M4 Malayalam
Connect with us

Latest news

വോട്ട് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നർക്ക് മാത്രം, സഭ കർഷകർക്കൊപ്പം; ബിഷപ്പ് മാർ ജോർജ്ജ് മഠത്തിൽകണ്ടത്തിൽ

Published

on

കോതമംഗലം; വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കുവേണ്ടി നില കൊള്ളുന്നവരെ വിജയിപ്പിക്കാനായിരിക്കണം വോട്ടുചെയ്യേണ്ടതെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിൽകണ്ടത്തിൽ.

കർഷകരെ രക്ഷിയ്ക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല.ഇതുവരെയുള്ള അനുഭവം അങ്ങിനെയാണ്.കർഷകർ നാടിന്റെ നട്ടെല്ലാണെന്നൊക്കെ എല്ലാവരും പറയും ,ഈ നട്ടെല്ലിനെ സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്വം പലരും മറന്നുപോകുന്നു.അദ്ദേഹം വിശദമാക്കി.

കാട് വന്യമൃഗങ്ങൾക്കും നാട് മനുഷ്യമനും എന്ന മുദ്രാവാക്യമുയർത്തി കോതമംഗലം രൂപത സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗങ്ങൾ വനത്തിൽ കഴിയണം.മനുഷ്യർക്ക് ഈ നാട്ടിൽ കഴിയുവാനുള്ള സ്വാതന്ത്ര്യം വേണം.വന്യമൃഗങ്ങളുടെ ശല്യവും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാനസീക പീഡനവും നേരിടുന്നവർ ഏറെയാണ്.ഇവർക്കായി നിയമ സാഹായം ലഭ്യമാക്കാൻ സഭയ്ക്ക് കീഴിൽ ലീഗൽ സെൽ രൂപീകരിയ്ക്കും.

വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നാശനഷ്ടം നേരിടുന്നവർക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ ട്രൈബ്യൂണൽ രൂകരിയ്ക്കണം.നാലും അഞ്ചും വർഷമായി നഷ്ടപരിഹാരത്തിനായി കാത്തിരിയ്ക്കുന്നവർ ഏറെയാണ്.അദ്ദേഹം കൂട്ടിച്ചേർത്തു.

കോതമംഗലം കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കോതമംഗലം ഡിഎഫ്ഒ ഓഫീസിലേയ്ക്ക് നടത്തിയ റാലിയിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ പങ്കാളികളായി.

രൂപത സിഞ്ചെല്ലൂസ് മോൺപയസ് മലേക്കണ്ടത്തിൽ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.സമാപന സമ്മേളനത്തിൽ വികാരി ജനറാൾ ഫാ.ഫ്രാൺസീസ് കീരംപാറ,രൂപത ചാൻസലർ ഫാ.ജോസ് കുളത്തൂർ,വ്യാപാരി വ്യവസായി ഏകോപനസമതി ഇടുക്കി ജില്ല വർക്കിംഗ് പ്രസിഡന്റ് വിനോദ് കെ ആർ,കത്തോലിക്ക കോൺഗ്രസ് മേഖല പ്രസിഡന്റ് സണ്ണി കടുത്താഴെ,ഷൈജു ഇഞ്ചയ്ക്കൽ, ജോസ് പുതിയേടം തുടങ്ങിയവർ പ്രസംഗിച്ചു.

 

 

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: