M4 Malayalam
Connect with us

News

പിറക്കുന്നത് ജീവനോടെയെങ്കില്‍ സംരക്ഷിയ്ക്കണം;10 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിന് കോടതിയുടെ അനുമതി

Published

on

കൊച്ചി; ആരോപണം സത്യമാണെങ്കില്‍,ലജ്ജിതനാകുകയാണ്.സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തണം. കുറ്റവാളി പിതാവാണ്.നിയമത്തിന് അറിയാവുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും.കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈ കേസില്‍ ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നത്.

സ്വന്തം പിതാവില്‍ നിന്നും ഗര്‍ഭിണിയായാ 10 പത്തുവയസ്സുകാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി കൊണ്ടുള്ള വിധി പുറപ്പെടുവിച്ച ശേഷം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ നിരീക്ഷണം ഇങ്ങിനെ.

ജീവനോടെയാണ് കുഞ്ഞ് ജനിക്കുന്നതെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു.

ഗര്‍ഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുഞ്ഞ് രക്ഷപ്പെടാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നും നവജാതശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോര്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്.പത്തുവയസ്സുമാത്രമുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ സങ്കീര്‍ണതകളും കോടതി പരിഗണിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ നിയമപ്രകാരം വേണ്ടതു ചെയ്യാന്‍ പെണ്‍കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്ക് കോടതി അനുമതി നല്‍കി. മറ്റു സ്‌പെഷലിസ്റ്റുകളില്‍നിന്ന് വിദഗ്ധ മെഡിക്കല്‍ സഹായം വേണമെങ്കില്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാം. ഡയറക്ടര്‍ ആവശ്യമായതു ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

മാതാപിതാക്കള്‍ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയോ, അവര്‍ക്കതിന് സാധ്യമല്ലാത്ത നിലയിലോ ആണെങ്കില്‍ സംസ്ഥാനവും ഏജന്‍സിയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണം. മെഡിക്കല്‍ പിന്തുണയും ന്യായമായി സാധിക്കുന്ന സൗകര്യങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ബോംബൈ ഹൈക്കോടതി സമാനമായ സാഹചര്യത്തിലുള്ള കേസ് പരിഗണിച്ചിട്ടുണ്ടെന്നും കുട്ടി ജീവിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ക്ഷേമത്തിനായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് നിയമപ്രകാരം അനുമതിയുള്ളത്. ഈ സമയ പരിധി കഴിഞ്ഞതിനാലാണ് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭാവസ്ഥയിലാകാനും പ്രസവിക്കാനുമുള്ള മാനസികാവസ്ഥയില്‍ അല്ല പെണ്‍കുട്ടിയെന്നു ഹര്‍ജിയില്‍ വ്യക്തമാക്കി.

 

1 / 1

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

1 / 1

Continue Reading

Latest news

പാറമ്പുഴ കൂട്ടകൊലപാതകം: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, 20 വർഷം ഇളവില്ലാതെ തടവ് അനുഭവിക്കാനും വിധി

Published

on

By

കൊച്ചി: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈകോടതി ഉത്തരവ്. പ്രതി നരേന്ദ്ര കുമറിന് 20 വർഷം ഇളവില്ലാതെ തടവുശിക്ഷ വിധിച്ചു.

2015 മേയ് 16ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ കൊലപ്പെടുത്തിയതായാണ് കേസ്.

സംഭവവുമായി ബന്ധപെട്ട് വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26)നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു.വിചാരണാവേളയിൽ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നാലെ ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ ഹൈക്കോടതിയുടെ ഉത്തരവും ശരിവച്ചു. എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നതും ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയത്.

1 / 1

Continue Reading

Trending

error: