M4 Malayalam
Connect with us

Latest news

കുരുമുളക് സ്‌പ്രെ പ്രയോഗം, വാഹനം ഇടിപ്പിച്ച് കൊല്ലാനും ശ്രമം, ഒടുവിൽ കത്തി വീശലും ; നേരിടേണ്ടി വന്നത് ആക്രമണ പരമ്പരയെന്ന് പോലീസ്

Published

on

മൂന്നാര്‍;ചിന്നക്കനാലില്‍ പോലീസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ 4 പേര്‍ അറസ്റ്റിൽ .
കായംകുളം  മേഖലയിൽ കൊട്ടേഷൻ പ്രവർത്തനവുമായി നടന്നിരുന്ന ഷെമീർ,
,ഹാഷിം,ഫിറോസ് ഖാന്‍,മുനീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇന്ന് പുലർച്ചെ 2 മണിയോടെ ചിന്നക്കനാൽ പവർ ഹൗസ് പ്രദേശത്ത് വച്ചായിരുന്നു കായംകുളം സ്റ്റേഷനിലെ
പോലീസ് സംഘത്തെ ഗുണ്ടാ സംഘം ആക്രമിച്ചത്. രണ്ടു കാറുകളിലായി വരികയായിരുന്ന ഗുണ്ടാ സംഘത്തെ  കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിനിടെയാണ് പോലീസ് സംഘത്തിലെ സി പി ഒ ദീപക്കിന് കുത്തേറ്റത്. ഇയാളെ ഉടൻ മുന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായിട്ടാണ് ലഭ്യമായ വിവരം.
ഇതിനിടെചിന്നക്കനാലിൽ പോലീസിനെ ആക്രമിച്ച ഗുണ്ടാസംഘാംഗം ഹാഷീമിന്   സാരമായി പരിക്കേറ്റതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റി. രക്ഷപെടാനുള്ള ശ്രമത്തിനിടെ മലമുകളിൽ നിന്നും വീണ് പരിക്കേറ്റതായിട്ടാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
സൂര്യനെല്ലി പാപ്പാത്തിച്ചോല വന ഭാഗത്തുനിന്നുമാണ് ഇന്ന് പുലർച്ചെ ഹാഷിമിനെ പോലീസ് സംഘം പിടികൂടുന്നത്.
രാവിലെ കസ്റ്റഡിയിലെടുത്ത 4 പേരുടെയും അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്.
പോലീസ് പറയുന്നത് ഇങ്ങിനെ ..
കായംകുളം കരിയിലക്കുളങ്ങര സ്‌റ്റേഷനുകളില്‍ പിടിച്ചുപറി കേസില്‍ ഉള്‍പ്പെട്ടവരാണ് അക്രമണം നടത്തിയത്. ഫിറോസ് ഖാൻ മീറ്റർ പലിശ ഇടപാടുകാരനും മറ്റുള്ളവർ ഇയാളുടെ കൂട്ടാളികളുമാണ്.
 രണ്ട് വാഹനത്തിലായി ഫിറോസ് ഖാൻ ഉൾപ്പെട്ട സംഘം മൂന്നാർ ഭാഗത്തേയ്ക്ക് തിരിച്ചതായി കായംകുളം പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ വാഹനം തടഞ്ഞ് പിടികൂടുന്നതിനായി ചിന്നക്കനാൽ പവര്‍ഹൗസ് ഭാഗത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
പുലർച്ചെ 2 മണിയോടെ ഫിറോസ്ഖാനും സംഘവും സഞ്ചരിച്ചിരുന്ന കാറുകൾ പോലീസ് നിന്നിരുന്ന ഭാഗത്തേയ്ക്ക് എത്തി. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമം തുടങ്ങി.
ഈ സമയം കൈയ്യിലുണ്ടായിരുന്ന കുരുമുളക് സ്‌പ്രേ അക്രമി സംഘം പോലീസുകാരുടെ മുഖത്ത് അടിച്ചു.തുടര്‍ന്ന് രക്ഷപെടാനുള്ള നീക്കത്തില്‍ പോലീസിനുനേരെ അക്രമി സംഘം കൂട്ടംചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഒരുഘട്ടത്തില്‍ അക്രമികള്‍ പോലീസുകാരെ വാഹനം ഇടിപ്പിച്ചുകൊല്ലാനും ശ്രമിച്ചു.വെപ്രളത്തില്‍ ഓടി രക്ഷപെടാൻ ശ്രമിക്കവെ നിലത്തുവീണ ദീപക്കിനെ അക്രമിസംഘം വളഞ്ഞിട്ട് ആക്രമിയ്ക്കുകയും കത്തിക്ക് തുരുതുരാ കുത്തുകയുമായിരുന്നു.
പിന്നീട് ഇവിടെ നിന്നും അക്രമി സംഘം വാഹനവുമായി രക്ഷപെട്ടു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 4 മണയോടെ അക്രമി സംഘം എത്തിയ വാഹനങ്ങള്‍ സൂര്യനെല്ലി കപ്പിത്താന്‍ റിസോര്‍ട്ടിന് സമീപം കണ്ടെത്തി.

അക്രമി സംഘം പരിസരത്ത് ഒളിച്ചിരിയ്ക്കാന്‍ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലില്‍ പോലീസ് സംഘം റിസോര്‍ട്ടിന് പിന്നിലെ പാപ്പാത്തിച്ചോല മലിയില്‍ തിരച്ചില്‍ ആരംഭിയ്ക്കുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 4 പേരെ ഇവിടെ നിന്നും പോലീസ് പിടികൂടി.രാത്രിയില്‍ പരക്കം പാഞ്ഞ് വീണതിനാല്‍ അക്രമികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്.

പിടികൂടിയ അവസരത്തില്‍ കൃത്യമായ പേരുവിവരങ്ങല്‍ നല്‍കാന്‍ അക്രമികള്‍ തയ്യാറായിരുന്നില്ലന്നും കായംകുളം പോലീസുമായി ബന്ധപ്പെട്ട് ശാന്തന്‍പാറ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നുമാണ് ലഭ്യമായ വിവരം.

Latest news

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരീക്ഷണം ഇന്ന് മുതല്‍

Published

on

By

തിരുവനന്തപുരം ; ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍‌. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്.

പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതല്‍ ടെസ്റ്റ് നടത്തുക.റോഡ് ടെസ്റ്റിന് ശേഷമാകും ‘H’ ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതല്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുപ്പിക്കുക.

ടാർ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത്, വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്ബോട്ട് എടുക്കുന്ന വിധം എന്നിവ ഉറപ്പായും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധിച്ച്‌ സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്ബോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകള്‍. ഇന്ന് മുതല്‍ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം.

Continue Reading

Latest news

കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്

Published

on

By

കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.

തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

Continue Reading

Latest news

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാതെ പോലീസ്

Published

on

By

തിരുവനന്തപുരം ; കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാതെ കന്റോണ്‍മെന്റ് പൊലീസ്. മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്‌ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല.

മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവർ പരാതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം.

മേയർക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് യദു.യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.പിരിച്ചുവിട്ടാല്‍ ജീവനക്കാർക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നനിഗമനത്തിലാണ് ഗതാഗത വകുപ്പ്.

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Trending

error: