Latest news
വീടിരുന്നിടത്ത് കാണാനുള്ളത് മൺകൂന, കുടയത്തുരിലേത് നടുക്കുന്ന ദുരന്തം; മരണപ്പെട്ടത് ഒരു കുടുംബത്തിലെ 5 പേർ

തൊടുപുഴ;വീടിരുന്നിടത്ത് കാണാനുള്ളത് മൺകൂന.എങ്ങും നെഞ്ചകം പിളർക്കുന്ന ദൃശ്യങ്ങൾ. ചിറ്റടിച്ചാലിൽ സോമന്റെയും കുടുബാംഗങ്ങളുടെ വേർപാട് താങ്ങാനാവാതെ ഉറ്റവർ.കുടയത്തൂരിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത് ഒരു കുരുന്നിന്റെ അടക്കം 5 ജീവനുകൾ.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കുടയത്തൂർ മലയിൽ ഉരുൾപൊട്ടിയത്.രാത്രിയിൽ മഴയും കാറ്റുമുണ്ടായിരുന്നു.പുലർച്ചെ ഒരു ഇരമ്പൽ കേട്ടാണ് മാളിയേക്കൽ കോളനിയിലെ നിവാസികളിൽ ചിലർ ഉണർന്നത്.ഒപ്പം മലമുകളിൽ നിന്നും കല്ലുകൾ താഴേയ്ക്ക് പതിക്കാനും തുടങ്ങി.ഒച്ചകേട്ട് എഴുന്നേറ്റവർക്ക് എനന്താണ് കാര്യമെന്ന് പെട്ട് വ്യക്തമായില്ല.പിന്നീട് മലവെള്ളം താഴേയ്ക്ക് ഒഴുകി എത്തിയതോടെയാണ് ഉരുൾപൊട്ടലാണെന്ന്് ഇവർക്ക് ബോദ്ധ്യമായത്.
നിമഷങ്ങൾക്കുള്ളിൽ വൈദ്യുതിപ്രവാഹവും നിലച്ചു.തുടർന്ന് ടോർച്ചുമായി സ്ഥിതിഗതികൾ വിലയിരുത്താൻ ഇറങ്ങിയവർ ചിറ്റടിച്ചാലിൽ സോമന്റെ വീടിരുന്ന ഭാഗത്ത് എത്തിയപ്പോൾ കണ്ട് കാഴ്ച ഹൃദയഭേതകമായിരുന്നു.വീടിരുന്നതിന്റെ അടയാളം പോലും അവിടെ ഇല്ലായിരുന്നു.
സോമൻ(52),ഭാര്യ ഷിജി(51)മകൾ ഷിമ(29)മകൻ ദേവാക്ഷിത്(5)അമ്മ തങ്കമ്മ(80)എന്നിവർ മണ്ണിനടിയിൽപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് വന്നവർക്ക് ബോദ്ധ്യമായി.പിന്നെ കഴിയാവുന്നിടത്തെല്ലാം ഇവർ ദുരന്തം അറയിച്ചു.

പുലർച്ചെ 5 മണിയോടുത്ത് ആരംഭിച്ച് രക്ഷപ്രവർത്തനം ആവസാനിക്കുന്നത് 12 മണിയോടുത്താണ്.5 പേരുടെയും ജഡങ്ങൾ വീടിന് സമീപത്തുനിന്നും ലഭിച്ചു.തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.കുടയത്തൂർ പ്രാഥമീക ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് ഒന്നര മണിക്കൂറോളം പൊതുദർശനിത്തിനും സൗകര്യം ഒരുക്കിയിരുന്നു.
ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും പ്രദേശവാസികൾ ഇനിയും മുക്തരായിട്ടില്ല.ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് 4 കുടുബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മന്ത്രിമാരായ കെ രാജൻ ,റോഷി അഗസ്റ്റിൻ ,ഡീൻ കുര്യക്കോസ് എംപി എന്നിവരും വിവധ രാഷ്ട്രീയ പാർട്ടി നേതാക്കളും,സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ വലിയൊരുജനക്കൂട്ടം അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. തൊടുപുഴ നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിൽ സംസ്കാരം നടത്തി.
രക്ഷപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങൾക്ക് പുറമെ വിവിധ സന്നദ്ധസംഘടനപ്രവർത്തകരും നാട്ടുകാരും പങ്കാളികളായി.ജില്ലകളക്ടറും എസ് പിയും പ്രവർത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് രാവിലെ മുതൽ ദുരസ്ഥത്ത് ഉണ്ടായിരുന്നു.
Latest news
ബീഎൽറാം സാധരണ നിലയിലേയ്ക്ക് ;അരിക്കൊമ്പൻ കാടുകയറി, വനത്തിലേയ്ക്ക് നീങ്ങാൻ മടിച്ച് ആനക്കൂട്ടം, ഭീതിവേണ്ടെന്ന് വനംവകുപ്പും

മൂന്നാർ;അരിക്കൊമ്പൻ കാടുകയറി.കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കൂട്ടത്തിന്റെ നീക്കം മന്ദഗതിയിൽ.ബിഎൽറാമിൽ ജനജീവിതം സാധാരണ നിലയിലെന്നും ജാഗ്രത തുടരുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടത്തെ തുരത്താൻ ആർ ആർ ടി സംഘം പരിശ്രമിച്ചുവരികയായിരുന്നു.പ്രദേശത്ത് നാശനഷ്ടങ്ങൾ വിതച്ചിരുന്ന അരികൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് ദൗത്യസംഘം കാടുകയറ്റിയത്.കുഞ്ഞുങ്ങളും പിടകളും ഉൾപ്പെടെ 10 എണ്ണം വരുന്ന കൂട്ടത്തെ കാടുകയറ്റുന്നതിനുള്ള നീക്കം ഇനിയും വിജയിച്ചിട്ടില്ല.
പന്നിയാർ എസ്റ്റേറ്റിൽ നിലയുറപ്പിരുന്ന ആനക്കൂട്ടം പത്തേക്കർ ഭാഗത്തേയ്ക്ക് മാറിയതായിട്ടാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് ആനക്കൂട്ടം വേഗത്തിൽ കാട്ടിലേയ്ക്ക് മടങ്ങാൻ കൂട്ടാക്കാത്തത് എന്നാണ് ആർ ആർ ടി സംഘത്തിന്റെ നിഗമനം.
ഒരാഴ്ചയോളമായി പന്നിയാർ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ആനക്കൂട്ടം എത്തിയിരുന്നു.പന്നിയാർ എസ്റ്റേറ്റിൽ വച്ച് ഫോറസ്റ്റ് വാച്ചർ ശക്തിവേലൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ റേഷൻകട രണ്ട് തവണ ആന തകർത്തിരുന്നു.

നാട്ടുകാർ അരിക്കൊമ്പൻ എന്ന് പേരിട്ടിട്ടുള്ള കാട്ടുകൊമ്പനാണ് റേഷൻകട തകർത്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.വീടും കടകളുമെല്ലാം തകർത്ത് അരിതിന്നുന്ന രീതി തുടർന്നുവരുന്നതിനാലാണ് ഈ ആനയെ നാട്ടുകാർ അരിക്കൊമ്പൻ എന്ന് വിളിച്ച് തുടങ്ങിയതെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിയ്ക്കുന്ന വിവരം.
രണ്ടുദിവസത്തിനുള്ളിൽ ബിഎൽറാം പ്രദേശത്ത് അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തിരുന്നു.പ്രദേശവാസികളായ ബെന്നി,ഷൺമുഖവേൽ എന്നിവരുടെ വീടുകൾക്കാണ് ആനആക്രണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.
വീടുകളുടെ കേടുപാടുകൾ പരിഹരിയ്ക്കുന്നതിന് വനംവകുപ്പധികൃതർ ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.
Latest news
കാട്ടുകൊമ്പനെ ശകാരിച്ച് കാടുകയറ്റി താരമായി, ജീവന്‍പൊലിഞ്ഞത് ആന ആക്രമണത്തില്‍; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന് ദാരുണാന്ത്യം

മൂന്നാര്‍;സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍താരം ,ഫോര്‍സ്റ്റ് വാച്ചര്‍ ആനയിറങ്ങല്‍ അയ്യപ്പന്മുടി സ്വദേശി ശക്തിവേല്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഞെട്ടല്‍ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.
ഇന്ന് ഉച്ചയോടെ പന്നിയാര്‍ എസ്റ്റേറ്റിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.രാവിലെ പാതയോരത്ത് ശക്തിവേലിന്റെ സ്കൂട്ടര്‍ ഇരിയ്ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.ഏറെ നേരമായിട്ടും സ്കൂട്ടര്‍ എടുക്കാന്‍ ആള് തിരകെ എത്താതിരുന്നതിനെത്തിടര്‍ന്ന് ഇവരില്‍ ചിലര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.
ആനയുടെ കുത്തും ചവിട്ടും ഏറ്റാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനയും വ്യക്തത വരുത്താനായിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം.
ഇന്നലെ രാത്രി ഈ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നെന്നും ഇത് മനസ്സിലാക്കി,ആനക്കൂട്ടിന്റെ സഞ്ചാരപദം തേടിയായിരിക്കാം ശക്തിവേല്‍ ഈ ഭാഗത്തെത്തിയതെന്നും തിരച്ചിലിനടയില്‍ ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടിരിയ്ക്കാമെന്നുമാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.

മേഖലയില്‍ ആനകളുമായി ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകിയിരുന്ന വാച്ചര്‍മാരില്‍ ഒരാളായിരുന്നു ശക്തിവേല്‍.ശാന്തന്‍പാറ -പൂപ്പാറ റോഡില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ ശക്തിവേല്‍ ശക്തിവേല്‍ ശകാരിച്ച് കാട്ടിലേയ്ക്ക് കയറ്റിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായരുന്നു.
Latest news
പൂജയുടെഭാഗമെന്ന് പറഞ്ഞ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗീക അതിക്രമം; മാറാടിയിലെ “സിദ്ധൻ” അമീർ പിടിയിൽ

കോലഞ്ചേരി:മന്ത്രവാദ പൂജയെന്ന പേരിൽ പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തുനിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി.തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി ചുറ്റിക്കറങ്ങുകയായിരുന്നു.

നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷാലയം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന.
ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാർ, മുരളീധരൻ , ജിഷ മാധവൻ, എസ്.സി.പി.ഒ മാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Latest news
മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടു; ജോഷി അറയ്ക്കലിന് ആദരം

കോതമംഗലം: മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ജോഷി അറയ്ക്കലിന് വ്യാപാരി വ്യവസായി സമിതിയുടെ ആദരം.
വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമർ ഉപഹാരം സമർപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എം യു അഷറഫ് അധ്യക്ഷനായി.
ആന്റണി ജോൺ എംഎൽഎ ,സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ, പ്രസിഡന്റ് റോബിൻ വൻനിലം ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കെ എം പരീത് ,കെ എ നൗഷാദ് , സി ഇ
നാസർ ,കെ എം ബഷീർ, കെ എ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Latest news
അലിയും അബിലിയും മുങ്ങിമരിച്ചത് ബന്ധുക്കളുടെ കണ്മുന്നില്;ദുരന്തം കുളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍, സങ്കടക്കടലായി കുട്ടമ്പുഴ

കോതമംഗലം:കുട്ടമ്പുഴ പുഴയിൽ ബന്ധുക്കളായ കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകിട്ട് പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് വീട്ടിൽ അഷറഫിന്റെ മകൻ അലി (17), വണ്ണപ്പുറം കലയത്തിങ്കൽ വീട്ടിൽ ഷംസുദീന്റെ മകൻ ആബിലി (14) എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും അപകടത്തിൽപ്പെട്ട ഉടൻ കൂടെയുണ്ടായിരുന്നവർ രക്ഷിയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.കുട്ടമ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

-
News12 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News11 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News11 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news8 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news7 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News1 year ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News1 year ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Film News1 year ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ