Latest news
അടിമാലി ചീറ്റിംങ് കേസ്;എല്ലാത്തിനും പിന്നിൽ “മലാക്ക” ; സിനിമ നടന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികൾ

ഇടുക്കി:അടിമാലിയിലെ ചീറ്റിംഗ് കേസിൽ പിടിയിലായത് പരൽ മീനുകൾ മാത്രമെന്നും വമ്പൻ സ്രാവുകൾ വലയ്ക്ക് പുറത്തെന്നും സൂചന.
തട്ടിപ്പിന്റെ സൂത്രധാരനും പ്രധാന സഹായികളും തൃശൂർ സ്വദേശികളെന്നും ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അന്വേഷിക്കുന്നതിനോ കണ്ടെത്തുന്നതിനോ പോലീസിന് തയ്യാറാവുന്നില്ലന്ന എന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
.
തങ്ങളെ അറസ്റ്റുചെയ്ത വിവരം മാത്രം മാധ്യമങ്ങൾക്ക് നൽകി, യഥാർത്ഥത്തിൽ പണം തട്ടിയ വിരുതന്മാരെ പോലീസ് മറച്ചുപിടിച്ച് സംരക്ഷിയ്ക്കുകയായിരുന്നെന്നാണ് കേസിൽ അറിസ്റ്റിലായി, കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികളുടെ പ്രധാന ആരോപണം.
ഉന്നത ബന്ധങ്ങളുള്ള തൃശൂർ സ്വദേശി രൂപീകരിച്ച കമ്പനിയ്ക്കുവേണ്ടിയാണ് തങ്ങൾ പ്രവർത്തിച്ചതെന്നും തട്ടിപ്പ് മനസ്സിലായപ്പോൾ അയാളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നെന്നും ഈ പരാതിയിൽ ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ലന്നും ഇവർ പറയുന്നു.
ഒരു കമ്പനി രൂപീകരിച്ച് ,അതുവഴി പരമാവധി തുക സമാഹരിച്ച ശേഷം ഈ കമ്പനി നിർത്താലാക്കുകയും മറ്റൊരു കമ്പനി രൂപികരിച്ച് വീണ്ടും പുതിയ ഇരകളെ തേടുന്നതുമാണ് ഈ തട്ടിപ്പുകാരന്റെ രീതിയെന്നും ഇവർ വ്യക്തമാക്കി.
അടിമാലി കേസിൽ അറസ്റ്റിലായവർ അടക്കം 40-ളം നിക്ഷേപകർ ഒപ്പിട്ടാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും 5 മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നത്. മലാക്ക സ്വദേശിയായ പ്രധാന തട്ടിപ്പുകാരനെയും പള്ളിയിൽ കപ്യാരാണെന്ന് പരിചയപ്പെടുത്തി ഇടപാടുകാരെ സമീപിച്ചിരുന്ന ഇയാളുടെ സാഹയിയെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തങ്ങൾ പരാതിയിൽ ഉൾക്കൊള്ളിച്ചിരുന്നെന്നും അറസ്റ്റിലായവർ പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരിൽ ചിലരുമായും നല്ല അടുപ്പം പുലർത്തുന്ന ഈ തട്ടിപ്പുകാരൻ ഇപ്പോൾ മറ്റൊരു കമ്പിന് രൂപീകരിച്ച് തമിഴ്നാട്ടിൽ വേരുറപ്പിച്ചുകഴിഞ്ഞതായിട്ടാണ് വഞ്ചിതരായ നിക്ഷേപകരിൽ ചിലർ പറയുന്നത്.
കപ്യാരുടെ ഇടപെടലിലാണ് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവരിൽ ഏറെയും കമ്പിനിയിൽ നിക്ഷേപമിറക്കിയത് എന്നാണ് സൂചന.വാട്സാപ്പ് ഗ്രൂപ്പുവഴി ഓഫറുകളും സമ്മാനങ്ങളും പ്രഖ്യപിച്ച് തട്ടിപ്പുകാരൻ തങ്ങളിൽ നിന്നും പരമാവധി തൂക കൈക്കലാക്കി എന്നാണ് നിക്ഷേപകരുടെ വെളിപ്പെടുത്തൽ.
വരും ദിവസങ്ങളിൽ നിക്ഷേപകരിൽ ഒരു വിഭാഗം കോടതി വഴി നിയമനടപടികളിലേയ്ക്ക് നീങ്ങാൻ തയ്യാറെടുക്കുകയാണ്.1500 കോടിയിൽപ്പരം രൂപ ഇയാൾ തട്ടിപ്പ് വഴി സമാഹരിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ പൊതുവെയുള്ള വിലയിരുത്തൽ.
അടിമാലി പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം, കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്കരൻ (സുജ – 55), മകൻ വിമൽ പുഷ്കരൻ (29) ,സാഹോദരൻ ജയകുമാർ (42) എന്നിവരെയാണ് അടിമാലി പോലീസ് പണം നഷ്ടപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്തത്.ഇതിൽ സരിത എൽദോസിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.
20 ലക്ഷത്തിന്റെ തട്ടിപ്പ് കേസാണ് ഇവരുടെ പേരിൽ ചാർജ്ജ് ചെയ്തിരുന്നത്.ദേവികുളം കോടതിയിൽ ഹാജരാക്കിയ അന്നുതന്നെ പോലീസ് 4 പേർക്കും ജാമ്യം അനുവദിച്ചിരുന്നു.ഇവരിൽ സുജയും സരിതയും ജയകുമാറും കമ്പനിയിലെ നിക്ഷേപകരുമാണ്.
കമ്പനിയുടെ പ്രതിനിധികളെ നേരിൽക്കണ്ട് ,വിവരങ്ങൾ മനസ്സിലാക്കിയാണ് തങ്ങൾ പരിചയപ്പെടുത്തിയവർ പണം നിക്ഷേപിച്ചതെന്നും ഇക്കാര്യത്തിൽ തങ്ങൾ ആരെയും വഞ്ചിച്ചിട്ടില്ലന്നും ഇപ്പോഴത്തെ കേസിന്റെ പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സരിതയും സുജയും ജയകുമാറും പറയുന്നു.
Latest news
വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.
നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.
പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 5രൂപ കൂട്ടി.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.
Latest news
ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.
ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.
കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Latest news
ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.
പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.
ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news5 days ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ