Latest news
അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ കടത്ത്;ആസാം സ്വദേശിനി പിടിയില്‍
തൃശൂര്‍;അടി വസ്ത്രത്തില്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗ്ഗം ഹെറോയിന്‍ കടത്തിയ ആസാം സ്വദേശിനി പിടിയില്‍.ആസാം നവ്ഗാവ് ജില്ലയില്‍ ദൊഗാവ് ഹല്ഫറ റൂഹുല്‍ അമീന് ഭാര്യ അസ്മര കാത്തൂണ്‍(22) ആണ് തൃശൂരില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് കമ്മീഷണറുടെ മധ്യ മേഖല സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി ജുനൈദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പാര്‍ട്ടിയും ഐ.ബി പാര്‍ട്ടിയും ചേര്‍ന്ന് തൃശൂര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷ്റഫിന്റെ നേതൃതത്തില്‍ നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
തൃശൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്നും പിടികൂടിയ യുവതയില്‍ നിന്നും 9.66 ഗ്രാം ഹെറോയിന്‍ എക്സൈസ്് സംഘം കണ്ടെടുത്തു. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും രാജസ്ഥാന് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളിലും വ്യാപകമായി ഉള്ള ഒപ്പിയം അഥവ കറുപ്പ് എന്ന മാരക ലഹരി വസ്തുവില്‍ നിന്ന് വേര്‍തിരിച്ച് എടുക്കുന്ന ഹെറോയിന്‍ കേരളത്തില്‍ പൊതുവെ കുറവാണ്.
എന്നാല്‍ അടുത്ത കാലത്തായി ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ലോബി വന്‍തോതില്‍ ഇത്തരം മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് യുവതി പിടിയിലാവുന്നത്.
മയക്കുമരുന്ന് തൃശൂരില്‍ കൈമാറുതിന്നായി പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കവെ ആണ് പ്രതി പിടിയിലായത്.അടിവസ്ത്ര ത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.
പ്രതിയുടെ ദേഹാശോധന സ്പെഷല്‍ സ്കാഡ് വനിത സിഇഒ പിങ്കി മോഹന്‍ദാസ് നടത്തിയതില്‍ മാരക മയക്കുമരുന്നായ ഹെറോയില്‍ കണ്ടെടുക്കുകയായിരുന്നു.
കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ ഇന്‍സ്പെക്ടര്‍ ഹരീഷ് ,സിഇഒ മാരായ ശ്രീകുമാര്‍ , തൃശൂര്‍ ഐ.ബി പി.ഒ മാരായ ജബ്ബാര്‍ വി.എ , ജീസ്മോന് , നെല്സന് എം ആര്, ആര്‍പിഎഫ് ക്രൈം ഇന്റലിജസ് ബ്രാഞ്ച് അംഗം ഫിലിപ്പ് ജോണ്‍ , സ്പെഷ്യല്‍ സ്ക്വാഡ് തൃശൂരിലെ ടീമംഗങ്ങളായ പിഒ സോണി കെ. ദേവസ്സി സിഇഒ സനീഷ് കുമാര്‍ റ്റി എസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.
Health
മഞ്ഞപ്പിത്ത ഭീതിയിൽ കേരളം ; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം
തിരുവനന്തപുരം ; മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മഞ്ഞപിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.
മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികള്‍ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
Latest news
യാത്ര ദുരിതത്തിനു പരിഹാരമായില്ല ; ഇന്നും വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
കൊച്ചി ; വീണ്ടും എയർ ഇന്ത്യ പണിമുടക്കി. ഇന്ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി എയർ ഇന്ത്യ എക്സ്പ്രസ് . രാവിലെ 8.35ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി. കണ്ണൂരില്‍ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് രണ്ട് സർവ്വീസുകള്‍ റദ്ദാക്കി. ഷാർജ,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.
അതേസമയം യാത്ര ദുരിതത്തിനു എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് പരിഹാരം കാണുന്നില്ല . കഴിഞ്ഞ ദിവസവും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ മുടങ്ങിയിരുന്നു .കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ്റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം.
അതേസമയം മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു .
Latest news
ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേരാം.ഒപ്പം വന സൗന്ദര്യവും നുകരാം;ഇരിങ്ങോൾ കാവിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ;കാടിന് നടുവിലെ ആത്മീയ ചൈതന്യം .എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൾ കാവിനെ ഒറ്റ വാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം.കാവ് സന്ദർശിയ്ക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്ത് വൻ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
നട്ടുച്ചവെയിലും കുളിർമ്മപകരുന്ന അന്തരീക്ഷവും സദാസമയവും ഉയരുന്ന കിളികളുടെ കളകളാരവും ഇടതൂർന്ന കാടുമെല്ലാം സന്ദർശകരിൽ നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ 55 ഏക്കർ വനഭൂമിക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വനമേഖലയായിമാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും ഇവിടം വന്യമൃങ്ങൾ താവാളമാക്കിയിട്ടല്ല എന്നാണ് ഇതുവരെയുള്ള നിരീക്ഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.
ഇതുകൊണ്ടുതന്നെ ഭയമില്ലാതെ ഈ വനമേഖലയുടെ സൗന്ദര്യം ആസ്വദിയ്ക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
കാവിനോടനുബന്ധിച്ചുള്ള വനത്തിൽ പലഭാഗത്തേയ്ക്കും കാൽനട പാതകൾ രൂപപ്പെടുത്തിയിട്ടുണ്ട്.
ഇതുമൂലം ആത്മീയചൈതന്യം തേടിയെത്തുന്നവർക്കൊപ്പം പരിസ്ഥിതി സ്നേഹികളും ഇവിടേയ്ക്കെത്തുന്നുണ്ട്.സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിതവനം ഇരിങ്ങോൾകാവിനോടനുബന്ധിച്ചുള്ളതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.
180-ൽപ്പരം ഔഷധസസ്യങ്ങളും 70- ഇനം പക്ഷികളും ഇവിടെയുണ്ടെന്ന് കേരളഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.അപൂർവ്വയിനത്തിൽപ്പെട്ട് ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ് ഈ വനമേഖല.
രാജ്യത്ത് പട്ടണനടുവിൽ ഇത്രയും വിസ്തൃമായ വനഭൂമിയിൽ സ്ഥിതി ചെയ്യുന്ന കാവ് ഒരു പക്ഷേ ഇതുമാത്രമായിരിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
ദക്ഷിണകേരളത്തിലെ ഏറ്റവും വലിയകാവെന്ന ഖ്യാതിയും ഇരിങ്ങോൾ കാവിന് സ്വന്തം.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ളതാണ് നിത്യപൂജയുള്ള ഈ ക്ഷേത്രം.
കൃഷ്ണാവതാരവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രധാന ഐതീഹ്യം.വനദുർഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ.ഇവിടുത്തെ പൂജകാര്യങ്ങളിലും നിരവധി സവിശേഷതകളുണ്ട്.
പുജയ്ക്ക് ചന്ദനത്തിരിയും സുഗന്ധ പുഷിപങ്ങളും ഉപയോഗിക്കാറില്ല.ചെത്തി,തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾ മാത്രമാണ് ഇവിടെ പൂജയ്ക്കെടുക്കുന്നത്.സുഗന്ധ പുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നതിനും വിലക്കുണ്ട്.അഭിഷേകത്തിന് പച്ചവെള്ളം മാത്രമാണ് ഉപയോഗിയ്ക്കുക.
ആചാരാ-അനുഷ്ടാനങ്ങളിലും സവിശേഷതകളുണ്ട്.പിടിയാനയാണ് ഇവിടുത്തെ എഴുന്നള്ളിപ്പിനായി എത്തിയ്ക്കുന്നത്.ഇവിടെ ഉപദേവ പ്രതിഷ്ഠയില്ലന്നതാണ് മറ്റൊരുപ്രത്യേകത.നവരാത്രി ഉത്സവമാണ് പ്രധാന ആഘോഷം.
ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന സഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തും നടന്നുവരുന്നു.ക്ഷേത്രകലകൾക്കും മേളങ്ങൾക്കുമാണ് പ്രാധാന്യം.
Latest news
ഡല്‍ഹിയിൽ ഇമെയില്‍ വഴി സന്ദേശമയച്ച് 2 ആശുപത്രികളില്‍ ബോംബ് ഭീഷണി
ഡൽഹി ; ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
രാജ്യതലസ്ഥാനത്തെ പത്തോളം ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി വന്നതായി വിവരം ലഭിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടന്നു. പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.
ആദ്യം ബോംബ് ഭീഷണി സന്ദേശം എത്തിയത് ബുരാരി ആശുപത്രിയിലാണ്. പിന്നാലെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലും ബോംബ് ഭീഷണി എത്തി. ഇവയ്ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സ്കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മേയ് ഒന്നിന് ദല്‍ഹിയിലെ 100 സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.
Latest news
മഴ കനക്കുന്നു ; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം എത്തിയ ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആയത്.
പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.
നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെന്നാള്‍ പത്തനംതിട്ടയില്‍ യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് കുറുകെയായാണ് ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലാണ് ചക്രവാതച്ചുഴി. ഇവയുടെ സ്വാധീനമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.
അതേസമയം ഇക്കുറി കാലാവർഷം ജൂണ്‍ ആദ്യം തന്നെ കേരളത്തില്‍ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 18 ഓടെ കാലവർഷം ആൻഡമാൻ തീരത്ത് എത്തും. അതിനാല്‍ ഇക്കുറി കാലവർഷം വൈകില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം കാലവർഷം എട്ട് ദിവസം വൈകിയിരുന്നു.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം