Connect with us

Latest news

13 കാരൻ ബോധം നഷ്ടപ്പെട്ട് വെള്ളത്തിൽ വീണു,ജീവൻ രക്ഷിയ്ക്കാൻ നടന്നത് സമാനകളില്ലാത്ത നീക്കം; പ്രതീക്ഷയോടെ ഉറ്റവരും നാട്ടുകാരും

Published

on

തൊടുപുഴ:വെള്ളത്തിൽ അകപ്പെട്ട് അവശനിലയിലായ 13 കാരനെ രക്ഷിയ്ക്കാൻ കൈകോർത്ത് പോലീസും നാട്ടുകാരും.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുരുന്നിന്റെ ആയുസ് നീട്ടിക്കിട്ടാൻ പ്രാർത്ഥനകളുമായി ഉറ്റവരും അടുപ്പക്കാരും.അപടനില തരണം ചെയ്തിട്ടില്ലന്ന് ആശുപത്രി അധികൃതർ.

കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിമിന്റെ മകൻ ബാദുഷ (13)യാണ് ഇടവെട്ടി ട്രാൻസ്‌ഫോർമർപടിക്ക് സമീപമുള്ള കനാലിലെ വെള്ളത്തിൽ ബോധരഹിതനായി വീണത്.ബന്ധുക്കളായ കുട്ടികൾക്കൊപ്പം കുളിയ്ക്കുമ്പോഴായിരുന്നു ദുരന്തം.ഈ സമയം കനാലിൽ നാലര അടിയോളം വെള്ളമുണ്ടായിരുന്നു.

ബാദുഷ ബോധം കെട്ട് വെള്ളത്തിൽ വീണതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ പകച്ചുപോയി.ബാദുഷയോടൊപ്പം ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ ബാദുഷയെ ഉടൻ തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചു.

സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികത്സ ലഭ്യമാക്കാൻ ഇവിടുത്തെ ഡോക്ടർ നിർദ്ദേശിയ്ക്കുകയായിരുന്നു.തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

അജാക്‌സ് ബേബിയായിരുന്നു ആമ്പുലൻസ് ഡ്രൈവർ.ഈ ആശുപത്രിയിൽ നിന്നും രാജഗിരിയിലേയ്ക്കുള്ള യാത്ര പുറപ്പെട്ട് ഒന്നര കിലോമീറ്ററോളം പിന്നിട്ട്, വെങ്ങല്ലൂരിൽ എത്തുമ്പോൾ കുട്ടിയുടെ നില വീണ്ടും വഷളായി.

ഉടൻ സമീപത്തെ സ്മിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടുത്തെ മെഡിയ്ക്കൽ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി.തുടർന്ന് കുട്ടിയെ എത്രയും വേഗം രാജഗിരി ആശുപത്രിയിൽ എത്തിയ്ക്കുന്നതിനായിരുന്നു ശ്രമം.

അടിയന്തിര ഘട്ടത്തിൽ പരിചരണം നൽകാൻ ആമ്പുലൻസിൽ പരിചരണം നൽകാൻ ഇതെ ആശുപത്രിയിലെ ഡോക്ടർമാരിൽ ഒരാളും സേവനവും ആശുപത്രി മാനേജ്‌മെന്റ് വിട്ടുനൽകി.ഇവിടെ നിന്നും 35 മനിട്ടുകൊണ്ട് ആമ്പുലൻസ് ഡ്രൈവർ ബാദുഷയെ രാജഗിരിയിൽ എത്തിച്ചു.

തൊടുപുഴ ,വാഴക്കുളം ,മൂവാറ്റുപുഴ പെരുമ്പാവൂർ എന്നിവിടങ്ങളിലെ പോലീസ് സംഘങ്ങളുടെ ഇടപെടലും വഴി നീളെയുള്ള നാട്ടുകാരുടെ കരുതലും ആമ്പുലൻസിന്റെ യാത്ര സുഗമമാക്കി.സഹായം തേടി ആജാക്സ് തൊടുപുഴ പോലീസിൽ വിളിച്ചിരുന്നു.

തുടർന്ന് ആമ്പുലൻസ് കടന്നുപോകുന്ന പ്രദേശങ്ങളുടെ ചുമതലയുള്ള പോലീസ് സ്റ്റേഷനുകളിലേയ്ക്ക് തൊടുപുഴ പോലീസ് വിവരം കൈമാറി.വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന നാട്ടുകാരും ആമ്പുലൻസിന്റെ യാത്രയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിരുന്നു.

രാജഗിരിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ബാദുഷയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് സൂചന.എത്രയും വേഗം സുഖം പ്രാപിയ്ക്കണമെ എന്നുള്ള പ്രാർത്ഥനയുമായി ഉറ്റവരും അടുപ്പക്കാരും ഐസിയുവിന്റെ മുന്നിൽ കാത്തുനിൽക്കുന്നുണ്ട്.ബാദുഷയുടെ ആരോഗ്യനിലയിൽ ഇനിയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലന്നാണ് സൂചന.

ഇടവെട്ടിയിലുള്ള മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ബാദുഷ.ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

 

Latest news

അരിക്കൊമ്പന്റെ ജീവൻ അപകടത്തിൽ, തിരികെ കേരളത്തിൽ എത്തിയ്ക്കണം; ആദിവാസികൾ റോഡ് ഉപരോധിച്ചു,പ്രതിഷേധം തുടരുമെന്നും സൂചന

Published

on

By

ഇടുക്കി:തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ തിരികെ കേരളത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ ചിന്നക്കനാലിൽ റോഡ് ഉപരോധം .

ചിന്നക്കനാൽ പഞ്ചായത്ത് ഏഴാം വാർഡിലെ ചെമ്പകത്തൊഴുത്തുകുടി, ടാങ്കുകൂടി , ആറാം വാർഡിലെ പച്ചപ്പുൽക്കൂടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും അടക്കം 500-ളം പേർ ഇന്നലെ വൈകിട്ട് 6.30തോടെയാണ് സൂര്യനെല്ലി-ബോഡിമെട്ട് റോഡ് ഉപരോധിച്ചത്്.

ഏറെ വൈകാരികമായിട്ടാണ് വിഷയത്തിൽ പ്രതിഷേധക്കാർ പ്രതികരിച്ചത്.ആനയെ തമിഴ്‌നാടിന് വിട്ടുനൽകിയത് അംഗീകരിയ്ക്കാൻ ആവില്ലന്നും കൃഷിയും വീടും എല്ലാം നശിപ്പിച്ചിട്ടും ആനയോട് തങ്ങൾക്ക് സ്‌നേഹം മാത്രമാണെന്നും ഇപ്പോൾ മുറിവേറ്റ് അവശനിലയിലാണെന്നും ആനയുടെ ജീവൻ തന്നെ അപകടത്തിലാണെന്നും ഇത് വലിയ ദുഖമാണ് തങ്ങളിൽ സൃഷ്ടിച്ചിരിയ്ക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നീതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ഇവർ വ്യക്തമാക്കി.രാത്രി 10 മണിയോടടുത്താണ് ഉപരോധം അവസാനിപ്പിച്ച് കോളനിവാസികൾ പിരിഞ്ഞത്.

ഇന്ന് രാവിലെ വീണ്ടും റോഡ് ഉപരോധം ആരംഭിയ്ക്കും എന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.നീതി ലഭിയ്ക്കും വരെ പോരാട്ടം എന്നതാണ് ഊരുനിവാസികളുടെ നിലപാട്.

അരിക്കൊമ്പൻ അവശ നിലയിലാണെന്നും ചികത്സ ലഭിച്ചില്ലങ്കിൽ ഈ ആന മരണപ്പെട്ടേക്കാമെന്ന് തങ്ങൾ ഭയപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നും കോളനി നിവാസികൾ അറിയിച്ചു.

 

Continue Reading

Latest news

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ;തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു

Published

on

By

കുമളി;അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു.

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയ്ക്ക് മയക്കുവെടി ഏറ്റതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.

Continue Reading

Latest news

റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

Published

on

By

 

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.

പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.

 

Continue Reading

Latest news

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം;6 പേർക്കെതിരെ പോലീസ് കേസെടുത്തു

Published

on

By

കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം.

സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പോലീസ് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കുമളിപോലീസ് കേസെടുത്തു.

സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Continue Reading

Latest news

തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

Published

on

By

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.

കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.

കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.

യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Trending

error: