M4 Malayalam
Connect with us

Latest news

നയം വ്യക്തമാക്കി കോതമംഗലം ബിഷപ്പ്,നെഞ്ചിടിപ്പോടെ മുന്നണികൾ; മനുഷ്യവകാശ സംരക്ഷണ റാലി രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായി

Published

on

കോതമംഗലം: കോതമംഗലം രൂപത സംഘടിപ്പിച്ച മനുഷ്യവകാശ സംരക്ഷണ റാലി രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ള മുന്നറിയിപ്പെന്ന് സൂചന.റാലിയുടെ സമാപന സമ്മേളനത്തിർ കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിൽക്കണ്ടത്തിൽ  നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ ചിലതൊക്കെ രാഷ്ട്രീയ -ഭരണ നേതൃത്വങ്ങളുടെ കുറിയ്ക്കുകൊള്ളുന്നതായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പ്രസംഗത്തിൽ വനംവകുപ്പിന്റെ നിലപാടുകളിൽ അമർഷവും കർഷകരോടുള്ള രാഷ്ട്രിയ പാർട്ടികളുടെ ഇടപെടലുകളിൽ വിയോജിപ്പും ബിഷപ്പ് പ്രകടമാക്കിയിരുന്നു.ഭരണ നേതൃത്വങ്ങളുടെ പിടിപ്പുകേടാണ് പ്രശ്‌നങ്ങൾക്ക് മുഖ്യകാരണമെന്നും ബിഷപ്പ് വ്യക്തമാക്കി.

ജനസാഗരത്തെ സാക്ഷിയാക്കിയുള്ള ബിപ്പിന്റെ പ്രസംഗം പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുമെന്ന കാര്യത്തിൽ തർക്കമില്ല.ചുരുങ്ങിയ ദിവസത്തിനുള്ളിൽ സംഘടിപ്പിച്ച റാലിയിൽ 15000 ത്തോളം പേർ പങ്കെടുത്തെന്നാണ് സംഘാടകരുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.

പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇങ്ങിനെ..

വന്യമൃഗങ്ങൾക്ക് അതീവ സുരക്ഷ നൽകുകയും മനുഷ്യജീവന് പുല്ലുവില പോലും നൽകാതിരിക്കുകയും ചെയ്യുന്ന കാട്ടു നിയമം ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ വൻ മനുഷ്യാവകാശ പ്രഖ്യാപന റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പ്രാഥമിക കടമ നിർവഹിക്കുന്നതിൽ ഭരണാധികാരികളും ഉദ്യോഗസ്ഥരും പരാജയപ്പെടുന്നു. ഇത് അംഗീകരിക്കാനാവില്ല.

വോട്ട് ചെയ്യുന്നത് വന്യമൃഗങ്ങളല്ല, മനുഷ്യരാണ് എന്ന് എല്ലാവരും ഓർമ്മിക്കുന്നത് നല്ലതാണെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. കർഷകന്റെ കണ്ണീരൊപ്പാനും അവരെ സഹായിക്കാനും ആരും ഇല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ പറയേണ്ടി വരുന്നത്.

കർഷകരെ ദ്രോഹിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനുള്ള ഇച്ഛാശക്തി ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും കാണിക്കണം. കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണം എന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

കാട് വന്യജീവികൾക്കും നാട് മനുഷ്യനും എന്ന ആപ്തവാക്യം ഉയർത്തി കോതമംഗലത്ത് നടന്ന ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ഓരോ വർഷവും വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. കൂടുതൽ ജനവാസ മേഖലകളിലേക്ക് വന്യജീവികൾ എത്തുന്നു. ഇത് തടയുന്നതിൽ വനം വകുപ്പും ഭരണകൂടവും പരാജയപ്പെടുകയാണ്.

വന്യജീവി ശല്യം നിയന്ത്രിക്കുവാൻ ശാസ്ത്രീയമായ പരിഹാരങ്ങൾ ഉണ്ടാവണം.വിദേശ നാടുകളിൽ ഉൾപ്പെടെ പരീക്ഷിച്ച് വിജയിച്ച ശാസ്ത്രീയ എണ്ണ നിയന്ത്രണം നമ്മുടെ നാട്ടിലും പ്രായോഗികമാണ്. വംശനാശ ഭീഷണി നേരിടാത്ത ആന ഉൾപ്പെടെയുള്ള ജീവികളെ നിശ്ചിതകാലത്ത് എണ്ണം നിയന്ത്രിക്കാനുള്ള നടപടികൾ ഉണ്ടാകണം. അതോടൊപ്പം വന്യജീവികൾ നാട്ടിൽ ഇറങ്ങാതിരിക്കാനുള്ള ട്രഞ്ച് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കണം.

വന്യജീവി ആക്രമണം നേരിടുന്ന സ്ഥലങ്ങളിലെ ആളുകൾ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കർഷകരെ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.

ഉയർന്ന രക്തസമ്മർദ്ദവും ഹൈപ്പർ ടെൻഷനും പോലുള്ള രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. കുട്ടികളിൽ വല്ലാത്ത ഭീതിയും അരക്ഷിതാവസ്ഥയും നിരാശയും ഉണ്ടായി അവരുടെ വ്യക്തിത്വ വികസനത്തെ പോലും
നിഷേധാത്മകമായി സ്വാധീനിക്കുന്ന അവസ്ഥ സംജാതമാകുന്നു എന്നും ബിഷപ്പ് പറഞ്ഞു.

മോട്ടോർ വാഹന ആക്ട് പോലെ വന്യജീവി ഉപദ്രവം മൂലം നഷ്ടം അനുഭവിക്കുന്നവർക്ക് നീതി ലഭിക്കാനുള്ള സംവിധാനം വരണം.നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം ലഭ്യമാക്കണം.

അതോടൊപ്പം വന്യജീവി ആക്രമണങ്ങളിൽ ചികിത്സയിലാകുന്നവരുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കണം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിൽ കടന്നുകയറ്റം അനുവദിക്കാൻ പാടില്ല. വന്യജീവികളുടെ സ്വാഭാവിക സംരക്ഷകർ ആയ വനം വകുപ്പും സർക്കാരും വന്യജീവികളെ കാട്ടിൽ തന്നെ നിർത്താനുള്ള നടപടികൾ സ്വീകരിക്കണം.

സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരങ്ങൾ റാലിയിൽ ആവേശപൂർവ്വം അണിനിരന്നു. രൂപതയുടെ അതിർത്തി ഇടവകകളിൽ നിന്നുൾപ്പെടെ ധാരാളം കർഷകർ പങ്കുചേർന്നു.

രൂപത വികാരി ജനറൽ മോൺ പയസ് മലേക്കണ്ടത്തിൽ ഫ്‌ലാഗ് ഓഫ് ചെയ്ത റാലിയിൽ ആക്രമണത്തിൽ പരിക്കേറ്റവരും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരും കൃഷിനാശം സംഭവിച്ചവരും മുൻനിരയിൽ രൂപത മെത്രാനോടൊപ്പം റാലി നയിച്ചു. കോതമംഗലം മാർത്തോമ ചെറിയപള്ളി വികാരി ഫാ ജോസ് പരുത്തുവയലിൽ റാലിക്ക് അഭിവാദനം അർപ്പിച്ചു.

സമാപന സമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വിനോദ് കെ. ആർ, കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡണ്ട് സണ്ണി കടുത്താഴെ. ഫാ. റോബിൻ പടിഞ്ഞാറേകുറ്റ്, ഫാ. തോമസ് പറയിടം. ശ്രീ ജോസുകുട്ടി ഒഴുകയിൽ, ഫിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ്, രൂപത വികാരി ജനറൾ ഫാ ഫ്രാൻസിസ് കീരംപാറ തുടങ്ങിയവർ പ്രസംഗിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോസ് പുതിയെടത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരങ്ങൾ റാലിയിൽ ആവേശപൂർവം മുദ്രാവാക്യങ്ങൾ മുഴക്കിയാണ് റാലിയിൽ അണി ചേർന്നത്. രണ്ടുനിരയായി നടത്താൻ തീരുമാനിച്ചിരുന്ന റാലി ജനബാഹുല്യം മൂലം നിരത്ത് നിറഞ്ഞ് നീങ്ങേണ്ടിവന്നു.

നാലുമണിക്ക് കോതമംഗലം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലി കോതമംഗലം ഡി എഫ് ഒ ഓഫീസിന് സമീപം അവസാനിച്ചു.

 

1 / 1

Advertisement

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: