂക്കള്‍ പൂക്കളുടെ മൊത്ത വിതരണക്കാരായ പെരുമാള്‍ ഫ്‌ലവേഴ്‌സ് വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നുണ്ട്.

 

 

1 / 3
2 / 3
3 / 3

Latest news

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; ഓട്ടോ കുത്തി മറിച്ചിട്ടു,ചുഴറ്റിയെറിഞ്ഞ ഡ്രൈവർ മരിച്ചു,4 പേർക്ക് പരിക്ക്

Published

on

By

മൂന്നാർ;സ്‌കൂൾ വാർഷികം കഴി്ഞ്ഞ് മടങ്ങുകയായിരുന്ന കുടംബം സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുനേരെ കാട്ടാനയുടെ ആക്രമണം.ഓട്ടോ കുത്തി മറിച്ചിട്ടു.തെറിച്ചുവീണ ഡ്രൈവറെ തുബികൈക്ക് അടിച്ചും ചുഴറ്റിയെറിഞ്ഞും കൊലപ്പെടുത്തി.നാലുപേർക്ക് പരിക്കേറ്റു.

കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി46) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്ക് സമീപത്തുവച്ചാണ് ഓട്ടോയ്ക്ക് നേരെ ഒറ്റയാന്റെ ആക്രമണം ഉണ്ടായത്.

മൂന്നാറിൽ സ്‌കൂൾ വാർഷികത്തിൽ പങ്കെടുത്ത ശേഷം കന്നിമലയിലേയ്ക്ക് വരികകയായിരുന്ന കുടംബം സഞ്ചരിച്ചിരുന്ന ഓട്ടോ കാട്ടുകൊമ്പൻ കുത്തി മറിച്ചിടുകയായിരുന്നു.

ഓട്ടോയുടെ അടിയിൽപ്പെട്ട മണി എഴുന്നേൽക്കാൻ ശ്രമിയ്ക്കവെ ആന പാഞ്ഞെത്തി ആക്രമിയ്ക്കുകയായിരുന്നു.നാട്ടുകാർ ആനയെ വിരട്ടി ഓടിച്ചശേഷം സുരേഷ്‌കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.മൂന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

മണിയെ കൂടാതെ 4 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്.

ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം.

1 / 3
2 / 3
3 / 3

Continue Reading

Latest news

മകന്റെ ചവിട്ടേറ്റ് അമ്മ മരിച്ചു: കൊടും ക്രൂരത പുറത്തുകൊണ്ടുവന്നത് ഡോക്ടർ

Published

on

By

കായംകുളം:  മകന്റെ മർദനമേറ്റ മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്.

മരണവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് നിർണായ വിവരങ്ങൾ പുറത്തുവന്നത്. അമ്മയുടെ ശരീരത്തിൽ മർദ്ദനമേറ്റതായും തലയിൽ ഏറ്റ ക്ഷേദമാണ് മരണകാരണം എന്നുമാണ് ആലപ്പുഴ വണ്ടാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ.

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പലവട്ടം ചോദ്യം ചെയ്തതോടു കുട്ടിയാണ് ബ്രഹ്മദേവൻ കുറ്റം സമ്മതിച്ചത്.

കുടുംബ ക്ഷേത്രത്തിൽ വച്ച് മദ്യപിച്ച് എത്തിയ ശാന്തമ്മയെ മകൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും വീടിനുള്ളിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ മകൻ അമ്മയെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് ബ്രഹ്മദേവൻ പോലീസ് നൽകിയ മൊഴി.

ചവിട്ടുകൊണ്ട് വീണ ശാന്തമ്മയുടെ തല കട്ടിലിൽ ഇടിക്കുകയും ആകെ അവശയായ  ശാന്തമ്മ പിറ്റേന്ന് ഉണരാതെ വന്നതിനെ തുടർന്ന് മകൻ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തലകറങ്ങി വീണു എന്നാണ് ബ്രഹ്മദേവൻ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.എന്നാൽ പരിശോധനയിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.
സംഭവസ്ഥലം സന്ദർശിച്ച പോലീസുകാർ വീട്ടിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

1 / 3
2 / 3
3 / 3

Continue Reading

Latest news

സമഗ്ര ശിക്ഷ കേരളം ജില്ല കായികോത്സവം സമാപിച്ചു

Published

on

By

കോതമംഗലം;സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ല കായികോത്സവം സമാപിച്ചു.സമാപമ ദിവസമായ ഇന്ന് മാർ ബേസിൽ സ്‌കൂളിൽ ദീപശിഖ പ്രയാണത്തോടുകൂടി അത്ലറ്റിക് മത്സരങ്ങൾ നടന്നു.

രാവിലെ എട്ടുമണിയോടുകൂടി സബ് ഇൻസ്‌പെക്ടർ പോലീസ് കോതമംഗലം എബി ജോർജ് മാർച്ച് പാസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.കോതമംഗലം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിജോയ് പിറ്റി സല്യൂട്ട് സ്വീകരിച്ചു.

കോതമംഗലം ബിആർസിയുടെ 5 അത്ലറ്റുകളിൽ നിന്നുള്ള താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.റിലേ സ്റ്റാൻഡിങ് ലോങ്ങ് ജമ്പ് സ്റ്റാൻഡിങ് ത്രോ എന്നീ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

വ്യക്തിഗത മികവുകൾക്ക് മെഡലുകളും ഗ്രൂപ്പ് ഐറ്റങ്ങൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലകളും സർട്ടിഫിക്കറ്റുകളും ലഭിച്ചു.

മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും സംസ്ഥാനതലത്തിൽ സെലക്ഷൻ ലഭിച്ചു.4 30 ഓടുകൂടി രണ്ടുദിവസം നീണ്ടുനിന്ന മേള സമാപിച്ചു.

 

1 / 3
2 / 3
3 / 3

Continue Reading

Latest news

സമയം തെറ്റിയതിനെ ചോല്ലി തർക്കം: ബസ് ജീവനക്കാർ ബസ്സിനുള്ളിൽ ഏറ്റുമുട്ടി

Published

on

By

എറണാകുളം: കാലടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ജീവനക്കാരുടെ കൈയാങ്കളി. അങ്കമാലി കോലഞ്ചേരി റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസിലെ ജീവനക്കാരനായ എൽദോസിനാണ് മർദനമേറ്റത്.

അങ്കമാലി പെരുമ്പാവൂർ റൂട്ടിലെ മൈത്രീ ബസിലെ സ്വാകാര്യ  ജീവനക്കാരനായ അനീഷാണ് മർദിച്ചത്. സമയം തെറ്റി സർവീസ് നടത്തി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ഇരു ബസിലെയും ജീവനക്കാർ തമ്മിൽ രാവിലെ മുതൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നലെയാണ് ബസിനുള്ളിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.

പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടം സംബന്ധിച്ച പരാതികൾ നിലനില്കുന്നതിനിയടയിലാണ് ബസിനുള്ളിലെ ഇത്തരത്തിൽ ഒരു അതിക്രമം പുറത്തു വരുന്നത് .

1 / 3
2 / 3
3 / 3

Continue Reading

Latest news

13 കാരൻ തുങ്ങി മരിച്ച സംഭവം;രണ്ട് അധ്യാപകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

Published

on

By

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള 2 അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

ജുനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അധ്യാപകരായ ക്രിസ്തുദാസ്, ടീച്ചറായ രേഷ്മ എന്നിവർക്കതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തിട്ടുള്ളത്.

കേസെടുത്തതിന് പിന്നാലെ അധ്യാപകർ ഒളിവിൽ പോയി. ഇവർക്കതിരെ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തണമെന്നാണ് ആക്ഷൻ കൗൺസിലിന്റെയും കുടുംബത്തിന്റെയും ആവശ്യം.

കുട്ടിയുടെ സ്‌കൂളിലെ കായിക അധ്യാപകനാണ് ക്രിസ്തുദാസ്.ഈ മാസം 15 ന് വീട്ടിലെത്തിയ കുട്ടി സ്‌കൂൾ യൂണിഫോമിൽ തൂങ്ങി മരിക്കുകയായിരുന്നു.

ക്ലാസ്സിൽ വൈകി എത്തിയെന്ന് ആരോപിച്ച് അധ്യാപകൻ സഹപാഠികളുടെ മുന്നിൽ വച്ച് അപമാനിച്ചെന്നും ചൂരൽ പ്രയോഗം നടത്തിയെന്നും ഇതിൽ മനംനൊന്താണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത് എന്നായിരുന്നു വീട്ടുകാരുടെയും ബന്ധുക്കളുടെയും ആക്ഷേപം.

ഇതിന്റെ അടിസ്ഥാനത്തിൽ ആധ്യപകരായ ക്രിസ്തുദാസ് രേഷ്മ എന്നിവരെ മനനജ്‌മെന്റ് സസ്‌പെൻഡ് ചെയ്യ്തിരുന്നു.കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മാനേജ്മന്റ് നിഷേധിച്ചു.

വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

1 / 3
2 / 3
3 / 3

Continue Reading

Trending

error: