M4 Malayalam
Connect with us

Latest news

പരിലാലത്തെച്ചൊല്ലി തര്‍ക്കം, പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; ആസാം സ്വദേശികള്‍ പിടിയില്‍

Published

on

പെരുമ്പാവൂര്‍;മടിക്കലില്‍ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം.

ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയില്‍ മുക്‌സിദുല്‍ ഇസ്ലാം (31) ആസാം മുരിയാഗൗവില്‍ മുഷിദാ ഖാത്തൂന്‍ (31) എന്നിവരെ പെരുമ്പാവൂര്‍ പോലീസ് ആസാമില്‍ നിന്നും പിടികൂടി.

ഇവരുടെ പത്ത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഒക്ടോബര്‍ 8 ന് വൈകീട്ട് 6 മണിയോടെ മുടിയ്ക്കല്‍ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്.

തുണിയില്‍പ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയ നിലയിലായിരുന്നു മൃതദേഹം.പിന്നാലെ പോലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തു.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍,താമസിയ്ക്കുന്ന സ്ഥലങ്ങള്‍,ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിയ്ക്ക് അടുത്ത ദിവസങ്ങളില്‍ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം ആസാമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍പ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയില്‍ വന്നാണ് ഇവിടെ ഉപേക്ഷിച്ചത്.തുടര്‍ന്ന് അന്ന് തന്നെ ആസാമിലേക്ക് കടന്നു.

ആദ്യ വിവാഹം വേര്‍പെടുത്തി കേരളത്തില്‍ വന്ന് ഒരുമിച്ച് ജീവിക്കുയായിരുന്നു ഇവര്‍.പ്രസവ പരിചരണത്തിന് ആശുപത്രിയില്‍ പോയിരുന്നുമില്ല. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ ജോസി.എം ജോണ്‍സന്‍ , എ.എസ്.ഐമാരായ എന്‍ . കെ ബിജു, എന്‍.ഡി ആന്റോ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എ അബ്ദുള്‍ മനാഫ്, ജിഞ്ചു. കെ മത്തായി, പി. നോബിള്‍ , ശാന്തി കൃഷ്ണന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest news

വിഷ്ണുപ്രിയയുടെ കൊലപാതകം,പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

By

കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായിൽ പ്രണയത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പ്രതി കുറ്റക്കാരനാണെന്ന് കോടതി.

കുത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്തി(28) നെയാണ് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്.ശ്യാമിന്റെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗംവാദിച്ചപ്പോൾ വധശിക്ഷ നൽകണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.

പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ സമൂഹത്തിൽ അത് തെറ്റായ ഒരു സന്ദേശം നൽകുമെന്നും വാദിഭാഗം കൂട്ടിച്ചേർത്തു. കേസിൽ49 സാക്ഷികളാണ് ഉണ്ടായിരുന്നത്.

പിന്നാലെ വിഷ്ണു പ്രിയ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പ്രധാന തെളിവായി. കൂടാതെ കൂത്തുപറമ്പിൽ നിന്നും പ്രതി വാങ്ങിയ കൈ ഉറകളും കത്തിയും വാദിഭാഗം തെളിവായി കോടതിയിൽ സമർപ്പിച്ചു.

“കുറ്റക്കാരനല്ല,” നിരപരാതിയാണെന്നാണ് ശ്യാം ജിത്ത് കോടതിയിൽ പറഞ്ഞത്. ഇയാളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

പ്രണയത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ(23)നെ ഒക്‌ടോബർ 22, 2022ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കൊലപ്പെടുത്തിയത്.

അഞ്ചാം പാതിരയിലെ കൊലപാതകിയുടെ വേഷത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കൂട്ടുകാരനോട് വീഡിയോ കോളിൽ സംസാരിക്കവേ പെൺകുട്ടിയെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തുകയും ബോധം നഷ്ട്ടപെട്ട പെൺകുട്ടിയുടെ കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തുകയായിരുന്നു.

29 മുറിവുകളിൽ പത്തോളം മുറിവുകളാണ് മരണശേഷവും പെൺകുട്ടിയുടെ ശെരീരത്തിൽ പ്രതിയേൽപ്പിച്ചത്. കൊലപാതക ശേഷം ഓടി രക്ഷപെട്ട ശ്യാം ജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിന്റെ പരിസരത്ത് നിന്നും ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും, കൊലപാതകം നടക്കുന്നതിന് 2 മാസം മുൻപാണ് ഇവർ തെറ്റിപ്പിരിഞ്ഞതെന്നും, ഇതാണ് ശ്യാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

ഖത്തറിൽ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു.വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ 6 ദിവസമായി ജോലിക്ക് പോയിരുന്നില്ല.ഇത് മനസ്സായിലാക്കിയ ശ്യാംജിത്ത് ബന്ധുക്കൾ മരണവീട്ടിൽ പോയ സമയംവരെ കാത്തിരുന്നാണ് കൃത്യം നടത്തിയത്.

സഹോദരങ്ങൾ: വിപിന, വിസ്മയ, അരുൺ

Continue Reading

Latest news

കല്യാണം മുടങ്ങി: പ്രകോപിതനായ വരൻ 16 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Published

on

By

കർണാടക: മടിച്ചേരിയിൽ വിവാഹം നിരസിച്ച പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പ്രതിശ്രുത വരൻ.ബാലാവകാശ കമ്മീഷൻ വിവാഹം തടഞ്ഞാതിന് പിന്നാലെയാണ് ദാരുണമായ സംഭവം.

കൊലപാതകത്തിന് കാരണക്കാരനായ പ്രകാശൻ(30 ) എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്യ്തു. മടിച്ചേരിയിലെ സുർളാബീ ഗ്രാമത്തിലെ സുബ്രമണി മാതാകി ദമ്പതികളുടെ മകളായ മീനായാണ് അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്.

പെൺകുട്ടിയുടെ വിവാഹം കുടുബക്കാർ നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷൻ ചടങ്ങുകൾ തടയുകയായിരുന്നു.

ശൈശവ വിവാഹമാണെന്ന് പറഞ്ഞ് നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ നടപടി. ഇതിന് പിന്നാലെ കുടുബങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറി.

ഇന്നലെ രാത്രിയോടെയാണ് പ്രകാശൻ പെൺകുട്ടിയുടെ വീട്ടിലയത്തിയത്. മാതാപിതാക്കളുടെ മുൻപിൽ വച്ച് പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോകുകയും മുറ്റത്തിട്ട് കഴുത്തറുക്കുകയുമായിരുന്നു.  പെൺകുട്ടി തൽക്ഷണം മരിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരണപ്പെട്ട മീന. റിസൾട്ട് വന്നതിന്റെ സന്തോഷത്തിലിരിക്കുബോഴാണ് പെൺകുട്ടിയെ അതി ദാരുണമായ രീതിയിൽ കൊലപ്പെടുത്തിയത്.

Continue Reading

Latest news

പോലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു: കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ കേസ്

Published

on

By

കോഴിക്കോട്: പന്തിരങ്കാവ് കുളക്കരയിൽ പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപെടാൻ അനുവദിച്ച സംഭവം.കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് നൽകുന്ന സൂചന.

ഇന്നലെ രാത്രിയാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പലരും പ്രേദേശത്തെ വലിയ ഗുണ്ടകളാണെന്നും അധികം വൈകാതെ പിടിയിലാകുമെന്നാണ് പ്രതീക്ഷ എന്നും പന്തിരങ്കാവ് പോലീസ് വ്യക്തമാക്കി.

എറണാകുളം ഞാറാക്കൽ സ്റ്റേഷനിൽ നിന്നും മഫ്ത്തിയിലെത്തിയ പോലിസുകാർ പന്തിരാങ്കാവിൽ നിന്നും ഒരു പ്രതിയെ പിടികൂടിയിരുന്നു. വാഹനത്തിനുള്ളിൽ ഇയാൾ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാർ ഇടപെടുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്യ്തു. “പോലീസ് ആണെങ്കിൽ തെളിവ് എവിടെ” എന്ന് ചോദിച്ചായിരുന്നു ഇവർ വാഹനം തടഞ്ഞത്.

ഈ ബഹളത്തിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ നാട്ടുകാർ തടഞ്ഞ് വച്ച പോലീസുക്കാരെ പന്തിരങ്കാവ് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ രക്ഷപെടാൻ വഴിയൊരുക്കിയതിനും പോലീസ്ക്കാരുടെ ജോലി തടസ്സപെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രക്ഷപെട്ടയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Continue Reading

Latest news

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം

Published

on

By

ഡൽഹി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം.പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും തമ്മില്‍ എത്തിയത്.

എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച്‌ ആർ മേധാവിയാണ് കമ്ബനിയെ പ്രതിനിധികരിച്ച്‌ ചർച്ചയില്‍ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയൻ ചര്‍ച്ചയില്‍ നിലപാടെടുത്തു.

സിഇഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്ബനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്.

പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്ബനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്ബനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.

Continue Reading

Latest news

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ സ്വന്തം വാഹനവുമായി എത്തണം ; മന്ത്രി ഗണേഷ് കുമാ‍ര്‍

Published

on

By

തിരുവനന്തപുരം ; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം. ഇന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം.

കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ആർ.ടി.ഒമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച്‌ മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച്‌ ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സർക്കാർ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അത് തടസപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗണേഷ് ‌കുമാർ ആവശ്യപ്പെട്ടു.

Continue Reading

Trending

error: