M4 Malayalam
Connect with us

Latest news

ജോലിക്കുപോയ മകളുടെ മരണത്തിൽ ദുരൂഹത; പിതാവ് പോലീസിൽ പരാതി നൽകി,മരണപ്പെട്ടത് 29-കാരി അശ്വതി

Published

on

ബാലുശ്ശേരി;വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയ യുവതിയെ അമിത അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ദൂരുഹത.മകളുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി.

അമിത അളവിൽ ഗുളിക ഉള്ളിൽ ചെന്ന നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവകുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരണപ്പെട്ടത്.

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്.അവശയായി,സ്വകാര്യ ആശുപത്രയിൽ എത്തിച്ചപ്പോൾ താൻ അമിത അളവിൽ ഗുളിക കഴിച്ചതായി ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു.

ഈ സമയം രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.

 

 

1 / 1

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Latest news

മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം

Published

on

By

ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.

മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.

1 / 1

Continue Reading

Latest news

കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തുടര്‍ക്കഥയായി; നേര്യമംഗലത്ത് വനംവകുപ്പ് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമെന്ന് പരക്കെ ആക്ഷേപം

Published

on

By

കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കയ്യേറ്റവും മരം മുറിയ്ക്കലും നടക്കുന്നതായി വെളിപ്പെടുത്തല്‍.

ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയെടുത്തായിട്ടാണ് പൂറത്തുവന്നിട്ടുള്ള വിവരം.ഈ മേഖലയില്‍ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇത്തരത്തില്‍ നിരവധി കൈയ്യേറ്റങ്ങള്‍ അടുത്തകാലത്ത് മേഖലയില്‍ നടന്നിട്ടുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം.വന നിയമങ്ങള്‍ ലംഘിച്ചുള്ള റിസോര്‍ട്ട് മാഫിയയുടെ പ്രഹവര്‍ത്തനങ്ങള്‍ക്കുനേരെ ഉദ്യോഗസ്ഥര്‍ ചെറുവിരലനക്കാന്‍ തയ്യാറാവുന്നില്ല എന്നുള്ള ആക്ഷേപവും ശക്തമാണ്.

വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഇഞ്ചത്തൊട്ടിയില്‍ ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനി്ന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.

വന ഭൂമിയിലേയ്ക്ക് ഇറക്കികെട്ടിയ കയ്യാല പൊളിച്ചെന്നും സംഭവത്തില്‍ കേസെടുത്തെന്നുമാണ് ഇതെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ എം4മലയാളത്തോട് പ്രതികരിച്ചത്.വിഷുദിവസമാണ് കൈയ്യാല പൊളിച്ചതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ അവകാശവാദം.

എന്നാല്‍ രണ്ട് ദിവസം മുമ്പുവരെ കയ്യേറ്റം പൊളിച്ച് മാറ്റന്‍ പ്രദേശത്ത് ആരും എത്തിയിട്ടില്ല എന്നാണ് പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.ഉള്‍വനങ്ങളില്‍ നിന്നും വിലപ്പെട്ട മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കലോ അന്വേഷണമോ നടന്നിട്ടില്ലന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.

ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

1 / 1

Continue Reading

Trending

error: