Connect with us

Latest news

മോഷ്ടിക്കുന്നതിനിടെ പിടികൂടിയെന്നും തുടർന്ന് രക്ഷപെട്ടെന്നും മൊഴി,പോലീസ് ഇടപെടലിൽ തെളിഞ്ഞത് അരുംകൊല;ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Published

on

നെടുംങ്കണ്ടം;മോഷണശ്രമത്തിനിടയിൽ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നുമുള്ള വെളിപ്പെടുത്തൽ പോലീസ് ഇടപെടലിൽ പൊളിഞ്ഞു.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം.ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ.

സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫിനെ (56) കൊലപ്പെടുത്തിയ സംഭവത്തിൽ ചെമ്മണ്ണാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രനെ ഉടുംമ്പൻചോല പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ തന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ താൻ ജോസഫിനെ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടയിൽ മുഖത്ത് കടിച്ച ശേഷം ഇയാൾ ഓടി രക്ഷപെട്ടെന്നും രാജേന്ദ്രൻ പോലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ രാജേന്ദ്രന്റെ വീട്ടിൽ നിന്നും ഏകദേശം 150 മീറ്ററോളം അകലെ ജോസഫിന്റെ ജഡം കണ്ടെത്തുകയായിരുന്നു.ഇതിന് പിന്നാലെയാണ് ജോസഫ് പുലർച്ചെ അടുക്കളവാതിൽപൊളിച്ച് തന്റെ വീട്ടിൽ കയറിയെന്നും മോഷ്ടിക്കാൻ ശ്രമിച്ചെന്നും പിടിവലി നടന്നെന്നും മറ്റുമുള്ള വിവരങ്ങൾ രാജേന്ദ്രൻ പരിസരവാസികളുമായി പങ്കിട്ടത്.

കഴുത്തിൽ മുറുകെ പിടിച്ചതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് ജോസഫ് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

ഇടുക്കി എസ് പി കറുപ്പുസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ ഉടുമ്പൻചോല സിഐ ഫിലിപ് സാം,നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശക്തമായ ഇടപെടലാണ് സംഭവത്തിന് പിന്നിലെ ദൂരൂഹത അകറ്റുന്നതിനും പ്രതിയെ പിടികൂന്നതിനും വഴിതെളിച്ചത്.

‘വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്ത് ജോസഫ് അകത്ത് കടന്നത്.താൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണു.

ശബ്ദം കേട്ട് താൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയപ്പോൾ തമ്മിൽ തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപെട്ടു.’ഇതായിരുന്നു ജഡം കണ്ടെത്തിയതിന് പിന്നാലെ രാജേന്ദ്രൻ സ്ഥലത്തെത്തിയ പോലീസ് സംഘത്തോടും അയൽവാസികളോടും വെളിപ്പെടുത്തിയ സംഭവ പരമ്പരകളുടെ ഉള്ളടക്കം.

ഓടി രക്ഷപ്പെട്ട ജോസഫിനെ രാജേന്ദ്രൻ പിൻതുടർന്ന് പിടികൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അനുമാനം.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.ഇന്നലെ രാത്രി അറസ്റ്റുരേറപ്പെടുത്തിയെന്നും തെളിവെടുപ്പിനും വിശദമായ മൊഴിയെടുക്കലിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറയിച്ചു.

ജഡം കണ്ടെത്തിയ ചൊവ്വാഴ്ച പുലർച്ചെ ജോസഫ് വീട്ടിൽ എത്തിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് രാജേന്ദ്രൻ അയൽവാസികളെ സമീപിച്ചതായും ഏതാനും ചിലർ തിരച്ചിലിനിറങ്ങിയിരുന്നെന്നും മറ്റുമുള്ള ഊഹാഭോഗങ്ങൾ പ്രചരിച്ചിരുന്നു.

ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.ഒരു പക്ഷം ഇത് ഒരു ആൾക്കൂട്ട ആക്രമണത്തെത്തുടർന്നുള്ള കൊലപാതകം ആകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: