Latest news
നെടുംങ്കണ്ടത്ത് വെള്ളച്ചാട്ടത്തിൽ 16 കാരിയുടെയും 19 കാരന്റെയും മൃതദ്ദേഹങ്ങൾ; മരണം കാൽവഴുതി വീണതിനെത്തുടർന്നെന്നും നിഗമനം

ഇടുക്കി; നെടുംകണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെയും ഡിഗ്രി വിദ്യാര്‍ത്ഥിയുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി.
നെടുംങ്കണ്ടം എം ഇ എസ് കോളേജിലെ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി നെടുങ്കണ്ടം താന്നിമൂട് കുന്നപ്പിള്ളി സെബിന്‍ സജി (19),നെടുങ്കണ്ടം ആദിയാര്‍പുരം കുന്നത്തുമലയില്‍ രവീന്ദ്രന്റെ മകളും നെടുംങ്കണ്ടം കല്ലാര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനില (16) എന്നിവരുടെ മൃതദ്ദേഹങ്ങളാണ് ഇന്നലെ രാത്രി 11.30 തോടെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി വെള്ളച്ചാട്ടത്തിന് സമീപത്ത് ചെരിപ്പുകളും ബൈക്കും കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്‌നിശമന സേനയും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് വെള്ളച്ചാട്ടത്തില്‍ നിന്നും മൃതദ്ദേഹങ്ങള്‍ കണ്ടെടുത്തത്.
ആദ്യം സെബിന്റെ മൃതദ്ദേഹമാണ് കണ്ടെടുത്തത്.അല്‍പ സമയത്തിനകം പെണ്‍കുട്ടിയുടെ മൃതദേഹവും തിരച്ചില്‍ സംഘം കണ്ടെത്തി.മൃതദേഹങ്ങള്‍ രാത്രി തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദ്ദേഹങ്ങള്‍ ഇടുക്കി മെഡിയ്ക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ,ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇന്നലെ രാവിലെ 10.30 തോടെ യൂണിഫോം തയ്ക്കാനുണ്ടെന്നും പറഞ്ഞാണ് അനില വീട്ടില്‍ നിന്നിറങ്ങിയതെന്ന് പോലീസ് നടത്തയ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുക്കളെയും കൂട്ടുകാരികളെയും മറ്റും വിളിച്ച് അന്വേഷണം നടത്തിയിരുന്നു.
ഒരു വിവരവും ലഭിയ്ക്കാത്തതിനെത്തുടര്‍ന്ന് രാത്രി 8.30 തോടുത്താണ് രവീന്ദ്രന്‍ നെടുങ്കണ്ടെം പോലീസില്‍ എത്തി മകളെ കാണാതായ വിവരം അറിയിക്കുന്നത്.തുടര്‍ന്ന് പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു.വെള്ളച്ചാട്ടത്തിന് സമീപം ചെരിപ്പും ബൈക്കും കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനകള്‍ നടത്തുകയും മൃതദ്ദേഹങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു.
Latest news
അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത് ;ഓംകാര്‍ നാഥിന്റെ ജീവനെടുത്തത് വാഹനയാത്രക്കാരുടെ കൊടുംക്രൂരത ?

കോതമംഗലം;കായിക താരം ഓംകാര്‍ നാഥിന്റെ ജീവനെടുത്ത ബൈക്ക് അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത്.
വേഗത്തില്‍ വരുന്ന ബൈക്ക് പാതയോരത്തെ മരത്തില്‍ ഇടിയ്്ക്കുന്നു.രണ്ട് യുവാക്കള്‍ തെറfച്ച് പാതയോരത്ത് വീഴുന്നു.ഇരുവരും അനക്കമറ്റ നിലയിലായി എന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തം.
അപകടത്തിന് തൊട്ടുപിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.ഒരു കാര്‍ അപകടത്തില്‍പ്പെട്ടവര്‍ കിടന്നിരുന്നതിന് സമീപം നിര്‍ത്തി,എതിര്‍വശത്തുനിന്നും വരുന്ന വാഹനത്തിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കുന്നതും ദൃശ്യത്തിലുണ്ട്്.
പക്ഷെ ഇവരില്‍ ഒരാള്‍ പോലും വാഹനത്തില്‍ നിന്നിറങ്ങി എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ശ്രമിയ്ക്കുന്നില്ല എന്നത് പരക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.റോഡില്‍ ചലനമറ്റ് കിടക്കുന്നത് സഹിജീവിയാണെന്ന തോന്നല്‍ പോലും ഇക്കൂട്ടര്‍ക്കില്ലന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യം.
എത്ര സമയം ഈ സ്ഥിതി തുടര്‍ന്നു എന്ന് വൃക്തമല്ല.പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് പരിചരണം ലഭ്യമാക്കാന്‍ ഇവരില്‍ ഒരാള്‍ പോലും ശ്രമിച്ചില്ല എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുത്തത്.
കരുണയും ,സഹാനുഭൂതിയും ഇല്ലാത്ത ഇക്കൂട്ടരുടെ പ്രവൃത്തിയാണ് ഓംകാറിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലന്നാണ് ദൃശ്യം കണ്ടവരില്‍ ഒട്ടുമിക്കവരുടെയും വിലയിരുത്തല്‍.
പുനലൂര്‍ ഓംകാരത്തില്‍ രവീന്ദ്ര നാഥിന്റെയും മിനി ആര്‍.നാഥിന്റെയും മകനായ ഓംകാര്‍ നാഥ്.കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12 നായിരുന്നു അപകടം.
അത്ലറ്റിക്സില്‍ നൂറു മീറ്ററായിരുന്നു ഓംകാര്‍ നാഥിന്റെ ഇഷ്ട ഇനം.അതിവേഗതയില്‍ ഓടി സ്റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാര്‍ നാഥ് സര്‍വ്വകലാശാല മത്സരങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവില്‍ദാറാര്‍ ആയിരുന്നു ഓംകാര്‍നാഥ്.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.ഇയാള്‍ അപകടനില പിന്നിട്ടിട്ടുണ്ട്.
Latest news
ട്രാക്കിലെ മിന്നും താരം ഇനി ഓർമ്മകളിൽ ജീവിക്കും…

ഏബിൾ സി അലക്സ്
കോതമംഗലം : ഓടാൻ ഇനിയും ട്രാക്കുകൾ അവശേഷിപ്പിച്ച് , അണിയാൻ മെഡലുകൾ ബാക്കി വെച്ച് ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും .
ഇരുപത്തിയഞ്ചാം വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് ഓംകാർനാഥ് ജീവിതത്തോട് വിടപറഞ്ഞത്.
കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആണ് കോതമംഗലം എം. എ. കോളേജിന്റെ മുൻ സൂപ്പർ കായികതാരവും, ദേശീയ മെഡൽ ജേതാവുമായ തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)മരണപ്പെട്ടത് .
കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടം. അത്‌ലറ്റിക്‌സിൽ നൂറു മീറ്ററായിരുന്നു ഓംകാർ നാഥിന്റെ ഇഷ്ട ഇനം. അതിവേഗതയിൽ ഓടി സ്റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാർ നാഥ് സർവ്വകലാശാല മത്സരങ്ങളിലും മികവ് പുലർത്തിയിരുന്നു..
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.2021ലെ അന്തർ സർവ്വകലാശാ മീറ്റിൽ വേഗമേറിയ താരമായിരുന്നു പുനലൂർ ഓംകാരത്തിൽ രവീന്ദ്ര നാഥിന്റെയും മിനി ആർ.നാഥിന്റെയും മകനായ ഓംകാർ നാഥ്.
കോതമംഗലം എം.എ കോളജിൽ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നപ്പോഴാണ് വേഗമേറിയ താരമായത്. അതിന് മുമ്പ് രണ്ട് വർഷവും 200 മീറ്ററിലും ചാംപ്യനായിരുന്നു. സ്‌കൂൾ ഗെയിംസിലൂടെയാണ് ഓംകാർനാഥ് അത്‌ലറ്റിക്‌സിൽ എത്തുന്നത്.
58ാംമത് സംസ്ഥാനസ്‌കൂൾ കായികമേളയിൽ 100 മീറ്ററിൽ ഓംകാർനാഥിനായിരുന്നു സ്വർണം.
Latest news
“നിശാന്തതയുടെ കാവല്‍ക്കാര്‍” സംഘത്തിലെ ട്രാന്‍സ്ജന്ററും സുഹൃത്തും പിടിയില്‍;15 ലക്ഷം രൂപയുടെ മയക്ക് മരുന്ന് പിടിച്ചെടുത്തു

‘കൊച്ചി: എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് അര്‍ദ്ദരാത്രിയോടു കൂടി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയില്‍.
മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷന്‍ സ്വദേശി പുളിക്കല്‍പറമ്പില്‍ വീട്ടില്‍,ഇസ്തിയാഖ് പി എ (26) ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി പൂകൈതയില്‍ വീട്ടില്‍ ജമാല്‍ ഹംസ നിലവില്‍ ട്രാന്‍സ്‌ജെന്റര്‍ ഐഡി കാര്‍ഡ് പ്രകാരം അഹാന (26) എന്നിവരാണ് എന്‍ഫോഴ്‌സ്‌മെന്റ് അസി: കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീം , അങ്കമാലി ഇന്‍സ്‌പെക്ടര്‍, എറണാകുളം ഐബി, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ മതിപ്പു വില വരുന്ന 194 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തിയ 9000 രൂപ, മയക്ക് മരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഉപയോക്താക്കള്‍ക്കിടയില്‍ ‘പറവ’എന്നാണ് ഇവര്‍ ഇരുവരും അറിയപ്പെട്ടിരുന്നത്.
ട്രാന്‍സ്ജന്റേഴ്സിന്റെ ഇടയില്‍ മയ്ക്ക് മരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സംഘം ഇവരുടെ ഇടയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി ‘നിശാന്തതയുടെ കാവല്‍ക്കാര്‍ ‘ എന്ന പ്രത്യേക തരം ഗ്രൂപ്പ് ഉണ്ടാക്കി അര്‍ദ്ദരാത്രിയോട് കൂടി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്.
പകല്‍ സമയം മുഴുവന്‍ മുറിയില്‍ തന്നെ ചിലവഴിക്കുന്ന ഇവര്‍ അര്‍ദ്ദരാത്രിയോട് കൂടി ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈനായി പണം വാങ്ങിയ ശേഷം മയക്ക് മരുന്നുകള്‍ പ്രത്യേക തരം പാക്കറ്റുകളിലാക്കി ഓരോ ലൊക്കേഷനുകളില്‍ ഡ്രോപ്പ് ചെയ്തു പോകുകയും ആയതിന്റെ ഷാര്‍പ്പ് ലൊക്കേഷന്‍ മയക്ക് മരുന്നിന്റെ ഫോട്ടോ സഹിതം കസ്റ്റമര്‍ക്ക് അയച്ച് നല്‍കുകയുമായിരുന്നു ചെയ്തിരുത്.
നിശാന്തതയുടെ കാവല്‍ക്കാര്‍ എന്ന സംഘത്തിലെ പ്രധാനികളായ രണ്ട് പേര്‍ കാക്കനാട് പടമുകളില്‍ സാറ്റ്‌ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്ന് മനസ്സിക്കിയ അന്വേഷണ സംഘം ഇവരുടെ മുറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അക്രമാസക്തരായ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്താനായത്. കൊമേഴ്‌സല്‍ ക്വാണ്ടിറ്റി അളവിലുള്ള രാസലഹരിയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ഇത്തരത്തിലുള്ള രാസലഹരി വെറും ഇരുപത് ഗ്രാം കൈവശം വയ്ക്കുന്നത് തന്നെ 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന മയക്ക് മരുന്ന് ശ്യംഖലയില്‍പ്പെട്ട ‘മസ്താന്‍’ എന്ന് വിളിപ്പേരുള്ള ഒരാളില്‍ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായതിന് ശേഷവും മയക്ക് മരുന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി യുവതി യുവാക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു.
ഇവര്‍ പിടിയിലായതോടെ കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മയക്ക് മരുന്ന് സംഘത്തെക്കുറിച്ചുള്ള പല നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇവരില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചിരുന്ന യുവതിയുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ എക്‌സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നതാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
അങ്കമാലി ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, ജിനീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എന്‍.ഡി.ടോമി, സരിതാ റാണി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഇ.ഒ മാരായ സി.കെ.വിമല്‍ കുമാര്‍, കെ.എ. മനോജ്, മേഘ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Film News
ടി.ജെ വിനോദ് എം എല്‍ എ സംഘടിപ്പിച്ച എംഎല്‍എ കപ്പ് 2023 -24; ദാറുല്‍ ഉലൂം എച്ച്.എസ്.എസ് പുല്ലേപ്പടി ജേതാക്കള്‍

കൊച്ചി;ലഹരി മരുന്നിന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ടി.ജെ.വിനോദ് എം.എല്‍.എ സംഘടിപ്പിച്ച എം.എല്‍.എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ദാറുല്‍ ഉലൂം എച്ച്.എസ്.എസ് പുല്ലേപ്പടി ജേതാക്കളായി.
വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.സി.എസ്.ഇ.എം.എച്ച്.എസ്.എസ് കലൂരിനെ പരാജയപ്പെടുത്തിയത്. വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ മഹാരാജാസ് കോളേജ് വനിതാ ടീമിനെ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് വനിതാ ടീം പരാജയപ്പെടുത്തി.
ടി.ജെ വിനോദ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ എം.എല്‍.എ കപ്പ് ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡോ.ഷാഹിര്‍ഷാ, ടോണി ചമ്മണി, ദീപ്തി മേരി വര്‍ഗീസ്, സൗമിനി ജെയിന്‍, പദ്മജ എസ് മേനോന്‍, എറണാകുളം കരയോഗം സെക്രട്ടറി പി.രാമചന്ദ്രന്‍, സനല്‍ നേടിയതറ, വിജു ചൂളക്കല്‍, ജോഷി പള്ളന്‍, എം.ആര്‍ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ദാറുല്‍ ഉലൂം സ്‌കൂള്‍ പുല്ലേപ്പടി അല്‍ഫാറൂക്കിയ സ്‌കൂള്‍ ചേരാനല്ലൂരിനെയും, എ.സി.എസ് കലൂര്‍ ഗവ.എച്ച്.എസ്.എസ് എളമകരയെയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ മത്സരത്തിനായിയോഗ്യതനേടിയത്.
Film News
പരാജയങ്ങള്‍ ഒന്നിന്റെയും അവസാനമല്ല, ഓസ്‌കാര്‍ നേടാന്‍ തുണയായത് വാശിയോടെുള്ള മുന്നേറ്റം;റസൂല്‍ പൂക്കുട്ടി

കോതമംഗലം;പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും ഇതെത്തുടര്‍ന്ന് ഉടലെടുത്ത വാശിയുമാണ് ഓസ്‌കാര്‍ അവാര്‍ഡ് നേട്ടം വരെ തന്നെ എത്തിച്ചതെന്ന് റസൂല്‍ പൂക്കുട്ടി.
ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുഭവപ്പെടുന്ന വാശിയില്‍ നിന്നും തീവ്രമായ ആഗ്രഹങ്ങളില്‍ നിന്നും ഒരുപാട് അത്ഭുത പ്രതിഭാസങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്.
പരാജയം ഒന്നിന്റെയും അവസാനമല്ല എന്നതാണ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടത്.എനിക്ക് ജന്മദിനം പോലും സമ്മാനിച്ചത് ഞാന്‍ പഠിച്ച വിദ്യാലയമാണ്.
എന്റെ ജന്മദിനം ചോദിച്ചപ്പോള്‍ ഉമ്മ ഓര്‍ക്കുന്നില്ല. അന്ത്രമാന്‍ കൊച്ചാപ്പ മരിച്ചതിന്റെ നാലാം നാള്‍ എന്ന് മാത്രമറിയാം. ശവക്കോട്ടയില്‍ അന്ത്രമാന്‍ കൊച്ചാപ്പയുടെ മീസാന്‍ കല്ല് തപ്പി ചെന്നെങ്കിലും അത് ഉണ്ടായിരുന്നില്ല.
അവസാനം സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അവിടുത്തെ അധ്യാപകനായ കൃഷ്ണന്‍കുട്ടി സാര്‍ എനിക്കിട്ട ജന്മദിനമാണ് ഇന്ന് എന്റെ ജന്മദിനം. എന്റെ ക്ലാസ്സിലെ എല്ലാവരുടെയും ജന്മദിനം ഒന്നുതന്നെയായിരുന്നു – മെയ് 30.
വിദ്യാഭ്യാസം എനിക്ക് സമ്മാനിച്ചത് പേടി മാറുവാനുള്ള അവസരങ്ങളാണ്. ഏതു വ്യക്തിയേയും രൂപപ്പെടുത്തുന്നതില്‍ സിലബസ്സിനപ്പുറം പഠിപ്പിച്ച കുറെ അധ്യാപകരുടെ സ്വാധീനമുണ്ടാകും.
അങ്ങനെയുള്ള കുറെ അധ്യാപകര്‍ എന്റെ വഴികളില്‍ എനിക്ക് പ്രചോദനമായി മുമ്പിലുണ്ടായിരുന്നു.ഏറെ പിന്നോക്കാവസ്ഥയിലുള്ള അഞ്ചലിനടുത്ത് വിളക്കുപാറ എന്ന കുടിയേറ്റ ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്.
നാലാം വയസ്സില്‍ 6 കിലോമീറ്റര്‍ നടന്നാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് 11 കുട്ടികള്‍ എഴുതിയ ‘A letter to my teacher’ എന്ന പുസ്തകമാണ്.
പ്രകൃതിയില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ശബ്ദം വെള്ളത്തിന്റേതാണ്.നീരുറവയുടെ ഒഴുക്കും മഴപെയ്യുന്ന ശബ്ദവും ഉള്‍പ്പെടെയെല്ലാം…. നിശബ്ദത എന്ന് പറയുന്നത് ഒരനുഭവമാണ്.
ശബ്ദമില്ലായ്മ അല്ല. ഏതൊരു കലാകാരനേയും സൃഷ്ടിക്കുന്നത് പ്രകൃതിയും ചുറ്റുപാടുകളുമാണ്. മാര്‍ അത്തനേഷ്യസ് ക്യാമ്പസ്സിലെ പച്ചപ്പും പ്രകൃതി രമണീയതയും ഏതൊരു വിദ്യാര്‍ത്ഥിയേയും പ്രചോദിപ്പിക്കുന്നതാണ്.
ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ്. അവിടെയാണ് മാര്‍ അത്തനേഷ്യസിന്റെ പ്രസക്തി. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ അത്തനേഷ്യസ് കോളേജ് അസോസീയേഷന്റെ സപ്തതി ആഷോഘത്തിന്റെ ഭാഗമായി സംഘടിപ്പിച്ച് ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തുസംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
-
Latest news3 weeks ago
യുവതികളെ വീട്ടില്‍ താമിസിപ്പിക്കും, ആവശ്യക്കാരെ വിളിച്ചുവരുത്തും; അനാശാസ്യകേന്ദം നടത്തിപ്പുകാരിയായ കറുകടം സ്വദേശിനിയടക്കം 4 പേര്‍ അറസ്റ്റില്‍
-
Latest news4 weeks ago
അശ്ലീല വീഡിയോയില്‍ “താരം” നേര്യമംഗലം സ്വദേശി ; ദൃശ്യം പ്രചരിപ്പിച്ചെന്നും ആക്ഷേപം
-
Latest news2 months ago
കോതമംഗലത്ത് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു;പിഴവ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭ അധികൃതര്‍
-
Latest news4 weeks ago
ജീപ്പിൽ അഭ്യാസപ്രകടനം , അപകടത്തിൽ പെൺകുട്ടിക്ക് പരിക്ക്; കോതമംഗലത്ത് 8 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു
-
Latest news2 months ago
കോതമംഗലത്ത് 14 കാരിയുടെ ആത്മഹത്യ; കേസില്‍ വഴിത്തിരിവ്, അടുപ്പക്കാരനായ 18 കാരന് അറസ്റ്റില്‍
-
Film News3 months ago
നടി ഹണി റോസ് 27ന് കോതമംഗലത്ത്; ആകാംക്ഷയുടെ നിറവില്‍ ആരാധകര്‍
-
Latest news3 days ago
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയിൽ
-
Latest news3 months ago
കോതമംഗലം റവന്യൂടവറിൽ അക്രമി എത്തിയത് വാക്കത്തിയുമായി, യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; പുന്നേക്കാട് സ്വദേശി അറസ്റ്റിൽ