Connect with us

News

അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

അടിമാലി; മധ്യവയസ്‌കനെ വീട്ടില്‍ മരിച്ചനിലില്‍ കണ്ടെത്തി.കൊരങ്ങാട്ടി തലമാലിക്കുടി താന്നിക്കല്‍ സുകുമാര(55)ന്റെ ജഡമാണ് ഇന്നലെ വൈകിട്ട് 3.30 തോടെ വീടിനുള്ളില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 2 വരെ സുകുമാരനെ അടിമാലിയില്‍ കണ്ടവരുണ്ട്.സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടെത്തിയത്.മരണകാരണം വ്യക്തമായിട്ടില്ല.സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്തു.ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.മരണകാരണം വ്യക്തമല്ല.

 

Latest news

പൂപ്പാറയിൽ ബസ്സ് മറിഞ്ഞു; അപകടത്തിന് കാരണം ബ്രേക്ക് തകരാറെന്നും ദുരന്തം ഒഴിവായത് ഡ്രൈവറുടെ കരുതലിലെന്നും സൂചന

Published

on

By

കൊച്ചി; ഓടിക്കൊണ്ടിരിക്കവെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.വൻ ദുരന്തം ഒഴിവായത് സ്പീഡ് കുറവായിരുന്നതിനാനെന്നും വിലയിരുത്തൽ.

പൂപ്പാറ തോണ്ടിമലയിലാണ് ഇന്ന് രാവിലെ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ്് അപകടത്തിൽപ്പെട്ടത്്.ബസ്സ ജീവനക്കാരും കുട്ടികളും അടക്കം 17 പേരാണ് ബസ്സിലുണ്ടായിരുന്നത്.

വളവ് തിരിയവെ ഡ്രൈവർ ബ്രേക്കിടാൻ ശ്രമിച്ചെന്നും ഇത് സാധ്യമാവാതെ വന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ്സ് പാതയോരത്തെ മൺതിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നെന്നുമാണ് അറയുന്നത്.

ഇന്ന് രാവിലെ 9 മണിയോടെ തോണ്ടിമലയിലാണ് അപകടം.പാലക്കാട് വടക്കാഞ്ചേരിയിൽ ബസ് അപകടത്തെത്തുടർന്ന് 9 പേർ മരണപ്പെട്ടതിന്റെ ഞെട്ടൽ വിട്ടൊഴിയും മുമ്പെയാണ് ഇടുക്കിയിൽ നിന്നും അപകടവാർത്ത പുറത്തുവരുന്നത്.

ആർക്കും പ്രത്യക്ഷത്തിൽ ഗുരുതര പരിക്കുകൾ ഇല്ലന്നുള്ള രക്ഷപ്രവർത്തകരുടെ വിലയിരുത്തലുകൾ പുറത്തുവന്നതോടെ അപകടം സംമ്പന്ധിച്ച് നിലനിന്നിരുന്ന ആശങ്കൾക്ക് വിരാമമായത്.

ബസ്സിലുണ്ടായിരുന്നവർ തിമിഴ്‌നാട് കാരക്കുടി സ്വദേശികളാണ്.പരിക്കേറ്റവരെ തിമിഴ്‌നാട്ടിലെ വിവധ ആശുപത്രികളിലേയ്ക്ക് മാറ്റി.ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

 

Continue Reading

Local News

കണ്ണീർക്കടലായി മുളംന്തുരുത്തി;സൂപ്പർ ഫാസ്റ്റിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ്സ് ഇടിച്ചുകയറി;9 മരണം,60-ളം പേർക്ക് പരിക്ക്

Published

on

By

പാലക്കാട്;തൃശൂർ -പാലക്കാട് ദേശീയപാതയിൽ കെ എസ് ആർ ടി സി ബസിന്റെ പിന്നിൽ വിനോദയാത്ര സംഘം സഞ്ചരിച്ചരുന്ന ബസ്സ് ഇടിച്ചുകയറി. 9 പേർ മരണം.60- പേർക്ക് പരിക്ക്.സംഭവം ഇന്നലെ രാത്രി 11.30 തോടെ അഞ്ചുമൂർത്തിമംഗലത്ത്.ഞെട്ടൽ വിട്ടൊഴിയാതെ നാട്ടുകാർ.

5 വിദ്യാർത്ഥികളും ഒരു അധ്യപകനും കെഎസ് ആർടിസി ബസ്സിലെ 3 യാത്രക്കാരുമാണ് മരണപ്പെട്ടിട്ടുള്ളത്.എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട വിനോദ യാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സ് കൊട്ടാരക്കര കോയമ്പത്തൂർ കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചതാണ് ദുരന്തത്തിന് കാരണം.

ടൂറിസ്റ്റ് ബസ്സിൽ .യാത്ര ചെയ്തിരുന്ന ദിവ്യാ രാജേഷ്(16)ജന അജിത്,എൽന ജോസ്(15)കിസ്മിന്റർ(16) ഇമ്മാനുവൽ(16) കായിക പരിശീലകനായ വിഷ്ണു( 33 )എന്നിവരും കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്തിരുന്ന രോഹിത് രാജ് , അനൂപ് , ദീപു എന്നിവരുമാണ് മരണപ്പെട്ടത്.

യാത്രക്കാരൻ ഇറങ്ങുന്നതിനായി എസ് ആർ ടി സി ബസ്സ് സ്പീഡ് കുറച്ച് പാതയോരത്തേയ്ക്ക് ഒതുക്കാൻ ശ്രമിയ്ക്കവെ പിന്നിൽ നിന്നും ടൂറിസിറ്റ് ബസ്സ ശക്തിയിൽ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ചരിഞ്ഞ ബസ്സ് സമീപത്തെ ചതുപ്പിലേയ്ക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ തൃശൂർ മെഡിയ്ക്കൽ കോളേജ് നെന്മാറ അവിറ്റീസ് ആശുപത്രി, ആലത്തൂർ ക്രസന്റ ആശുപത്രി, പാലക്കാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് സന്തോഷത്തോടെ യാത്രയാക്കിയ മക്കളുടെ മരണം അറിഞ്ഞ് അലമുറയിടുന്ന ഉറ്റവരെ ആശ്വസിക്കാൻ വാക്കുകൾകിട്ടാതെ വിഷമിക്കുകയാണ് ബന്ധുക്കളും അടുപ്പക്കാരും.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്.10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളായ 26 ആൺകുട്ടികളും 16 പെൺകുട്ടികളും 5 അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.കെ എസ് ആർ ടി സി ബസ്സിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.

Continue Reading

Latest news

കബർ വണങ്ങാനെത്തിയത് ലക്ഷങ്ങൾ; മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു

Published

on

By

കോതംഗലം;മാർ തോമ ചെറിയ പള്ളിയിൽ നടന്നുവന്നിരുന്ന കന്നി 20 പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.ഇന്നലെ വൈകിട്ട് വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയിറക്കിയതോടെയാണ് പെരുന്നാൾ ചടങ്ങുകൾ സമാപിച്ചത്.

10 ദിവസം നീണ്ടു നിന്ന പെരുന്നാൾ ആഘോഷങ്ങൡ പങ്കാളികളാവാൻ നാടിന്റെ നാനാഭാഗത്തുനിന്നായി ലക്ഷക്കണക്കിന് വിശ്വാസികൾ പള്ളിയിലേയ്ക്ക് ഒഴുകിയെത്തി.ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രധാന ആഘോഷ പരിപാടികൾ നടത്തപ്പെട്ടത്.

കോതമംഗലം മേഖലാധിപൻ ഏലിയാസ് മോർ യൂലിയോസ്, മെത്രപ്പോലീത്തമാരായ ഡോ. എബ്രാഹാം മോർ സേവേറിയോസ് , മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ അപ്രേം, ഏലിയാസ് മോർ അത്താനാസിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, മാത്യൂസ് മോർ അന്തീമോസ്, പരി. പാത്രിയാർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭി. മർക്കോസ് മോർ ക്രിസ്റ്റോഫോറസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ. ആന്റണി ജോൺ , മുവാറ്റുപുഴ എം.എൽ.എ.മാത്യു കുഴൽനാടൻ, പെരുമ്പാവൂർ എം.എൽ.എ.എൽദോസ് കുന്നപ്പിള്ളി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ എന്നിവർ പള്ളിയിലെത്തി ആഘോഷ പരിപാടികളിൽ പങ്കാളികളായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, പ്രതിപക്ഷ നേതാവ് എ.ജി.ജോർജ്ജ്, മതമൈത്രി സംരക്ഷണ സമിതി കൺവീനർ കെ.എ നൗഷാദ്, മുനിസിപ്പൽ കൗൺസിലർമാർ , വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ , എഫ്.ഐ.റ്റി. ചെയർമാൻ ആർ.അനിൽകുമാർ തുടങ്ങി മേഖലയിലെ ഒട്ടനവധി സാമൂഹിക- രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കാൻ എത്തിയിരുന്നു.

ആഘോഷ പരിപാടികളുടെ സമാപന ദിവസമായ ഇന്നലെ പതിവ് തെറ്റിക്കാതെ കമ്പർ വണങ്ങാൻ ഗജവീരന്മാർ എത്തി. കരിമണ്ണൂർ ഉണ്ണിയാണ് ആദ്യമെത്തിയത്.പള്ളിപൂമുഖത്തെത്തിയ ഗജവീരനെ പഴവും ശർക്കരയും നൽകി പള്ളിവികാരിയും മുൻ എം പി ജോയ്‌സ് ജോർജ്ജും എഫ്.ഐ.റ്റി. ചെയർമാൻ ആർ.അനിൽകുമാറും അടക്കം പ്രമുഖ വ്യക്തികൾ ചേർന്ന് സ്വീകരിച്ചു.

 

Continue Reading

Trending

error: