Connect with us

Latest news

മരണത്തിന്റെ വക്കോളമെത്തി, വീണ്ടും ജീവിതത്തിലേക്ക് ;ചികത്സയ്ക്കും പഠനത്തിനും മാർഗ്ഗമില്ല,11 കാരി നേരിടുന്നത് സമാനകൾ ഇല്ലാത്ത പ്രതിസന്ധി

Published

on

അടിമാലി;ദേഹത്ത് ആസിഡ് വീണ്് ഗുരുതരമായി പൊള്ളലേറ്റ് മരണത്തിന്റെ വക്കോളം എത്തി,മാസങ്ങൾ നീണ്ട ചികത്സയുടെ ഫലമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ 11 കാരി ഇന്ന് നേരിടുന്നത് സമാനകൾ ഇല്ലാത്ത പ്രതിസന്ധി.

മാതാപിതാക്കൾ നഷ്ടപ്പെട്ട മണിക്കുട്ടി,മുത്തശി ഗീതയുടെ സംരക്ഷണയിലാണ് ഇപ്പോൾ കഴിയുന്നത്.വയനാട് കൊട്ടിയൂർ പള്ളത്ത് സിനിൽകുമാർ -മിജിത ദമ്പതികളുടെ മകളാണ് മണിക്കുട്ടി.യഥാർത്ഥ പേര് അളകനന്ദ.

ഇതിനകം തന്നെ മണിക്കൂട്ടിയുടെ ചികത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി.ചികത്സയ്ക്കും പഠനത്തിനും മറ്റുമായി ഇനിയും വലിയൊരുതുക ആവശ്യമാണെന്നും സുമനസുകളുടെ സഹായം മാത്രമാണ് പ്രതീക്ഷയെന്നും ഗീത പറയുന്നു.

കാക്കവയൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായാണ് അളകനന്ദ.രണ്ട് മാസത്തോളം മണിക്കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലായിരുന്നു.നിലവിൽ അടിമാലിയിലെ ജോർജ്ജ് വൈദ്യനാണ് മണിക്കുട്ടിയുടെ ചികത്സ കാര്യങ്ങൾ നോക്കുന്നത്.

മുഖത്തിന്റെ ഒരുവശം മുതൽ കാൽപാതം വരെ പൊള്ളലേറ്റിരുന്നു.പൊള്ളൽ ഏറ്റതിനെത്തുടർന്ന് വെന്തുപോയ ശരീര ഭാഗങ്ങളിലെ മുറിവുകൾ ഉണങ്ങി.വേദന പാടെ മാറി.എത്രയും വേഗം സ്‌കൂളിലെത്തി പഠിപ്പ് തുടരണമെന്നും വളർന്ന് വലുതായി ജോലി സമ്പാദിച്ച് മുത്തിശിയെയും സഹോദരനെയും സംരക്ഷിക്കണമെന്നുമെന്നുമൊക്കെയാണ് ഈ മിടുക്കിയുടെ ആഗ്രഹം.

ചികത്സയുടെ കാര്യത്തിൽ ഇതുവരെ താൻ പണം വാങ്ങിയിട്ടില്ലന്നും ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി,താമസ സൗകര്യം ഏർപ്പെടുത്തി ചികത്സ നൽകി വരികയാണെന്നും ജോർജ്ജ് വൈദ്യർ പറയുന്നു.

സൻമനസുള്ളവരുടെ സഹായം ലഭിച്ചാൽ മാത്രമെ മണിക്കുട്ടിയുടൈ ചികത്സയും പഠനവും ഭാവി ജീവിതവും സുരക്ഷിതമാക്കാനാവു എന്നതാണ് നിലവിലെ സ്ഥിതി.ജോർജ്ജ് വൈദ്യർ പറഞ്ഞു.
Geetha/Alakananda,A/C No.120441200920379, IFSE:IDUK0000044,Kerala Bank , Adimali Branch
Google pay :9526675392(സുജിത രാജേഷ് )

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: