Connect with us

News

വാഗ്ദാനം ചെയ്തത് ത്രില്ലടിപ്പിക്കും യാത്ര,അനുഭവിച്ചത് നരകയാതന;അധ്യപികയുടെ പരാതിയിൽ 5 പേർ അറസ്റ്റിൽ

Published

on

മുവാറ്റുപുഴ;ഉല്ലാസ യാത്രയ്ക്ക് ബുക്കുചെയ്ത ബസ്സിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുഭവിക്കേണ്ടിവന്നത് നകയാതന.മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് കൂർഗിലേക്ക് പുറപ്പെട്ട വിനോദ യാത്ര സംഘം ദുരിതപർവ്വം താണ്ടിയാണ് നാട്ടിൽ തിരിച്ചെത്തിയത്.സംഭവത്തിൽ ബസ് ജീവനക്കാർ അടക്കം 5 പേർ അറസ്റ്റിൽ.

നായരമ്പലം സ്വദേശിയായ നിധീഷ് ,സുൽത്താൻബത്തേരി സ്വദേശിയായ അനൂപ് ,കാലടി സ്വദേശികളായ റിജോ ,പ്രവിൺ അങ്കമാലി സ്വദേശിയായ ബേസിൽ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

വ്യാഴാഴ്ചയാണ് അങ്കമാലി ആസ്ഥാനമായുള്ള ഗ്രീൻ കേരള എന്ന ടൂർ കമ്പനി ഏർപ്പാട് ചെയ്ത ബസ്സിൽ 30 ആൺകുട്ടികളും 23 പെൺകുട്ടികളും 3 അധ്യാപകരും അടക്കമുള്ള സംഘം കൂർഗിലേക്ക് പുറപ്പെട്ടത്. വാഹനത്തിന്റെ ചുമതലക്കാരായി ഡ്രൈവർ ഉൾപ്പെടെ 5 പേരാണ് കയറിയത്. ഇവർ യാത്ര തുടങ്ങിയപ്പോൾ മുതൽ ക്യാബിനിൽ ഇരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അധ്യാപിക പറയുന്നു.

ഭക്ഷണവും താമസവും അടക്കമുള്ള ടൂർ പാക്കേജാണ് ഗ്രീൻകേരളം വാഗ്ദാനം ചെയ്തിരുന്നത്.ഇതിനായി രണ്ടര ലക്ഷത്തോളം രൂപ നൽകുകയും ചെയ്തു.എന്നാൽ നേരാം വണ്ണം ഭക്ഷണം നൽകുകന്നതിനോ പ്രഥമീക കൃത്യങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്നതിനോ പോലും ബസ്സ് ജിവനക്കാരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ല എന്നാണ് അധ്യപകരും വിദ്യാർത്ഥികളും വെളിപ്പെടുത്തിയിട്ടുള്ളത്.

യാത്രയിൽ ലഭിച്ച പഴകിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 21 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും ഇവർ ശർദ്ദിച്ച് അവശരാകുകയും ചെയ്തിരുന്നു. വൃത്തിഹീനമായ ടോയിലറ്റിൽ പോകാൻ വിദ്യാർത്ഥിനികൾ വിസമ്മതിപ്പോൾ വിജനമായപ്രദേശത്ത് പാതവക്കിൽ വാഹനം നിറുത്തിത്തരാം,കാര്യം സാധിച്ചോളാനായിരുന്നു ബസ്സ് ജീവനക്കാരുടെ പ്രതികരണം.

സഹികെട്ടപ്പോൾ പ്രതികരിച്ച തങ്ങളെ ബസ്സ് ജീവനക്കാർ ആക്രമിക്കാൻ മുതിർന്നെന്നും ഈ ഘട്ടത്തിൽ കുഞ്ഞുങ്ങളെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് അധ്യാപിക കൈകൂപ്പി അപേക്ഷിച്ചെന്നും തുടർന്നാണ്് ഇവർ അടങ്ങിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ബസ്സിൽ നിന്നറങ്ങി പാതയോരത്ത് നിന്ന് ശർദ്ദിച്ച പെൺകുട്ടികളെ തിരികെ കയറ്റാതെ വാഹനം പോകുമെന്നും പറഞ്ഞ് ഭീഷിണിപ്പെടുത്തിയും കളിയാക്കിയുമൊക്കെ ബസ്സ് ജിവനക്കാർ ആനന്ദിച്ചെന്നും ഇത് അവശരായ വിദ്യാർത്ഥികളെ വല്ലാതെ വിഷമിപ്പിച്ചെന്നും അധ്യാപകർ വെളിപ്പെടുത്തി.

ഇതിനിടെ ബസ് മാഹിയിൽ എത്തുമ്പോൾ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തി 18000 രൂപ ബസ്സ് ജീവനക്കാർ തങ്ങളിൽ നിന്നും വാങ്ങിയെന്നും യാത്രക്കാർ വ്യക്തമാക്കി.വീട്ടുകാരെ വിളിച്ച് തുക സംഘടിപ്പിച്ച് നൽകിയ ശേഷമാണ് ഇവരുടെ ഭാഗത്തുനിന്നും ഭീഷിണി ഒഴിവായതെന്നും യാത്രയ്ക്കിടെ പലവട്ടം ബസ് നിറുത്തിയിട്ട് ജീവനക്കാർ കിടന്നുറങ്ങുകയെന്നും ഇതുമൂലം കൊടുംചൂടിൽ വല്ലാതെ വിഷമിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു.

രാവിലെ 11 മണിക്ക് വാഹനം കോളേജിലെത്തുമെന്നായിരുന്നു രക്ഷകർത്താക്കളെ അറിയിച്ചിരുന്നത്.ഇതുപ്രകാരം ഇവർ കൃത്യസമയത്തുതന്നെ കോളേജിൽ എത്തുകയും ചെയ്തിരുന്നു.എന്നാൽ രാത്രി 9 മണിയോടെയാണ് ബസ് എത്തിയത്.രാത്രി ബസ് എത്തിയപ്പോൾ രക്ഷകർത്താക്കളും അധ്യാപകരും വിദ്യാർത്ഥികളും അടക്കം മുന്നൂറോളം പേർ തടിച്ചുകൂടിയിരുന്നു.

വിവരമറിഞ്ഞ് മുവാറ്റുപുഴ പോലീസ് ഉടൻ സ്ഥലത്തെത്തി. രാത്രി തന്നെ അധ്യാപികയുടെ പരാതിയിൽ ബസിൽ ഉണ്ടായിരുന്ന കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സന്റെയും മറ്റൊരു വിദ്യാർത്ഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനിടെ ആരോ ബസിന് കല്ലെറിഞ്ഞതായി കാണിച്ച് ടൂർ ഓപ്പറേറ്ററുടെ പരാതിയും പോലീസിൽ എത്തിയിട്ടുണ്ട്.

 

Latest news

ബീഎൽറാം സാധരണ നിലയിലേയ്ക്ക് ;അരിക്കൊമ്പൻ കാടുകയറി, വനത്തിലേയ്ക്ക് നീങ്ങാൻ മടിച്ച് ആനക്കൂട്ടം, ഭീതിവേണ്ടെന്ന് വനംവകുപ്പും

Published

on

By

മൂന്നാർ;അരിക്കൊമ്പൻ കാടുകയറി.കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കൂട്ടത്തിന്റെ നീക്കം മന്ദഗതിയിൽ.ബിഎൽറാമിൽ ജനജീവിതം സാധാരണ നിലയിലെന്നും ജാഗ്രത തുടരുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടത്തെ തുരത്താൻ ആർ ആർ ടി സംഘം പരിശ്രമിച്ചുവരികയായിരുന്നു.പ്രദേശത്ത് നാശനഷ്ടങ്ങൾ വിതച്ചിരുന്ന അരികൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് ദൗത്യസംഘം കാടുകയറ്റിയത്.കുഞ്ഞുങ്ങളും പിടകളും ഉൾപ്പെടെ 10 എണ്ണം വരുന്ന കൂട്ടത്തെ കാടുകയറ്റുന്നതിനുള്ള നീക്കം ഇനിയും വിജയിച്ചിട്ടില്ല.

പന്നിയാർ എസ്റ്റേറ്റിൽ നിലയുറപ്പിരുന്ന ആനക്കൂട്ടം പത്തേക്കർ ഭാഗത്തേയ്ക്ക് മാറിയതായിട്ടാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് ആനക്കൂട്ടം വേഗത്തിൽ കാട്ടിലേയ്ക്ക് മടങ്ങാൻ കൂട്ടാക്കാത്തത് എന്നാണ് ആർ ആർ ടി സംഘത്തിന്റെ നിഗമനം.

ഒരാഴ്ചയോളമായി പന്നിയാർ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ആനക്കൂട്ടം എത്തിയിരുന്നു.പന്നിയാർ എസ്റ്റേറ്റിൽ വച്ച് ഫോറസ്റ്റ് വാച്ചർ ശക്തിവേലൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ റേഷൻകട രണ്ട് തവണ ആന തകർത്തിരുന്നു.

നാട്ടുകാർ അരിക്കൊമ്പൻ എന്ന് പേരിട്ടിട്ടുള്ള കാട്ടുകൊമ്പനാണ് റേഷൻകട തകർത്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.വീടും കടകളുമെല്ലാം തകർത്ത് അരിതിന്നുന്ന രീതി തുടർന്നുവരുന്നതിനാലാണ് ഈ ആനയെ നാട്ടുകാർ അരിക്കൊമ്പൻ എന്ന് വിളിച്ച് തുടങ്ങിയതെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിയ്ക്കുന്ന വിവരം.

രണ്ടുദിവസത്തിനുള്ളിൽ ബിഎൽറാം പ്രദേശത്ത് അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തിരുന്നു.പ്രദേശവാസികളായ ബെന്നി,ഷൺമുഖവേൽ എന്നിവരുടെ വീടുകൾക്കാണ് ആനആക്രണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.

വീടുകളുടെ കേടുപാടുകൾ പരിഹരിയ്ക്കുന്നതിന് വനംവകുപ്പധികൃതർ ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.

 

Continue Reading

Latest news

കാട്ടുകൊമ്പനെ ശകാരിച്ച് കാടുകയറ്റി താരമായി, ജീവന്‍പൊലിഞ്ഞത് ആന ആക്രമണത്തില്‍; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന് ദാരുണാന്ത്യം

Published

on

By

മൂന്നാര്‍;സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍താരം ,ഫോര്‍സ്റ്റ് വാച്ചര്‍ ആനയിറങ്ങല്‍ അയ്യപ്പന്‍മുടി സ്വദേശി ശക്തിവേല്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഞെട്ടല്‍ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.

ഇന്ന് ഉച്ചയോടെ പന്നിയാര്‍ എസ്‌റ്റേറ്റിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.രാവിലെ പാതയോരത്ത് ശക്തിവേലിന്റെ സ്‌കൂട്ടര്‍ ഇരിയ്ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.ഏറെ നേരമായിട്ടും സ്‌കൂട്ടര്‍ എടുക്കാന്‍ ആള്‍ തിരകെ എത്താതിരുന്നതിനെത്തിടര്‍ന്ന് ഇവരില്‍ ചിലര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.

ആനയുടെ കുത്തും ചവിട്ടും ഏറ്റാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനയും വ്യക്തത വരുത്താനായിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം.

ഇന്നലെ രാത്രി ഈ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നെന്നും ഇത് മനസ്സിലാക്കി,ആനക്കൂട്ടിന്റെ സഞ്ചാരപദം തേടിയായിരിക്കാം ശക്തിവേല്‍ ഈ ഭാഗത്തെത്തിയതെന്നും തിരച്ചിലിനടയില്‍ ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടിരിയ്ക്കാമെന്നുമാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.

മേഖലയില്‍ ആനകളുമായി ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകിയിരുന്ന വാച്ചര്‍മാരില്‍ ഒരാളായിരുന്നു ശക്തിവേല്‍.ശാന്തന്‍പാറ -പൂപ്പാറ റോഡില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ ശക്തിവേല്‍ ശക്തിവേല്‍ ശകാരിച്ച് കാട്ടിലേയ്ക്ക് കയറ്റിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായരുന്നു.

 

Continue Reading

Latest news

പൂജയുടെഭാഗമെന്ന് പറഞ്ഞ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗീക അതിക്രമം; മാറാടിയിലെ “സിദ്ധൻ” അമീർ പിടിയിൽ

Published

on

By

 

കോലഞ്ചേരി:മന്ത്രവാദ പൂജയെന്ന പേരിൽ പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തുനിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി.തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി ചുറ്റിക്കറങ്ങുകയായിരുന്നു.

നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷാലയം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന.

ഇൻസ്‌പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാർ, മുരളീധരൻ , ജിഷ മാധവൻ, എസ്.സി.പി.ഒ മാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

 

 

 

Continue Reading

Latest news

മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടു; ജോഷി അറയ്ക്കലിന് ആദരം

Published

on

By

കോതമംഗലം: മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ജോഷി അറയ്ക്കലിന് വ്യാപാരി വ്യവസായി സമിതിയുടെ ആദരം.

വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമർ ഉപഹാരം സമർപ്പിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എം യു അഷറഫ് അധ്യക്ഷനായി.

ആന്റണി ജോൺ എംഎൽഎ ,സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ, പ്രസിഡന്റ് റോബിൻ വൻനിലം ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കെ എം പരീത് ,കെ എ നൗഷാദ് , സി ഇ
നാസർ ,കെ എം ബഷീർ, കെ എ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Continue Reading

Latest news

അലിയും അബിലിയും മുങ്ങിമരിച്ചത് ബന്ധുക്കളുടെ കണ്‍മുന്നില്‍;ദുരന്തം കുളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍, സങ്കടക്കടലായി കുട്ടമ്പുഴ

Published

on

By

കോതമംഗലം:കുട്ടമ്പുഴ പുഴയിൽ ബന്ധുക്കളായ കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകിട്ട് പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് വീട്ടിൽ അഷറഫിന്റെ മകൻ അലി (17), വണ്ണപ്പുറം കലയത്തിങ്കൽ വീട്ടിൽ ഷംസുദീന്റെ മകൻ ആബിലി (14) എന്നിവരാണ് മരണപ്പെട്ടത്.

ഇരുവരും അപകടത്തിൽപ്പെട്ട ഉടൻ കൂടെയുണ്ടായിരുന്നവർ രക്ഷിയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.കുട്ടമ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

Continue Reading

Trending

error: