M4 Malayalam
Connect with us

Latest news

ജയിലിനുള്ളിൽ പ്രിന്റിങ് പരിശീലനം നേടി;പുറത്തിറങ്ങി കള്ളനോട്ടടി,യുവാവ് പിടിയിൽ

Published

on

മധ്യപ്രദേശ്‌: ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി കള്ളനോട്ടടിച്ച യുവാവ് പിടിയിൽ . മധ്യപ്രദേശിലെ വിദിശ സ്വദേശി ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് അറസ്റ്റിലായത്.

200 രൂപയുടെ 95കള്ളനോട്ടുകൾ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിങ് ധഖത്.

സ്‌ക്രീൻ പ്രിന്റിങ് , ഓഫ്‌സെറ്റ് പ്രിന്റിങ് എന്നിവയിലാണ് ജയിലിൽ പരിശീലനം നൽകിയിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് നോട്ടടിക്കാനുള്ള കളർ പ്രിന്റർ, ആറ് മഷിക്കുപ്പികൾ, വിവിധതരം കടലാസുകൾ എന്നിവയും പൊലീസിന് ലഭിച്ചു.

ജയിലിൽ തടവുകാർക്കുള്ള വൊക്കേഷണൽ ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഇയാൾക്ക് പരിശീലനം ലഭിച്ചത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഭൂപേന്ദ്ര സിങ് മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് നൽകിയ മൊഴി.

/* Slideshow container */ /* Next & previous buttons */ /* Position the "next button" to the right */ /* On hover, add a black background color with a little bit see-through */ /* Caption text */ /* Number text (1/3 etc) */ /* The dots/bullets/indicators */ /* Fading animation */ /* On smaller screens, decrease text size */

Latest news

അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം

Published

on

By

കോതമംഗലം;മലമുകളിലെത്തുമ്പോള്‍ ലഭിക്കുക ഭൂമിയുടെ നെറുകയിലെത്തിയ അനുഭൂതി.സദാസമയലും ഇളംകാറ്റ്.ചുറ്റും മനംമയക്കും ഹരിതഭംഗി.തൊട്ടുമുന്നില്‍ എന്നപോലെ സൂര്യാസ്തമയവും കാണാം.അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം.

കോതമംഗലം നഗരസഭയിലെ ആറാംവാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ആയ്യപ്പന്‍മുടി.സാധാരക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടുത്തെ പാറക്കൂട്ടത്തിന്റെ നെറുകയിലെത്താം.ഏതാണ്ട് ആയിരം ഏക്കറിലേറെ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ പാറക്കൂട്ടം ഇന്ന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദമായി മാറിക്കഴിഞ്ഞു.

മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്.വിദൂരതയില്‍ വ്യാപിച്ചുകിടക്കുന്ന പച്ചപുതച്ച താഴ്‌വാരങ്ങളും മലനിരകളുമാണ് മുഖ്യ ആകര്‍ഷക ഘടകം.നട്ടുച്ചവെയിലിലും ഇവിടെ ഇളംകാറ്റ് വീശുന്നുണ്ട്.മലമുകളിലെ സായാഹ്ന കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ല എന്നാണ് സന്ദര്‍ശകരില്‍ ഏറെപ്പേരുടെയും വിലയിരുത്തല്‍.

മലമുകളില്‍ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.മാസത്തില്‍ ഒരിയ്ക്കല്‍ മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജ കര്‍മ്മങ്ങള്‍ നടക്കുക.ക്ഷേത്ര പരിസരത്ത്,പാറപ്പുറത്ത് നീരുറവയും കാണാം.കൊടും വേനലിലും ഈ ഉറവ വറ്റില്ലന്നാണ് സമീപവാസികള്‍ പങ്കിട്ട വിവരം.അത്യുഷ്ണം ഉള്ള ഈ സമയത്തും ഇവിടെ വെള്ളമുണ്ട്.

വേട്ടയ്ക്കിടെ അയ്യപ്പസ്വാമി ഈ മലമുകളില്‍ വിശ്രമിച്ചു എന്നതാണ് പ്രദേശത്തെച്ചുറ്റിപറ്റി ഏറെ പചാരത്തിലുള്ള ഐതീഹ്യം.ഇവിടെ മുനിയറകള്‍ ഉണ്ടെന്നുള്ള പഴമക്കാരുടെ വെളിപ്പെടുത്തലുകള്‍ കണക്കിലെടുത്ത് നിരവധി ചരിത്ര അന്വേഷകരും ഇവിടേയ്ക്ക് എത്തുന്നുണ്ട്.

ടൂറിസം രംഗത്ത് വന്‍ വികസന സാധ്യതകള്‍ ഇവിടെയുണ്ടെന്നും ഇത് സാധ്യാമായാല്‍ സര്‍ക്കാരിന് മുതല്‍ക്കൂട്ടാവുമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അയ്യപ്പന്‍മുടിയിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മറ്റുമുള്ള മാധ്യവാര്‍ത്തകള്‍ പലവട്ടം പുറത്തുവന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.

കോതമംഗലം -തട്ടേക്കാട് പാതയില്‍ ഇലവുംപറമ്പില്‍ എത്തി ,നാടുകാണിയ്ക്കുപോകുന്ന വഴിയില്‍ രണ്ടര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അയ്യപ്പന്‍ മുടയിലെത്താം.

/* Slideshow container */ /* Next & previous buttons */ /* Position the "next button" to the right */ /* On hover, add a black background color with a little bit see-through */ /* Caption text */ /* Number text (1/3 etc) */ /* The dots/bullets/indicators */ /* Fading animation */ /* On smaller screens, decrease text size */
Continue Reading

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

/* Slideshow container */ /* Next & previous buttons */ /* Position the "next button" to the right */ /* On hover, add a black background color with a little bit see-through */ /* Caption text */ /* Number text (1/3 etc) */ /* The dots/bullets/indicators */ /* Fading animation */ /* On smaller screens, decrease text size */
Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

/* Slideshow container */ /* Next & previous buttons */ /* Position the "next button" to the right */ /* On hover, add a black background color with a little bit see-through */ /* Caption text */ /* Number text (1/3 etc) */ /* The dots/bullets/indicators */ /* Fading animation */ /* On smaller screens, decrease text size */
Continue Reading

Latest news

മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി

Published

on

By

കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .

നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

/* Slideshow container */ /* Next & previous buttons */ /* Position the "next button" to the right */ /* On hover, add a black background color with a little bit see-through */ /* Caption text */ /* Number text (1/3 etc) */ /* The dots/bullets/indicators */ /* Fading animation */ /* On smaller screens, decrease text size */
Continue Reading

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Trending

error: