Connect with us

Latest news

സച്ചിയുടെ ഓർമ്മയിൽ മനസുനീറി അണിയറ പ്രവർത്തകർ; അയ്യപ്പനും കോശിയും മലയാളത്തിന് സമ്മാനിച്ചത് മികച്ച നേട്ടം

Published

on

കൊച്ചി;അയ്യപ്പനും കോശിയും മയാള സിനിമക്ക് സമ്മാനിച്ചത് മികച്ച നേട്ടം.ലളിതമായിട്ടാണെങ്കിലും വ്യക്തമായ രാഷ്ട്രീയം പങ്കിട്ടാണ് സംവിധായകൻ സച്ചി ഈ ചിത്രം അണിയിച്ചൊരുക്കിയത്.68-മത് ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ 4 വിഭാഗങ്ങളിൽ ഈ ചിത്രത്തിന്റെ ഭാഗമായവർ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നിവരാണ് ഈ ചിത്രത്തിലീടെ പുരസ്‌കാര പട്ടികയിൽ ഇടം നേടിയവർ.

നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്‌കാരനിറവിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെ പോല്ലോ എന്ന സങ്കടത്തിലായിരുന്നു അണിയറ പ്രവർത്തകർ.

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ ബിജു മേനോനും ചിത്രത്തിൽ കോശിയെ ഗംഭീരമാക്കിയ പൃഥ്വിരാജൂം ഇക്കാര്യം പ്രതികരണങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

പുരസ്‌കാര സന്തോഷത്തേക്കാളേറെ സച്ചി എന്ന ചലച്ചിത്ര പ്രതിഭയെ നഷ്ടമായതിന്റെ സങ്കടമായിരുന്നു ഇവരുടെ വാക്കുകളിൽ പ്രകടമായത്.കൃത്യമായ രാഷ്ട്രീയം പറയുമ്പോഴും അതു ജനപ്രിയമായി തന്നെ അവതരിപ്പിക്കാൻ സച്ചി എന്ന സംവിധായകൻ പുലർത്തിയ സൂക്ഷ്മതയും നിഷ്‌കർഷതയും വ്യക്തമായി പ്രതിഫലിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

അയ്യപ്പനും കോശിയും നഞ്ചിയമ്മ എന്ന ഗായികയുടെ ശബ്ദത്തിന്റെയും പാട്ടിന്റെയും കൂടി ആഘോഷമായിരുന്നു.
അട്ടപ്പാടിയിൽ താമസിച്ചും അവിടെയുള്ള ജനങ്ങളുമായി നേരിൽ സംവദിച്ചും സച്ചി ഒരുക്കിയ തിരക്കഥയിൽ ആ മണ്ണിന്റെ മണമുള്ള സംഗീതം വേണമെന്ന നിർബന്ധമാണ് നഞ്ചിയമ്മ ഈ ചിത്രത്തിന്റെ ഭാഗമാവാൻ കാരണം.

നഞ്ചിയമ്മ സച്ചിക്കു പാടിക്കൊടുത്ത പാട്ടുകളിൽ രണ്ടെണ്ണം സിനിമയുടെ ഭാഗമായി. ഒപ്പം നഞ്ചിയമ്മയും.ആ പാട്ടുകൾക്കൊപ്പം നഞ്ചിയമ്മയുടെ മുഖം കൂടി മലയാളികൾക്ക് പരിചയപ്പെടുത്താൻ സച്ചി മറന്നില്ല.

ബിജു മേനോൻ, പൃഥ്വിരാജ് എന്നീ നടന്മാരെ അതിഗംഭീരമായി ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും.സച്ചിയുടെ എഴുത്തിന്റെയും സംവിധാനത്തിന്റെയും മൂശയിൽ ബിജു മേനോനും പൃഥ്വിരാജും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മലയാളികൾക്കു മുമ്പിലെത്തി.

ബിജു മേനോൻ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായർ.

 

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: