Latest news
ശാന്തൻപാറ കൂട്ടബലാൽസംഘം ; 6 പ്രതികളിൽ 2 പേർ കൗമാരക്കാർ, ഇര 15 കാരി , അന്വേഷണ മികവിൽ തിളങ്ങി പോലീസും

ഇടുക്കി;ശാന്തൻപാറയിൽ 15 കാരിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 6 പ്രതികൾ അറസ്റ്റിൽ.കേസന്വേഷണം പോലീസിന് അഭിമാനിക്കാവുന്ന നേട്ടം സമ്മാനിച്ചെന്ന് പൊതുവെ വിലയിരുത്തൽ.
പൂപ്പാറ സ്വദേശികളായ ശ്യാം എന്നറിയപ്പെടുന്ന സാമുവൽ(19) അരവിന്ദ്(22)എന്നിവരെയും കൗമാരക്കാരായ 2 പേരെയും തിങ്കളാഴ്ച ആറസ്റ്റുചെയ്തിരുന്നു.സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയ പൂപ്പാറ സ്വദേശികളായ ശിവ (19),സുഗന്ത്(23)എന്നിവരെ തിങ്കളാഴ്ച രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇവരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.
കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പിടികൂടിയെന്നും കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്തിട്ടുള്ളതെന്നും പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അറസ്റ്റിലായവരിൽ പ്രായപൂർത്തിയായ 4 പേരും പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.മറ്റുള്ളവർ കൃത്യത്തിൽ ഇവർക്ക് സഹായങ്ങൾ ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തൽ.ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.കൗമാരക്കാരായ രണ്ട് പേരെ ജാമ്യത്തിൽ വിട്ടു.4 പേരെ റിമാന്റ് ചെയ്തു.
ഇടുക്കി എസ് പി ആർ കറുപ്പുസ്വാമിയുടെ നിർദ്ദേപ്രകാരം 4 സംഘങ്ങളായി തിരഞ്ഞാണ് പോലീസ് കേസിൽ അന്വേഷണം നടത്തിയത്.മൂന്നാർ ഡി വൈ എസ് പി കെ ആർ മനോജ് , ശാന്തൻപാറ സിഐ അനിൽ ജോർജ്ജ് എസ് അനുപ്‌മോൻ പിഡി എന്നിവരായിരുന്നു അന്വേഷണത്തിന്റെ മുഖ്യചുമതലക്കാർ.സംഭവത്തെക്കുറിച്ച് പോലീസിൽ നിന്നും ലഭിച്ച വിവരം ചുവടെ.
പൂപ്പാറ എസ്റ്റേറ്റിന് സമീപം താമസിയ്ക്കുന്ന ഡോക്ടറുടെ പുരയിടത്തിൽ ജോലിക്കെത്തിയവരാണ് പ്രതികൾ.ഞാറാഴ്ച ഉച്ചയ്ക്ക് 2.30 തോടെ പണി നിർത്തി താഴെ റോഡിലെത്തിയപ്പോൾ പ്രായംകുറഞ്ഞ പെൺകുട്ടിയും യുവാവും തേയിലക്കാടിന് സമീപം സംസാരിച്ച് നിൽക്കുന്നത് കണ്ടു.
തുടർന്ന് പ്രതികൾ ഇവരുടെ അടുത്തെത്തി,ചോദ്യം ചെയ്യൽ തുടങ്ങി.ഇടയ്ക്ക് പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ ഇവർ ഭീഷിപ്പെടുത്തി ഓടിച്ചു.
പിന്നീട് പെൺകുട്ടിയെ തേയിലക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു.
4 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം കോടതിയിൽ ഹാജരാക്കും.6 പേരും മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകളായിരുന്നു.
കടുത്ത ദാരിദ്ര്യത്തെത്തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഏജന്റ് മുഖേന പൂപ്പാറയിൽ ഏലത്തോട്ടിൽ പണിയെടുക്കാനെത്തിയത്.മകൾക്ക് ദുർഗതി നേരിട്ടതോടെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും നാട്ടിലേയ്ക്ക് പോകണമെന്ന ചിന്തയിലാണ് ദമ്പതികൾ.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.രാത്രി പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.
പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിയ്ക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ പെൺകുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ക്രൂരമായ ലൈംഗീക പീഡനം നേരിട്ടതിനെത്തുടർന്ന് മാനസീകമായി തകർന്ന നിലയിലാണ് പെൺകുട്ടി.ആൺ സുഹൃത്തിനൊപ്പമെത്തിയ പശ്ചിമബംഗാൾ സ്വദേശിനിയായ15 കാരിയാണ് ആക്രണത്തിന് ഇരയായത്.
Latest news
നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കല്‍ സെക്രട്ടറി ഇ വി രാധാകൃഷ്ണന്‍ അറിയിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍, എരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാര്‍ കെ കെ ടോമി എന്നിവര്‍ പങ്കെടുക്കും.
Latest news
ഗുരുദേവ മഹാസമാധി ദിനാചരണം;ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും ചടങ്ങുകളും നടത്തി

കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു.
രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
തുടര്‍ന്ന് 10.30 ന് ഡോ. സായ്കുമാര്‍ (കോട്ടയം)പ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥനയോടെ വൈകിട്ട് 3.30 ന് ചടങ്ങുകള്‍ സമാപിച്ചു.
യുണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് കെ എസ് ഷിനില്‍കുമാര്‍, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, ക്ഷേത്രം കണ്‍വീനര്‍ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകന്‍, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യൂണിയന് കീഴിലുള്ള 26 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ബാഗമായി പ്രാര്‍ത്ഥനയും ഉപവാസവും നടന്നു.
Latest news
കവര്‍ച്ചയ്ക്കുള്ള സ്ഥലം പകല്‍ കണ്ടുവയ്ക്കും, രാത്രിയില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം;മുപ്പതിലേറെ മോഷണ കേസില്‍ പ്രതിയായ സിദ്ദിഖ് പിടിയില്‍

മൂവാറ്റുപുഴ;മുപ്പതിലേറെ മോഷണ കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍.ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയില്‍ മോചിതനായത്.മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയുമാണ് രീതി.ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല.
രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു.
ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
English description – The thief, accused in more than 30 theft cases, has been arrested by the police
Latest news
കാണാതായ വയനാട് സ്വദേശിയായ യുവതിയും 5 മക്കളും സുരക്ഷിതര്‍; ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍, പോലീസിന് പരക്കെ കയ്യടി

പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി.
പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9),അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെയാണ് പോലീസ് സംഘം ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയത്.
സെപ്റ്റംബര്‍ 18-ന് ഇവരെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസിനെ സമീപിയ്ക്കുന്നത്.ഇവര്‍ ആദ്യം കണ്ണൂരില്‍ എത്തിയെന്നും ഇവിടെ നിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊര്‍ണൂരിലും എത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഇന്നലെ ഉച്ചയോടെ ഗുരുവായൂരിലെത്തിയ ഇവരെ രാത്രി ഏഴു മണിയോടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു.ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെയും മക്കളെയും കണ്ടെത്തിയത്.
ഇവര്‍ ഇത്തരത്തില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയയാലെ കൂടുതല്‍ എന്തെങ്കിലും വിവരം വെളിപ്പെടുത്താന്‍ കഴിയു എന്നുമാണ് പോലീസ് നിലപാട്.
English Description -Police found missing woman and 5 children from Wayanad in Guruvayur
Latest news
മഴ കനത്തു,മലയോരങ്ങള്‍ ഭീതിയില്‍;കോട്ടയം ജില്ലയില്‍ പരക്കെ നാശ നഷ്ടം

കോട്ടയം;ഇന്നലെ പെയ്്ത കനത്ത മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശിങ്ങളില്‍ ജന ജീവിതം ദുസഹമാക്കി.മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറികളോളം ഗതാഗതം തടസപ്പെട്ടു.
രാത്രി വൈകിയാണ് കല്ലും മണ്ണും നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തി വിട്ടത്.ഇന്നലെ വൈകിട്ട്,മഴ ആരംഭിച്ച് താമസിയാതെ റോഡിലേയ്ക്ക് മലവെള്ളം എത്തുകയായിരുന്നു.
നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്നു,പിന്നാലെ ജില്ല കളക്ടര്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്‌കൂളില്‍ ക്യാംപ് ആരംഭിച്ചു.
-
News2 years ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News2 years ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News2 years ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news1 year ago
പക്ഷി എൽദോസ് യാത്രയായി;മൃതദ്ദേഹം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news1 year ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
Latest news1 year ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി