M4 Malayalam
Connect with us

Latest news

കൊടുംകുറ്റവാളി ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടു; കൊലപാതകം അടക്കം 53 കേസുകളില്‍ പ്രതി, പിടികൂടുന്നതിനുള്ള നീക്കം വിഫലം

Published

on

മറയൂര്‍;കസ്റ്റഡിയില്‍ നിന്നു രക്ഷപെട്ട കൊടുംകുറ്റവാളിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം വിഫലം.

മറയൂരിലെ വീട് കവര്‍ച്ച കേസിലെ മുഖ്യപ്രതിയും തമിഴ് നാട്ടില്‍ നിന്നുള്ള കൊടും കുറ്റവാളികളില്‍ ഒരാളുമായ മുപ്പടാതി അമ്മന്‍ കോവില്‍ സ്ടീറ്റ് സ്വദേശി ബാലമുരുകന്‍ (33) ആണ് പോലിസ് കസ്റ്റഡിയില്‍ നിന്നും തന്ത്രപരമായി രക്ഷപെട്ടത്.

മറയൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമയായ കോട്ടക്കൂളം സതീശന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും പത്തടിപ്പാലം പുഷ്പാഗതന്റെ വീട്ടില്‍ നിന്നും നായ്കുട്ടികളെ മോഷ്ടിച്ച സംഭവത്തിലും പങ്കാളികളായ ബാലമുരുകന്‍ ഉള്‍പ്പെടെ 4 അംഗ സംഘത്തെ ഓഗസ്റ്റ് 12-ന് നാട്ടുകാരുടെ സഹായത്തോടെ മറയൂര്‍ പോലീസ് പിടികൂടിയിരുന്നു.

തുടര്‍ന്ന് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ദേവികുളം കോടതിയില്‍ ഹാജരാക്കി,റിമന്റ് ചെയ്തിരുന്നു.കേസിന്റെ തുടര്‍ അന്വേഷണത്തിനായി ബാലമുരുകനെ അഞ്ച് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

മറയൂര്‍ എസ് ഐ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള പോലിസ് സംഘം ഇയാളെയും കൂട്ടി തമിഴ്നാട് തിരുനെല്‍വേലിയിലെ അന്വേഷണത്തിന് ശേഷം തിരികെ വരുംവഴി ഞാറാഴ്ച ഉച്ചക്ക് 1 മണിയോടെ ഇയാള്‍ പോലീസ്് സംഘത്തെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു.

കൊടൈക്കനാല്‍ റോഡിലെ ടോള്‍ ഗേറ്റില്‍ വച്ച് മൂത്രമൊഴിക്കാണെന്ന് പറഞ്ഞതനുസരിച്ച് പോലീസ് സംഘം ശുചിമുറിയില്‍ എത്തിച്ചതിന് പിന്നാലെയാണ് ബാലമുരുകന്‍ കടന്നു കളഞ്ഞത്.

ബാലമുരുകന്‍ തമിഴ്‌നാട്ടില്‍ കൊലപാതകം,കവര്‍ച്ച, മോഷണം ,അക്രമണം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയായാണെന്നാണ് പോലീസ് നടത്തിയ പ്രാഥമീക അന്വേഷണണത്തില്‍ വ്യക്തമായയിട്ടുള്ളത്.

സംഭവത്തെ തുടര്‍ന്ന് മറയൂര്‍ എസ് ഐ അശോക് കുമാര്‍ തമിഴ്‌നാട് അമ്മനയ്ക്കന്നൂര്‍ പോലീസില്‍ പരാതി നല്‍കി.ബലമുരുകനെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ലന്നാണ് ലഭ്യമായ വിവരം.

 

Latest news

മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പത്മജ

Published

on

By

തൃശൂർ ;  കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പത്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു  പത്മജയുടെ പ്രതികരണം.

തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു.

പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പത്മജ പറഞ്ഞു.

ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ്‌ വിട്ടതെന്നും  പത്മജ. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്.

ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും തന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും  അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പത്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്.

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

Continue Reading

Latest news

സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം ; ശക്തമായ തിരമാല റോഡിലേക്ക് കയറി

Published

on

By

തിരുവനന്തപുരം ; കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി.തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു.

ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. അതേസമയം, കള്ളക്കടല്‍ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.

റെഡ് അലര്‍ട്ടിന് പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പുറത്തിറക്കിയിരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം. ഇന്നലെ രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനിടെയാണ് അഞ്ചു തെങ്ങില്‍ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

Latest news

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം ; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്

Published

on

By

തിരുവനന്തപുരം ; കെ എസ്‌ ആര്‍ ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്.മേയർക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ചുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്.ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എം.എല്‍.എയുമായ സച്ചിൻദേവ് എന്നിവരും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യദുവുമായി തർക്കമുണ്ടാകുന്നത്.

തൊട്ടടുത്തദിവസം യദു ഇരുവർക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂർ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

Latest news

നീറ്റ് പരീക്ഷ ഇന്ന് ; രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 23.81 ലക്ഷം പേര്‍

Published

on

By

ഡൽഹി ; മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് ഇത്തവണ അപേക്ഷിച്ചത്.പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല.

മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

Continue Reading

Latest news

ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ വഴി മാത്രം

Published

on

By

തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം.

തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം.

സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.

 

Continue Reading

Trending

error: