Local News
തീപൊളളൽ പാരമ്പര്യ ചികത്സ രംഗത്തെ വിദഗ്ധൻ ജോർജ്ജ് വൈദ്യരെ ആദരിച്ചു

റാന്നി;തീപൊളളൽ പാരമ്പര്യ ചികത്സ രംഗത്തെ വിദഗ്ധൻ അടിമാലി ജോർജ്ജ് വൈദ്യരെ(ജിജിമോൻ ഫിലിപ്പ് ) ആദരിച്ചു.
പ്രസ്സ് അസ്സോസിയേഷന്റെയും വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും അങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുമായും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം സമ്മാനിച്ചു.
റാന്നി അങ്ങാടി പി ജെ റ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പാസ്റ്റർ തോമസ്‌കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു.
തലമുറകളായി പകർന്നുകിട്ടിയ അറവുകൾ പ്രയോജനപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള പ്രത്യേക രീതിയിലൂടെയാണ് ജോർജ്ജ് വൈദ്യർ തീ പൊള്ളൽ ചികത്സ നടത്തി വരുന്നത്.
ആശുപത്രികളിൽ ചികത്സിക്കാൻ പണം ഇല്ലാത്തവരും ചികത്സ കൊണ്ട് പ്രയോജനം ലഭിയ്ക്കാത്തവരുമാണ് അടിമാലിയിലെ വൈദ്യരുടെ ചികത്സ കേന്ദ്രം തേടിയെത്തുന്നത്.ഇതിനകം ഗുരുതരാവസ്ഥയിൽ ചികത്സ തേടിയ എത്തിയ നിരവധി പേർക്ക് വൈദ്യരുടെ കൈപുണ്യം ജീവിതം തിരകെ പിടിക്കാൻ തുണയായി.ജോർജ്ജ് വൈദ്യരുടെ മൊബൈൽ നമ്പർ;9947203673
Latest news
യാത്രക്കാരെ എത്തിക്കുന്നതിനുള്ള കെഎംആര്‍എല്‍ നീക്കം വിജയം,കൊച്ചി മെട്രോ ലാഭത്തിലേയ്ക്ക്; കാക്കാനാട്ടേയ്ക്ക് സര്‍വ്വീസ് നീട്ടുന്നതിനുള്ള നീക്കം ഊര്‍ജ്ജിതം

കൊച്ചി;പൊതുഗതാഗത രംഗത്ത് അതിശയകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ കൊച്ചി മെട്രോ സര്‍വ്വീസ് ആദ്യമായി ലാഭത്തിലേയ്ക്ക്.
2017 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി മെട്രോ സര്‍വ്വീസ് ആദ്യമായിട്ടാണ് ഇപ്പോള്‍ ലാഭത്തിലേയ്ക്ക് എത്തുന്നത് എന്നാണ് സൂചന.
2022- 23 സാമ്പത്തീക വര്‍ഷത്തില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏതാണ്ട് 5 കോടി 35 ലക്ഷം രൂപയുടെ ലാഭം ലഭിച്ചിട്ടുണ്ട്.
എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഈ ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തിയതും സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ അടുത്തിടെ നടപ്പിലാക്കിയ പരിഷ്‌കാരവും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിയ്ക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള നിഗമനം.
ചുരുങ്ങിയ കാലം കൊണ്ട് പദ്ധതി ലാഭത്തിലേയ്്ക്ക് എത്തിയത് അഭിമാനാര്‍ഹമായ നേട്ടമാണെന്നാണ് കെഎംആര്‍എല്‍ എം ഡി ലോക്‌നാഥ് ബഹ്‌റയുടെ വിലയിരുത്തല്‍.
കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വായ്പ തിരിച്ചടവും നികുതികളും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്.വരുമാനം വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തിരിച്ചടവ് ഭാരം കുറയ്ക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് കെഎംആര്‍എല്‍ അധികൃതര്‍.
മെട്രോ സര്‍വ്വീസ് കാക്കനാട്ടേയ്ക്ക് നീട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിയ്ക്കുകയാണ്.പദ്ധതി യാഥാത്ഥ്യമാവുന്നതോടെ വരുമാനത്തില്‍ ഇനിയും വര്‍ദ്ധനയുണ്ടാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
English description – Kochi Metro turns profitable for the first time
Latest news
ദൃശ്യം മോഡല്‍ കൊലപാതകം ;ഡല്‍ഹിയില്‍ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി;ഡല്‍ഹി ആര്‍കെ പുരത്ത് 42 കാരനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍.
പ്രദേശവാസിയായ അനീസിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് അനീസ് കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 29ന് മഹേഷിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ സെപ്റ്റംബര്‍ രണ്ടിന് മഹേഷിന്റെ മൃതദേഹം കണ്ടെത്തി.
മഹേഷ് കുമാറിന്റെ ഓഫിസിലെ ക്ലര്‍ക്കാണ് പ്രതിയായ അനീസ്.മഹേഷ് കുമാര്‍ തന്റെ കാമുകിയോട് ലൈംഗിക താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിച്ചതും 9 ലക്ഷത്തിന്റെ കടം വീട്ടതാത്തതുമാണ് കൃത്യം ചെയ്യാന്‍ അനീസിനെ പ്രേരിപ്പച്ചത്.
ഓഗസ്റ്റ് 28ന് ജോലിയില്‍ നിന്ന് ഓഫ് എടുത്ത അനീസ് കൃത്യം നടത്തുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുകയായിരുന്നു. തുടര്‍ന്നു ഉച്ചകഴിഞ്ഞ് മഹേഷിനോട് തന്റെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെട്ടു.
അനീസ് ആവശ്യപ്പെട്ടത് പ്രകാരം വീട്ടിലെത്തിയ മഹേഷിനെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി.തുടര്‍ന്ന് തന്റെ ബൈക്കില്‍ നാട്ടിലേക്ക് പോയ അനീസ് പിറ്റേദിവസം തിരിച്ചെത്തി മൃതദേഹം വീട്ടുമുറ്റത്ത് മറവുചെയ്തു.തുടര്‍ന്ന് ആ ഭാഗത്ത് സിമിന്റിടുകയും ചെയ്തു.
Film News
വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചു; നടന്‍ പ്രകാശ് രാജിന്റെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു

ബെംഗളുരു; സനാത ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ, നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ ബെംഗളൂരു അശോക് നഗര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
പ്രകാശ് രാജിന്റെ പരാതിയില്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി.തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നല്‍കിയ പരാതിയില്‍ പറയുന്നു.ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
സനാതന ധര്‍മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവര്‍ ഹിന്ദുമതത്തിന്റെ യഥാര്‍ഥ പ്രതിനിധികളല്ലെന്നും അവസരവാദികളാണെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുതലെടുക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
Film News
സിനിമയില്‍ അഭിനയിപ്പിയ്ക്കാമെന്ന് വഗ്ദാനം,പിന്നാലെ വന്‍ തുക ആവശ്യപ്പെടും; നേര്യമംഗലം കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം വിലസുന്നതായി സൂചന

കോതമംഗലം;അഭിനയ മോഹമുള്ളവരില്‍ നിന്നും പണം തട്ടുന്ന സംഘം നേര്യമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതായി സൂചന.
സിനിമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന നേര്യമംഗലത്ത് മുറിവാടകയ്‌ക്കെടുത്ത് താമസിച്ച്,തിരുവനന്തപുരം സ്വദേശികള്‍ തട്ടിപ്പിന് കളമൊരുക്കുന്നതായിട്ടാണ് മേഖലയില്‍ പ്രചരിക്കുന്ന വിവരം.
അഭിനയ മോഹം ഉള്ള ചെറുപ്പക്കാരെ നേരിട്ട് ബന്ധപ്പെട്ട്,സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്ന സംഘം ഇതിനായി വന്‍തുകകള്‍ ആവശ്യപ്പെടുന്നതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഘം നേര്യമംഗലം സ്വദേശികളായ ഏതാനും പേരെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടതായും സംശയം തോന്നി ഇവര്‍ പണം നല്‍കാതെ മടങ്ങിയതായുള്ള അഭ്യൂഹവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Latest news
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് സിബിഐ

കൊച്ചി;വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നും സിബിഐ.
കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് സിബിഐ ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.ഹര്‍ജി വിധി പറയാന്‍ മാറ്റി.
അതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്.
ശരിയായ അന്വേഷണമാണ് നടത്തിയതെന്നും വിചാരണ തുടരാന്‍ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. ബാലഭാസ്‌കറും മറ്റും സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ്, അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു.
ബാലഭാസ്‌കറിനെ മറ്റാരും ആക്രമിക്കുന്നത് കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയില്‍ ഇല്ല. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യയും ആക്രമണം നടന്നതായി പരാതി പറഞ്ഞിട്ടില്ല.
കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും സിബിഐ അഭിഭാഷകന്‍ അറിയിച്ചു.അപകടസ്ഥലത്ത് സംഗീത രംഗത്തെ പ്രമുഖനെ കണ്ടെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍.2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
-
News2 years ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News2 years ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News2 years ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news1 year ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
Latest news1 year ago
പക്ഷി എൽദോസ് യാത്രയായി;മൃതദ്ദേഹം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news1 year ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം